താൾ:GaXXXIV2.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൯)

ക്കും ഞാൻ പിതാക്കന്മാരൊട ആണയിട്ടിട്ടുള്ള ദെശത്തെ
ക്ക നിങ്ങളെ കൊണ്ടുപൊയി നിങ്ങൾക്ക അവകാശമാ
ക്കിയും തരും ഞാൻ യഹൊവ എന്ന അറിയിക്കെണം.
ൟ കെട്ട പ്രകാരം ഇസ്രയെലരൊട സംസാരിച്ചാറെ
അവർ ആത്മാവിലും അടിമവെലയിലും ഉള്ള അസഹ്യം
കൊണ്ട ആയത കെട്ടില്ല. അതുകൊണ്ട രാജാവിനെ
കണ്ടു പറയെണം എന്ന യഹൊവ കല്പിച്ചപ്പൊൾ മൊ
ശെ പറഞ്ഞു, ഇസ്രയെലർ തന്നെ കെട്ടില്ലല്ലൊ രാജാ
വ പരിചയം ഇല്ലാത്ത എന്നെ എങ്ങിനെ അനുസരി
ക്കും. എന്നു കെട്ടാറെ കാണ്ക ഞാൻ നിന്നെ രാജാവി
ന്ന ദൈവം ആക്കി സഹൊദരൻ നിന്നെ പ്രവാച
കൻ ആക്കും. ഞാൻ കല്പിക്കുന്നതിനെ ഒക്കയും നീ പറ
കയും അഹറൊൻ രാജാവൊട സംസാരിക്കയും വെണം.
രാജാവ് ഹൃദയ കാഠിന്യം കൊണ്ട ആയതു അനുസരിക്ക
ഇല്ല എന്നാൽ ഞാൻ എന്റെ കൈ മിസ്രയിലെക്ക നീട്ടി
അനെക അത്ഭുതങ്ങളെ കൊണ്ട ഞാൻ യഹൊവ എന്ന
ബൊധം വരുത്തി എന്റെ സെനകളെ പുറപ്പെടുവിക്ക
യും ചെയ്യും എന്ന യഹൊവ കല്പിച്ചു.

൫ മിസ്രയിലെ ബാധകൾ.

ദാസാൻ മൊചയിതും ഭ്രപം നെച്ശന്തം വാക്യതസ്ക
[യൊഃ।
ഭ്രീമൈഃ കൎമ്മഭിർ ൟശസ്യ ദൎശനയാമാസതുർബലം॥

അതിന്റെ ശെഷം ഇരിവരും രാജാവിനെ ചെന്നു
കണ്ടു സംസാരിച്ചപ്പൊൾ ഒരത്ഭുതം കാണിപ്പിൻ എന്ന
ചൊദിച്ചാറെ അഹറൊൻ രാജസഭയിൽ ദണ്ഡിനെ ഇ
ട്ട ഉടനെ സൎപ്പമായ്തീൎന്നു. രാജാവ വരുത്തിയ മന്ത്രവാ
ദികളും അപ്രകാരം ദണ്ഡുകളെ ഇട്ടപ്പൊൾ അവയും
സൎപ്പങ്ങളായ്തീൎന്നു. അപ്പൊൾ അഹറൊന്റെ ദണ്ഡ
ഇവരുടെ ദണ്ഡുകളെ വിഴുങ്ങികളഞ്ഞിട്ടും രാജാവിന്റെ
മനസ്സ മഠിനമായ്തീരുകകൊണ്ടു അവൻ അവരെ അനു
രിക്കാതെ ഇരുന്നു.

൧. പിന്നെയും ദൈവകല്പന പ്രകാരം അവർ രാജാ
വെ

അറിയിച്ചു നീലനദി തീരത്തിങ്കൽ പൊയി ആ ദ
B
"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/73&oldid=177630" എന്ന താളിൽനിന്ന് ശേഖരിച്ചത്