താൾ:GaXXXIV2.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൫)

ഇസ്രയെലിന്റെ പ്രധാന ദ്രവ്യം. ദെഹികളുടെ ജീ
വൻ രക്തത്തിൽ ആകകൊണ്ടു രക്തം ബലിക്ക പ്രധാ
നം അതാരും അനുഭവിക്കരുത. രക്തം ജീവസ്വരൂപമാ
കയാൽ പാപാത്മാവിനെ മൂടി മറെപ്പാൻ ദൈവം കല്പി
ച്ചതു, രക്തം കൂടാതെ പാപമൊചനവും ഇല്ല. അതല്ലാ
തെ കെടു വൎജ്ജിച്ചു ചാകായ്മക്കും കറാരിന്നും മുദ്രയാക്കു
ന്ന ഉപ്പും പരിശുദ്ധനാമത്തെ ഒൎമ്മ ആക്കുന്ന കുന്തുരു
ക്കവും എല്ലാ ബലികൾക്കും വെണം. ബലി കഴിക്കു
ന്ന ഇസ്രയെലൻ ശുദ്ധമൃഗത്തെ പീഠത്തൊടടുപ്പിച്ചു
അതിന്മെൽ കൈ വെച്ചു എനിക്ക സ്വന്തം മരിപ്പാൻ
കൊടുത്തെക്കുന്നു എന്നു വെച്ചു മറെക്കെണ്ടുന്ന പാപം
എറ്റു പറഞ്ഞു താൻ തന്നെ കൊല്ലും അപ്പൊൾ ആചാ
ൎയ്യൻ രക്തം എല്ലാം പാത്രത്തിൽ ആക്കി ൨ പീഠങ്ങളുടെ
നാലു പുറത്തെങ്കിലും ൪ കൊമ്പുകളിൽ എങ്കിലും അതി
പരിശുദ്ധ കൃപാസനത്തിൽ എങ്കിലും തളിച്ചു ഇങ്ങിനെ
പാപികളെ പരിശുദ്ധനൊട ഇണക്കം വരുത്തും. ശെ
ഷം അംശം എങ്കിലും മുഴുവൻ എങ്കിലും മാംസം പീഠത്തി
ന്മെൽ വെച്ചു അവിടെ നിത്യം ജ്വലിക്കുന്ന തീയിൽ ഇ
ട്ടു ദഹിപ്പിച്ചു ദൈവത്തൊളം കരെറ്റുക. പ്രധാന ബ
ലികൾ ൪ വിധം. ൧, മുഴുവനും കത്തി കരെറുന്ന ഹൊ
മബലി. ൨, സ്തുതിക്കായ്ക്കൊണ്ടും മനഃപ്രസാദം കൊ
ണ്ടും നെൎന്നും കൊടുത്തു സദ്യയൊടും കൂട കഴിക്കുന്ന സ
മാധാന ബലി. ൩, കരുതാതെ കൽപന ലംഘിച്ചതിന്നു
പാപ ബലി. ൪, താൻ അറിയിക്കുന്ന സ്വന്ത കുറ്റ
ങ്ങൾക്ക കുറ്റ ബലി. മറ്റും പല രീതികളും ഉണ്ട.

പാപം ഉള്ളവൎക്ക ബലിയും പാപഫലമായ മരണം
അനുഭവിക്കുന്നവൎക്ക പുണ്യാഹവും അത്യാവശ്യം. ബ
ലിയിൽ രക്തം എതുപ്രകാരം അപ്രകാരം പുണ്യാഹത്തി
ന്നുള്ള വെള്ളം പ്രധാനം. സംയൊഗം രജസ്സ രക്തസ്രാ
വം ശുക്ലപതനം മുതലായ ജനന സംബന്ധ കൎമ്മത്തി
ന്നും പാപദൎപ്പനമായ കുഷ്ഠരൊഗത്തിന്നും ശവത്തി
ന്നും പലവിധമായ പുല ഉണ്ടു. ആ വക തീരെണ്ടതി
ന്നു ബലിയൊട കൂട സ്നാനം ചെയ്താൽ ജീവനുള്ള ദെ
വസഭയിലും മടങ്ങി ചെരുവാനുള്ള യൊഗ്യത വരും.

അനുഗ്രഹപ്രകാരം അഹറൊൻ മുതലായവരൊടും
കല്പിച്ചതു.
R 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/99&oldid=177656" എന്ന താളിൽനിന്ന് ശേഖരിച്ചത്