താൾ:GaXXXIV2.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൮)

നിയും ഇരിക്കുന്നുവൊ എന്ന പറഞ്ഞാറെ അവർ ഭയ
പ്പെട്ട ഉത്തരം പറയായ്കയാൽ അടുത്തുവരുവാൻ അപെ
ക്ഷിച്ചു അടുത്തു ചെന്നപ്പൊൾ നിങ്ങൾ വിറ്റ കളഞ്ഞ
അനുജൻ ഞാനാകുന്നു സത്യം വിൽകകൊണ്ടു ഇപ്പൊൾ
ദിഃഖിക്കരുതു നിങ്ങളല്ല ദൈവം തന്നെ നിങ്ങളുടെ വലി
യ രക്ഷയ്ക്കായിട്ടു മുമ്പെ എന്നെ അയച്ചു ൟ രാജ്യാധി
കാരി ആക്കിയിരിക്കുന്നു രണ്ടു വൎഷം ക്ഷാമമുണ്ടായി ഇ
നിയും ൫ വൎഷം ഉണ്ടാകും ഉടനെ ചെന്നു നിന്റെ മക
നിനി ഇരിക്കുന്നു ദൈവം മിസ്രയിലെക്ക കൎത്താവാക്കി
വെച്ചിരിക്കുന്നു എന്നും എന്റെ അവസ്ഥ കണ്ടു കെട്ടതി
നെ ഒക്കെയും അച്ചനെ അറിയിച്ചു താമസിക്കാതെ കൂട്ടി
കൊണ്ടു വരുവിൽ നിങ്ങളും സകലസം സാരത്തൊടും കൂട
വന്നു ഗൊഷൻ ദെശത്തെ എന്റെ സമീപത്ത ഇരിക്കാം
ഞാൻ വെണ്ടുംവണ്ണം രക്ഷിക്കും എന്ന പറഞ്ഞാറെ അ
വനും അനുജനും കഴുത്തു കെട്ടിപ്പിടിച്ചു കരഞ്ഞു ജ്യെഷ്ഠന്മാ
രെയും ചുംബിച്ചു കരഞ്ഞു അന്യൊന്യം സംസാരിക്കയും
ചെയ്തു ആ വൎത്തമാനം രാജാവ കെട്ടാറെ പ്രസാദിച്ചു
യൊസെഫിനെ വരുത്തി നിന്റെ അച്ചനെ കുഡുംബ
ങ്ങളെയും കൂട്ടി ഉടനെ വരുത്തുവാൻ പറക അതിന്നു വെ
ണ്ടത ഒക്കെയും ഇവിടെ നിന്നു കൊടുത്തയക്ക എന്ന പല്പി
ച്ചപ്രകാരം അവൎക്ക ദ്രവ്യവും അന്നവസ്ത്രാദികളും കൊടു
ത്തു വഴിക്കൽനിന്നു ശണ്ഠ കൂടരുതെന്നും പറഞ്ഞയച്ചു.

അവരും പുറപ്പെട്ട അച്ചന്റെ അടുക്കൽ ചെന്നു യൊ
സെഫിനിയും ഇരിക്കുന്നു മിസ്രാധികാരിയാകുന്നു എന്ന
റിയച്ചപ്പൊൾ അവൻ പ്രമാണിക്കാതെ ഇരുന്നു അ
തിന്റെ ശെഷം കൊടുത്തയച്ച രാജതെരുംമറ്റും കണ്ട
പ്പൊൾ മതി എന്റെ മകനിരിക്കുന്നു ഞാൻ മരിക്കും മു
മ്പെ അവനെ പൊയി കാണും എന്ന യിസ്രയെൽ ക
ല്പിക്കയും ചെയ്തു പിന്നെ യിസ്രായെൽ കുഡുംബങ്ങളെ
യും കൂട്ടി സകലത്തൊടും കൂടി പുറപ്പെട്ടു വാഗ്ദത്ത ദെശ
ത്തിന്റെ തെക്കെ അതിരായ ബെൎശബയ്ക്ക എത്തിയിട്ടു
അവിടെ പാൎത്തിരുന്ന അച്ചന്റെ ദൈവത്തിന്നു ബലി
കഴിച്ചു രാത്രിയിൽ ദൈവം ഇസ്രയെലിനൊടു ഞാൻ
നിന്റെച്ചന്റെ ദൈവമാകുന്നു നീ ഇറങ്ങി മിസ്രയിലെ
ക്ക പൊവാൻ ഭയപ്പെടെണ്ട ഞാൻ നിന്റെ കൂടെ പൊരുന്നു
നിന്നെ വലിയ ജാതി ആക്കി ഇങ്ങൊട്ടുതന്നെ വ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/58&oldid=177615" എന്ന താളിൽനിന്ന് ശേഖരിച്ചത്