താൾ:GaXXXIV2.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൩)

ഞ്ഞാറെ കാറ്റിനെ അടിപ്പിച്ചു തുള്ളങ്കൂട്ടത്തെ എടുത്ത
ചെങ്കടലിലെക്കിട്ടുകളഞ്ഞു. അപ്രകാരമായിട്ടും രാജാവ
ഇസ്രയെലരെ വിട്ടയച്ചില്ല.

൯. പിന്നെയും മൊശെ കൈ നീട്ടിയാറെ യഹൊവ
(തീക്കാറ്റും) കൂരിരിട്ടും ഉണ്ടാക്കി ൩ ദിവസം വരെയും മ
നുഷ്യർ തമ്മിൽ കാണാതെയും ആരും സഞ്ചരിക്കാതെ
യും ആക്കിവെച്ചു ഇസ്രയെലരുടെ വാസസ്ഥലങ്ങളിൽ
മാത്രം വെളിച്ചം കൊടുക്കയും ചെയ്തു. അപ്പൊൾ രാജാ
വ നിങ്ങൾ കുഞ്ഞിക്കുട്ടികളൊടും പുറപ്പെടുക കന്നുകാ
ലികൾ മാത്രം ഇരിക്കട്ടെ എന്ന കല്പിച്ചപ്പൊൾ യഹൊ
വെക്ക ബലികഴിക്കെണ്ടതിന്ന് ഇന്നതു വെണം എന്ന
അറിയായ്കകൊണ്ട ഞങ്ങളുടെ മൃഗക്കൂട്ടങ്ങൾ ഒരു കുളമ്പും
ശെഷിക്കാതെ കൂട പൊരെണം എന്ന തീൎത്തുപറഞ്ഞാ
റെ, രാജാവ നീ പൊ നിന്റെ മുഖം കാണരുത കാണു
ന്ന ദിവസത്തിൽ നീ മരിക്കും എന്ന കല്പിച്ചു.

൧൦. കല്പനപ്രകാരം ആകട്ടെ ഞാൻ വരിക ഇല്ല എ
ങ്കിലും കൎത്താവിന്റെ വചനം കെൾക്കെണം രാജാവി
ന്മെലും രാജ്യത്തിന്മെലും ഇനിയും ഒരു ബാധ വരുത്തും.
അൎദ്ധരാത്രിയിൽ ഞാൻ മിസ്രയിൽ കൂടിപൊയി രാജ
കുമാരൻ മുതൽ ദാസിപുത്രൻ വരെയും മിസ്രയിലുള്ള
മുൻകുട്ടികളെ ഒക്കയും മൃഗങ്ങളിലെ കടിഞ്ഞൂൽ ഒക്കെയും
മരിക്കും. മിസ്രയിൽ ഒരിക്കലും കെൾക്കാത്ത മഹാ
നിലവിളി ഉണ്ടാകും എൻ ജനങ്ങളിൽ ശ്വാവിൻ ശബ്ദം
പൊലും കെൾക്ക ഇല്ല. ഇങ്ങിനെ രണ്ടിലും യഹൊവ
ചെയ്യുന്ന വ്യത്യാസം അറിയും അപ്പൊൾ ൟ മന്ത്രികൾ
വന്നു എന്റെ കാൽ പിടിച്ചു ജനങ്ങളൊടും കൂട പുറപ്പെടും
എന്നു പറഞ്ഞു കൊപിച്ചു പൊകയും ചെയ്തു. യഹൊ
വ മിസ്രയിൽ വളരെ അത്ഭുതങ്ങളെ കാണിച്ചു ഇസ്ര
യെലരുടെ പുത്രപൌത്രന്മാൎക്കും അറിഞ്ഞ വരെണ്ടതി
ന്ന രാജാവിന്ന ഹൃദയകാഠിന്യം വരുത്തിയത ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/77&oldid=177634" എന്ന താളിൽനിന്ന് ശേഖരിച്ചത്