താൾ:GaXXXIV3.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪ കൊലസ്സർ ൩.അ.

<lg n="">ഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും പ്രിയരുമായി അലിവുള്ള
കരൾ- ദയ - താഴ്മ - സൌമ്യത ദീൎഷക്ഷാന്തി എന്നിവറ്റെ ധ</lg><lg n="൧൩">രിച്ചു കൊണ്ടു — ഒരുവനൊട് ഒരുവനു വഴക്കായാൽ അന്യൊ
ന്യം പൊറുത്തു സമ്മാനിച്ചു വിടുവിൻ ക്രിസ്തൻ നിങ്ങൾ്ക്ക സമ്മാനി</lg><lg n="൧൪">ച്ചതു പൊലെ തന്നെ നിങ്ങളും (ചെയ്വിൻ) — ഈ സകലത്തിന്നും
മീതെ സ്നെഹം ആകുന്ന തികവിൽ മാലയെ അണിവിൻ -
– ക്രിസ്തന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴുക</lg><lg n="൧൫">യും വെണം ആയതിന്നായി നിങ്ങൾ എക ശരീരത്തിൽ (ആവാ
ൻ) വിളിക്കപ്പെട്ടുവല്ലൊ – കൃതജ്ഞരായും ഭവിപ്പിൻ —</lg><lg n="൧൬"> ക്രിസ്തന്റെ വചനം ഐശ്വൎയ്യമായി നിങ്ങളിൽ വസിക്കയും
നിങ്ങൾ എല്ലാ ജ്ഞാനത്തിലും അന്യൊന്യം പഠിപ്പിച്ചും സങ്കീ
ൎത്തനങ്ങളാലും സ്തുതികളാലും ആത്മിക പാട്ടുകളാലും ബുദ്ധി ഉ
പദെശിച്ചും കൃതജ്ഞതയൊടെ നിങ്ങളുടെ ഹൃദയങ്ങളിൽ</lg><lg n="൧൭"> ദൈവത്തിന്നും പാടികൊൾ്കയും ആവു — വാക്കിലൊ ക്രിയയി
ലൊ എന്തു ചെയ്താലും സകലവും കൎത്താവായ യെശുവിന്റെ
നാമത്തിൽ ചെയ്തും ദൈവവും പിതാവും ആയവന് അവന്മൂലം
സ്തൊത്രം കഴിച്ചും കൊണ്ടിരിപ്പിൻ–</lg>

<lg n="൧൮">സ്തീകളെ കൎത്താവിൽ ഉചിതമാകും വണ്ണം പുരുഷന്മാ</lg><lg n="൧൯">ൎക്ക കീഴടങ്ങുവിൻ – പുരുഷന്മാരെ സ്ത്രീകളെ സ്നെഹിച്ചും അ</lg><lg n="൨൦">വരൊടു കൈപ്പിച്ചു പൊകാതെയും ഇരിപ്പിൻ — മക്കളെ
പിതാക്കളെ എല്ലാം കൊണ്ടും അനുസരിപ്പിൻ ഇതത്രെ ക</lg><lg n="൨൧">ൎത്താവിങ്കൽ തന്ന സമ്മതം ആകുന്നു – പിതാക്കന്മാരെ നി
ങ്ങളുടെ മക്കൾ ബുദ്ധിമുട്ടി പൊകരുത എന്നു വെച്ചു അവ</lg><lg n="൨൨">രെ (കൊപത്തിന്നായി) ഇളക്കാതെ ഇരിപ്പിൻ — ദാസരെ
ജഡപ്രകാരം ഉടയവരെ എല്ലാം കൊണ്ടും അനുസരിപ്പിൻ
മനുഷ്യരെ രസിപ്പിക്കുന്ന ദൃഷ്ടിസെവകളാൽ അല്ല കൎത്താ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/168&oldid=196454" എന്ന താളിൽനിന്ന് ശേഖരിച്ചത്