൧ തിമൊത്ഥ്യൻ ൨.അ. ൧൮൫
<lg n="൧">ഇനി ഞാൻ സകലത്തിന്നും മുമ്പെ പ്രബൊധിപ്പിക്കുന്നിതു –
– എല്ലാ മനുഷ്യൎക്കായി കൊണ്ടും യാചനകൾ പ്രാൎത്ഥനകൾ</lg><lg n="൨"> പക്ഷവാദങ്ങൾ സ്തൊത്രങ്ങളും ചെയ്യെണ്ടു — നാം സൎവ്വഭക്തി
യൊടും ഘനത്തൊടും സാവധാനവും സ്വസ്ഥതയും ഉള്ള ജീ
വനം കഴിക്കെണ്ടതിന്നു വിശെഷാൽ രാജാക്കന്മാൎക്കും സ</lg><lg n="൩">കല സ്ഥാനികൾ്ക്കും വെണ്ടി ചെയ്യെണ്ടു – ഇതു നല്ലതും നമ്മു</lg><lg n="൪">ടെ രക്ഷിതാവായ ദൈവത്തിന്നു ഗ്രാഹ്യവും ആകുന്നു — ആ
യവൻ എല്ലാ മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തി</lg><lg n="൫">ന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇഛ്ശിക്കുന്നു — ദൈ
വം ഒരുവനല്ലൊ ദൈവത്തിന്നും മനുഷ്യൎക്കും എക മദ്ധ്യ</lg><lg n="൬">സ്ഥനും ഉള്ളു — എല്ലാവൎക്കും വെണ്ടി വീണ്ടെടുപ്പിൻ വി
ലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തയെ</lg><lg n="൭">ശു അത്രെ – സ്വസമയങ്ങളിൽ (അറിയിക്കെണ്ടിയ)
ഈ സാക്ഷ്യത്തിന്നായി ഞാൻ ഘൊഷകനും അപൊസ്ത
ലനും (ഞാൻ ഭൊഷ്കല്ല പരമാൎത്ഥം പറയുന്നു) വിശ്വാ
സത്തിലും സത്യത്തിലും ജാതികളുടെ ഉപദെഷ്ടാവും ആയി</lg><lg n="൮"> വെക്കപ്പെട്ടു —ആകയാൽ പുരുഷന്മാർ എല്ലാ സ്ഥലത്തും
കൊപവും സന്ദെഹവും കൂടാതെ പവിത്രകൈകളെ ഉയൎത്തി
ക്കൊണ്ടു പ്രാൎത്ഥിക്കെണം എന്ന് എന്റെ ഇഷ്ടം</lg>
<lg n="൯">അപ്രകാരം സ്ത്രീകളും ലജ്ജാശീലത്തൊടും സുബൊധ
ത്തൊടും യൊഗ്യമായി ഉടുത്തും കൊണ്ടു (കൂടി വരെണം) — പിരി
കൂന്തലും പൊന്നും മുത്തും വിലയെറിയ വസ്ത്രവും കൊണ്ടല്ല–</lg><lg n="൧൦">– ദൈവഭക്തിയെ അവലംബിക്കുന്ന സ്ത്രീകൾ്ക്ക ഉചിതമായ</lg><lg n="൧൧"> സല്ക്രിയകളെ കൊണ്ടത്രെ തങ്ങളെ അലങ്കരിക്കാവു —</lg><lg n="൧൨"> സ്ത്രീ മിണ്ടാതെ സകല അനുസരണത്തിലും പഠിക്കട്ടെ — സ്വസ്ഥ
യായിരിപ്പാനല്ലാതെ ഉപദെശിപ്പാനെങ്കിലും പുരുഷനി</lg>
24.