താൾ:GaXXXIV3.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ ൬. അ. ൧൪൫

<lg n="">ങ്ങളൊടു ചെറുത്തു നില്പാൻ കഴിയെണ്ടതിന്നു ദൈവത്തി</lg><lg n="൧൨">ൻ ആയുധവൎഗ്ഗത്തെ ധരിച്ചുകൊൾ്വിൻ— നമുക്കല്ലൊമല്ലുള്ളതു
ജഡരക്തങ്ങളൊടല്ല ഈ അന്ധകാരത്തിലെ വാഴ്ചകൾ അ
ധികാരങ്ങൾ ലൊകാധിപന്മാർ ഇങ്ങിനെ ദുഷ്ടാത്മസെനയൊ</lg><lg n="൧൩">ടു സ്വൎല്ലൊകങ്ങളിൽ അത്രെ— അതുകൊണ്ടു നിങ്ങൾ ആദുൎദ്ദി
വസത്തിൽ എതിൎപ്പാനും സകലത്തെയും പരാഭവിച്ചിട്ടുനി
ല്പാനും കഴിയെണ്ടതിന്നു ദൈവത്തിൻ ആയുധവൎഗ്ഗത്തെ എ</lg><lg n="൧൪">ടുത്തുകൊൾ്വിൻ— എന്നാൽ നിങ്ങളുടെ അരെക്കസത്യ</lg><lg n="൧൫">ത്തെ കെട്ടി നീതി എന്ന കവചത്തെ ധരിച്ചു— സമാധാനസു</lg><lg n="൧൬"> വിശെഷത്തിന്റെ മുതിൎച്ചയെ കാലുകൾ്ക്കു ചെരിപ്പാക്കി— എ
ല്ലാറ്റിന്മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കയും കെടുപ്പാൻ
മതിയായ വിശ്വാസമാകുന്ന പലിശയെ എടുത്തും കൊണ്ടു</lg><lg n="൧൭">നില്പിൻ— പിന്നെരക്ഷയാം ശിരസ്ത്രവും ദെവച്ചൊൽ ആ</lg><lg n="൧൮">കുന്ന ആത്മാവിൻവാളെയും കൈക്കൊൾ്വിൻ— എല്ലാ
പ്രാൎത്ഥനയാലും യാചനയാലും എതുനെരത്തും ആത്മാവിൽ
പ്രാൎത്ഥിച്ചും അതിനായ്തന്നെജാഗരിച്ചും കൊണ്ടുഎല്ലാവി
ശുദ്ധൎക്കും എനിക്കും വെണ്ടി യാചനയിൽ സകല അഭിനി</lg><lg n="൧൯">വെശം പൂണ്ടും (നില്ക്കെണ്ടു)— എന്റെ വായിതുറപ്പാനും
ഞാൻ ചങ്ങലയിൽ മന്ത്രിയായി സെവിക്കുന്ന സുവിശെഷ
ത്തിന്റെ മൎമ്മത്തെ പ്രാഗത്ഭ്യത്തൊടെ അറിയിപ്പാനും—</lg><lg n="൨൦"> എനിക്കു വചനം നല്കപ്പെടെണം എന്നും ഞാൻ ഉരെക്കെ
ണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യംകാട്ടെണം എന്നുംതന്നെ—</lg>

<lg n="൨൧"> എന്റെ അവസ്ഥയും ഞാൻ നടക്കുന്നതും നിങ്ങളും
അറിയെണ്ടതിന്നു പ്രിയസഹൊദരനും കൎത്താവിൽ വിശ്വ
സ്തശുശ്രൂഷക്കാരനും ആയതുകികൻ നിങ്ങൾ്ക്ക എല്ലാം അ</lg><lg n="൨൨">റിയിക്കും— അവനെ ഞാൻ നിങ്ങൾ്ക്ക അയച്ചതു നിങ്ങൾ</lg>


19.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/149&oldid=196484" എന്ന താളിൽനിന്ന് ശേഖരിച്ചത്