താൾ:GaXXXIV3.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮ എഫെസ്യർ ൪. അ.

<lg n="൧൫">പെർ വരുവാൻ ഹെതുവും— നമ്മുടെ കൎത്താവായ യെശു
ക്രിസ്തന്റെ പിതാവും ആയവങ്കലെക്ക് എന്റെ മുഴങ്കാലു</lg><lg n="൧൬">കളെ കുത്തുന്നു— അവൻ തന്റെ തെജസ്സിൻ ധനപ്രകാ
രം നിങ്ങൾ്ക്ക അകത്തെ മനുഷ്യനിൽ തൻ ആത്മാവിനാൽ
ശക്തിയൊടെ ബലപ്പെടുമാറും ക്രിസ്തൻ വിശ്വാസത്താ
ൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിച്ചു കൊള്ളുമാറും നല്കെ</lg><lg n="൧൭">ണം— നിങ്ങൾ സ്നെഹത്തിൽ വെരൂന്നി അടിസ്ഥാന</lg><lg n="൧൮">പ്പെട്ടവരായി— വീതിയും നീളവും ആഴവും ഉയരവും (യൊ
ബ. ൧൧, ൮ ʃ.) എന്തെന്നു എല്ലാ വിശുദ്ധരൊടും കൂടെ</lg><lg n="൧൯"> ഗ്രഹിപ്പാനും— അറിവിനെ കടക്കുന്ന ക്രിസ്ത സ്നെഹത്തെ
അറിവാനും പ്രാപ്തരാകയും ഇങ്ങിനെ ദൈവത്തിന്റെ സ
കല നിറവിനൊളം നിറഞ്ഞു വരികയും വെണം എന്നു (പ്രാ</lg><lg n="൨൦">ൎത്ഥിക്കുന്നു)— എന്നാൽ നാം ചൊദിക്കുന്നതിലും നി െ
നക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ നമ്മിൽ വ്യാ</lg><lg n="൨൧">പരിക്കുന്ന ശക്തിപ്രകാരം കഴിയുന്നവന്നു— സഭയകത്തു
യുഗാദികാലത്തിലെ സകല തലമുറകളൊളവും ക്രിസ്തയെ
ശുവിങ്കൽ തെജസ്സ് ഉണ്ടാവൂതാക- ആമെൻ-</lg>

൪ അദ്ധ്യായം

ഐകമത്യത്തെ (൭) പരവ്യത്യാസങ്ങളിലും കാത്തു (൧൩‌)വ
രുവാനും- (൧൭) പഴയതിനെ നീക്കി പുതുതാവാനും-(൨൫)
വ്യാജാദിദുൎഗ്ഗുണങ്ങളെ തള്ളുവാനും പ്രബൊധനം-

<lg n="൧"> ആകയാൽ കൎത്താവിൽ ബദ്ധനായ ഞാൻ പ്രബൊധി</lg><lg n="൨">പ്പിക്കുന്നിതു— നിങ്ങളെ വിളിച്ച വിളിക്ക യൊഗ്യമാം വണ്ണം
സകലവിനയസൌമ്യത കളൊടും ദീൎഘശാന്തതയൊടും</lg><lg n="൩"> നടന്നും— സ്നെഹത്തിൽ അന്യൊന്യം പൊറുത്തും ആത്മാവി</lg>


18.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/142&oldid=196496" എന്ന താളിൽനിന്ന് ശേഖരിച്ചത്