താൾ:GaXXXIV3.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪ ൧ തിമൊത്ഥ്യൻ ൨. അ.

<lg n="">വിശ്വസ്തൻ എന്നു എണ്ണി സെവെക്ക് ആക്കിയതു കൊണ്ടു</lg><lg n="൧൩">ഞാൻ അവനെ സ്തുതിക്കുന്നു — മുമ്പെ ദുഷിക്കാരനും ഹിംസ
കനും നിഷ്ഠൂരനും ആയല്ലൊ എങ്കിലും അവിശ്വാസത്തിൽ അ
റിയാതെ ചെയ്തതാക കൊണ്ടു എനിക്ക കനിവു ലഭിച്ചു —</lg><lg n="൧൪">എന്നു വെണ്ടാ നമ്മുടെ കൎത്താവിൻ കൃപ ക്രിസ്തയെശുവിലുള്ള
വിശ്വാസം സ്നെഹങ്ങളുമായി അത്യന്തം നിറഞ്ഞു വഴിഞ്ഞു</lg><lg n="൧൫">— പ്രമാണവും സൎവ്വഗ്രാഹ്യവുമാകുന്ന വചനം ആവിതു ക്രി
സ്ത യെശു പാപികളെ രക്ഷിപ്പാൻ ലൊകത്തിൽ വന്നു എ</lg><lg n="൧൬">ന്നുള്ളതു — അവരിൽ ഞാൻ ഒന്നാമൻ എങ്കിലും യെശുക്രി
സ്തൻ നിത്യജീവന്നായ്ക്കൊണ്ടു തന്മെൽ വിശ്വസിപ്പാനുള്ള
വൎക്കു ദൃഷ്ടാന്തംവെണം എന്നിട്ടു ഒന്നാമനായ എങ്കൽ സ
ൎവ്വ ദീൎഘശാന്തതയും കാട്ടുവാന്തക്കവണ്ണം കനിവു ലഭിച്ചതു</lg><lg n="൧൭"> —യുഗങ്ങളുടെ രാജാവായി അക്ഷയനും അദൃശ്യനും ആ
കുന്ന എക(ജ്ഞാനി) ദൈവത്തിന്നു ബഹുമാനവും തെജസ്സും യു
ഗയുഗാന്തരങ്ങളൊളം ഉണ്ടാവൂതാക –ആമെൻ –</lg>

<lg n="൧൮">പുത്രനായ തിമൊത്ഥ്യനെ നിന്നെ കുറിച്ചു മുന്നടന്ന
പ്രവാചകങ്ങളിൻ പ്രകാരം ഞാൻ ഈ അജ്ഞയെ നിണക്ക്</lg><lg n="൧൯">എല്പിക്കുന്നതു — നീ അവറ്റിൽ നല്ല പടവെട്ടി വിശ്വാസവും
നല്ല മനൊബൊധവും കാത്തു കൊള്ളെണ്ടു എന്നത്രെ –
ആയതു ചിലർ തള്ളിക്കളഞ്ഞു വിശ്വാസകപ്പലും തകൎന്നു
പൊയി – ആയവരിൽ ഹുമയ്യനും അലക്ഷന്ത്രനും ആകുന്നു</lg><lg n="൨൦"> —ദുഷിച്ചു പറയാതെ ഇരിപ്പാൻ പഠിക്കെണ്ടതിന്നു
അവരെ ഞാൻ സാത്താനിൽ സമൎപ്പിച്ചിരിക്കുന്നു–</lg>


൨ അദ്ധ്യായം

സഭാ പ്രാൎത്ഥനയിൽ പുരുഷരും (൯)സ്തീകളും ആചരിക്കെണ്ടതു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/188&oldid=196429" എന്ന താളിൽനിന്ന് ശേഖരിച്ചത്