താൾ:GaXXXIV3.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൨ ൧ തിമൊത്ഥ്യൻ ൬.അ.

ഗുണമുള്ള സെവയെ അനുഭവിക്കുന്നവർ വിശ്വാസികളും ഇ
ഷ്ടന്മാരും ആകകൊണ്ടു അവരെ വിശെഷാൽ സെവിച്ചു കൊ
ൾ്വു – ഇവ ഉപദെശിക്കയും പ്രബൊധിപ്പിക്കയും ചെയ്ക-

<lg n="൩">നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ സൌഖ്യ വച
നങ്ങളെയും ഭക്തിക്കൊത്ത ഉപദെശത്തെയും വല്ലവനും</lg><lg n="൪"> അനുസരിയാതെ അന്യഥാ ഉപദെശിച്ചാൽ അവൻ ഒന്നും
അറിയാതെ ഡംഭിച്ചു പൊയി തൎക്കങ്ങളും വായ്പടകളും ആകു</lg><lg n="൫">ന്ന വ്യാധി പിടിച്ചും ഇരിക്കുന്നു — അവറ്റിൽ അസൂയാ ശണ്ഠ
കൾ ദൂഷണങ്ങൾ ദുസ്സംശയങ്ങളും ബുദ്ധിനഷ്ടരും സത്യഭ്രഷ്ട
രും ആയ മനുഷ്യരുടെ നിത്യ ഉരുസലും ഉത്ഭവിക്കുന്നു [അവ
രൊട് അകന്നു നില്ക്ക] —ആയവർ ദെവഭക്തി അഹൊവൃത്തി</lg><lg n="൬"> എന്നു വിചാരിക്കുന്നു – അലം ഭാവത്തൊട് കൂടിയ ഭക്തി വ</lg><lg n="൭">ലുതായ അഹൊവൃത്തി ആകുന്നു താനും — ഇഹലൊകത്തിലെ
ക്ക് നാം ഒന്നും കൊണ്ടു വന്നിട്ടില്ലല്ലൊ എതാനും കൊണ്ടു പൊ</lg><lg n="൮">വാനും കഴികയില്ല സ്പഷ്ടം – ഉണ്മാനും ഉടുപ്പാനും സാധിച്ചാൽ</lg><lg n="൯"> മതി എന്നു നാം വിചാരിപ്പൂ — ധനം വെണം എന്നുള്ളവർ പരീ
ക്ഷയിലും കണ്ണിയിലും മനുഷ്യരെ സംഹാരനാശങ്ങളിൽ മുക്കി</lg><lg n="൧൦"> കളയുന്ന പല നിസ്സാര ദുൎമ്മൊഹങ്ങളിലും വീഴുന്നു –ദ്രവ്യാഗ്രഹം
സകല ദൊഷത്തിന്നും മൂലമായിരിക്കുന്നവല്ലൊ - ഈ വാഞ്ഛ
കൊണ്ടു ചിലർ വിശ്വാസത്തെ വിട്ടുഴന്നു ബഹുദുഃഖങ്ങളാൽ തങ്ങ
ളെ തന്നെ തുളെച്ചിരിക്കുന്നു —</lg>

<lg n="൧൧">എന്നാൽ ദൈവമനുഷ്യനായുള്ളൊവെ ഇവറ്റെ വിട്ടൊ
ടി നീതി ഭക്തി വിശ്വാസം സ്നെഹം ക്ഷാന്തി സൌമ്യത എന്നി</lg><lg n="൧൨">വ പിന്തുടൎന്നു കൊൾ്ക – വിശ്വാസത്തിന്റെ നല്ല പൊർ പൊരു
ക നിത്യജീവനെ പിടിച്ചു കൊൾ്ക അതിന്നായ്നീ വിളിക്കപ്പെ
ട്ടു അനെകം സാക്ഷികളുടെ മുമ്പാകെ ആ നല്ല സ്വീകാരം പറ </lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/196&oldid=196416" എന്ന താളിൽനിന്ന് ശേഖരിച്ചത്