താൾ:GaXXXIV2.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൩)

മഹാചാൎയ്യൻ. ഇവർ എല്ലാവരും ബ്രാഹ്മണരെ പൊ
ലെ ഭൂദെവന്മാരും വെദം മറച്ചു വെക്കുന്നവരും അല്ല
മൊശെ എല്പിച്ച ന്യായപ്രമാണത്തെ കാത്തും കെൾപ്പി
ച്ചും ആചരിച്ചാചരിപ്പിച്ചും സെവിക്കെണ്ടുന്നവർ. ആ
ചാൎയ്യസ്ഥാനം ആകുന്നതു യഹൊവ തനിക്ക താൻ എ
ടുത്തതും ദൈവത്തെ അടുക്കുന്നതും മനുഷ്യരെയും ബ
ലികളെയും അടുപ്പിക്കുന്നതും പരിശുദ്ധമുള്ളതും ആം.
ഇസ്രയെലൎക്ക വാഗ്ദത്തം ചെയ്ത രാജ്യത്തിൽ അവൎക്ക
വസിപ്പാൻ ൪൮ ഊരുകൾ അല്ലാതെ ദെശം കല്പിക്കാ
യ്ക കൊണ്ടു യഹൊവ മാത്രം അവൎക്ക അവകാശമായി.
ഭിക്ഷെക്കും പൊകരുത. രാജ്യത്തിന്നു ഒക്കയും ജന്മിയാ
യ യഹൊവ സകല നിലം പറമ്പുകളിലും മൃഗക്കൂട്ടങ്ങളി
ലും ദശാംശം വാങ്ങി ലെവ്യൎക്ക കൊടുത്തു അവരും അ
തിൽ പതാരം എടുത്തു ആചാൎയ്യന്മാൎക്ക കൊടുക്കും. അതു
കൂടാതെ ആദ്യ ഫലവും മിത്തും ബലിമൃഗങ്ങളിലെ ഊ
പ്പുകളും ആചാൎയ്യൎക്കുള്ളത. ദെവ ശുശ്രൂഷെക്കടുക്കുന്ന
വർ ൨൫ മുതൽ ൫൦ ഒളം വയസ്സുള്ളവർ. കുരുടൻ മുട
വൻ കൂനൻ മൂക്കുപതിയൻ മുതലായവർ പുണ്യകൎമ്മ
ത്തിന്നരുതാത്തവർ അനുഭവം ഉണ്ടു താനും.

ആചാൎയ്യസ്ഥാനത്തിന്നു മനശ്ശുദ്ധിയല്ല ദൈവം ധ
രിപ്പിച്ച വസ്ത്രം തന്നെ അടയാളം. ദെവ വെഷം വെ
ളിച്ചം. ആചാൎയ്യരുടെ വസ്ത്രം ൪ വിധം. ൧. വെള്ള ശ
ണനൂൽകൊണ്ടു മെടഞ്ഞു മൂട്ടാതെ ഉണ്ടാക്കി പ്രകാശ മ
യമായ മുഴുകുപ്പായം. ൨. ജീവാനന്ദ ചിഹ്നമായ പൂമ
ലർ വടിവിൽ തീൎത്ത ശണനൂൽ തൊപ്പി. ൩. ജനന
മരണ സംസാരത്തിൽ നാണിച്ചു മൂടിയവരായിരിക്കെ
ണ്ടതിന്നു ‌കൗ‌വീനം. ൪. നാലു ശുഭനിറമുള്ള നിടും മാർ
കച്ച കുപ്പായത്തിന്മെൽ കെട്ടിയാൽ പണിക്കടയാളം.
ശുദ്ധസ്ഥലത്തിൽ പരുമാരുന്നവൎക്ക ചെരിപ്പും അരുത.

മഹാചാൎയ്യന്റെ വസ്ത്രം ൮. അതിൽ ൪ എണ്ണം മുമ്പെ
പൊലെ തൊപ്പി മാത്രം നീളം കൊണ്ടു വിശെഷം. മ
റ്റെ നാലിന്നും സ്വൎണ്ണവെഷം എന്നു പൊർ. അവ
റ്റിൽ ൧. മെലങ്കി നീല വൎണ്ണത്തിൽ മെടഞ്ഞുണ്ടാക്കിയ
ത അതിന്റെ വിളുമ്പിൽ പൊന്മണികളും ൪ ശുഭനിറ
നൂൽ കൊണ്ടു ഉറുമാമ്പഴം പൊലെ തീൎത്ത ഞെത്തങ്ങളും
ദെവവചനങ്ങളെ ഘൊഷിച്ചറിയിക്കുന്നതിന്നടയാളം.
E

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/97&oldid=177654" എന്ന താളിൽനിന്ന് ശേഖരിച്ചത്