താൾ:GaXXXIV3.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨ ൨ കൊരിന്തർ ൧൨. അ.

<lg n="൨൪">ഴും— യഹൂദരാൽ ഒന്നു കുറയ ൪൦ അടി അഞ്ചൂടെ കൊണ്ടു</lg><lg n="൨൫"> മൂന്നുവട്ടം കൊലിനാൽ തല്ലുകൊണ്ടു ഒരിക്കൽ കല്ലെറുകൊണ്ടു
മൂന്നുവട്ടം കപ്പൽചെതം വന്നുപൊയി ഒരു രാപ്പകൽ ആഴി</lg><lg n="൨൬">യിൽ കഴിച്ചിരിക്കുന്നു— പലപ്പൊഴും യാത്രകളാലും പുഴക
ളിലെ കുടുക്കുകളാലും കള്ളരിലെ കുടുക്കുകളാലും സ്വജന
ത്തിലെ കുടുക്കുകളാലും ജാതികളിലെ കുടുക്കുകളാലും നഗര
ത്തിലെ കുടുക്കുകളാലും കാട്ടിലെ കുടുക്കുകളാലും കടലിലെ</lg><lg n="൨൭"> കുടുക്കുകളാലും കള്ള സഹൊദരരിലെ കുടുക്കുകളാലും— അ
ദ്ധ്വാനങ്ങളിലും ഉഴല്ചയിലും പലവട്ടം ഉറക്കിളപ്പുകളിലും
പൈദാഹങ്ങളിലും പലകുറി പട്ടിണികളിലും ശീതനഗ്ന</lg><lg n="൨൮">തകളിലും— അതിൽ പരമുള്ളവ ദിവസെന അകപ്പെ
ടുന്ന കാറുവാറു സൎവ്വസഭകളുടെ ചിന്താഭാരം ഇവ ഒഴി െ</lg><lg n="൨൯">ക— ആർ ബലഹീനനായ്വന്നിട്ടു ഞാൻ ബലഹീനനാക
യില്ലയൊ ആൎക്ക് ഇടൎച്ച വന്നിട്ടു ഞാനെ അഴലുക ഇല്ല െ</lg><lg n="൩൦">യാ— പ്രശംസിക്കെണ്ടുകിൽ എൻ ബലഹീനതെക്കടു</lg><lg n="൩൧">ത്തവ പ്രശംസിക്കും— നമ്മുടെ കൎത്താവായ യെശുക്രിസ്ത െ
ന്റ ദൈവവും പിതാവും യുഗാദികളിൽ അനുഗ്രഹപാത്ര</lg><lg n="൩൨">വും ആയവൻ അറിയുന്നു— ഞാൻ പൊക്ഷല്ല പറയുന്നി
തു– ദമസ്കിൽ അരതാരാജാവിന്റെ നാടുവാഴി എന്നെ
പിടികൂടുവാൻ ഇഛ്ശിച്ചു ദമസ്ക്യരുടെ നഗരത്തെ കാവ
ലാക്കി കാത്തു പിന്നെ ഞാൻ മതിലിൽ കൂടി ചാലകത്തൂ
ടെ കൊട്ടയിൽ ഇട്ടിറക്കി വിടപ്പെട്ടു അവന്റെ കൈകളി
ൽ നിന്നു ഒടിപ്പൊകയും ചെയ്തു—</lg>

൧൨ അദ്ധ്യായം

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/116&oldid=196531" എന്ന താളിൽനിന്ന് ശേഖരിച്ചത്