താൾ:GaXXXIV2.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൭)

ചെന്നു ഗുണത്തിന്നു പകരം ദൊഷമൊ വിചാരിച്ചു ല
ക്ഷണമറിയുന്ന യജമാനന്റെ പാനപാത്രം നിങ്ങൾ
എന്തിന്നു കട്ടു എന്നു ചൊദിച്ചാറെ അടിയങ്ങൾ ഒരിക്ക
ലും ചെയ്കയില്ല മുമ്പെ ചാക്കുകളിൽ കണ്ട ദ്രവ്യം കൊ
ണ്ടുവന്ന ഞങ്ങൾ യജമാനന്റെ പൊന്നെങ്കിലും വെ
ള്ളി എങ്കിലും മൊഷ്ടിക്കുമൊ അതു ആരുടെ പക്കൽ
കാണുന്നുവൊ അവൻ മരിക്കട്ടെ ഞങ്ങളും അടിമകളാകും
എന്നു പറഞ്ഞു കട്ടവൻ അടിമ ആകട്ടെ എന്നവൻ പ
റഞ്ഞു ശൊദന ചെയ്തു ബിന്യാമീന്റെ ചാക്കിൽ ആ
പാത്രം കണ്ടപ്പൊൾ എല്ലാവരും മടങ്ങി വീട്ടിൽ ചെന്നു
അധികാരിയെ കണ്ടു നമസ്ത്രിച്ചു ആയവൻ ഇത എ
ന്തിന്നു ചെയ്തു എനിക്ക ലക്ഷണമറിയാം എന്നു തൊ
ന്നീട്ടില്ലയൊ എന്ന കല്പിച്ചപ്പൊൾ യഹൂദാ കൎത്താവൊ
ട എന്ത പറയെണ്ടു ഞങ്ങൾ ശുദ്ധന്മാർ എന്നെങ്ങിനെ
അറിയിക്കെണ്ടു അടിയങ്ങളുടെ അകൃത്യം ദൈവം കണ്ടെ
ത്തി ഇപ്പൊൾ എല്ലാവരും കൎത്താവിന്നടിമകൾ എന്നറി
യിച്ചാറെ പാത്രം എടുത്തവൻ മാത്രം അടിമയായാൽ മ
തി നിങ്ങൾ സുഖെന പൊവിൻ എന്നു കല്പിച്ചതു കെട്ടാ
റെ യഹൂദ മുമ്പിലൊട്ട ചെന്നു പറഞ്ഞു കൎത്താവെ
കൊപിക്കരുതെ ഞാൻ ഒന്നപെക്ഷിക്കുന്നു ഇവനെ കൂട്ടി
കൊണ്ടു വരെണം എന്നു തങ്ങളുടെ നിയൊഗം കിഴവ
നായ അച്ചനൊട പറഞ്ഞാറെ എനിക്ക രണ്ടു മക്കൾ ഉ
ള്ളതിൽ ഒരുത്തൻ എന്നെ വിട്ടുപൊയാറെ ഇതുവരെയും
കണ്ടില്ല ഇനി ഇവനെ ഉള്ളു എന്നും അയക്ക ഇല്ല എ
ന്നും പറഞ്ഞപ്പൊൾ ഒരു വിഘ്നം കൂടാതെ ഞാൻ കൂട്ടിക്കൊ
ണ്ടു വരാം എന്നു ഞാൻ ജാമീൻ നിന്നു കൊണ്ടുവന്നതാ
കുന്നു ഇവനെ കൂടാതെ ചെന്നു കാണുമ്പൊൾ അച്ച
ന്റെ ആത്മാവ പൈതലിങ്കൽ ചെൎന്നിരിക്കകൊണ്ടു ക്ഷ
ണത്തിൽ മരിച്ചുകളയും അതുകൊണ്ടു ഇവന്നു പകരം
ഞാൻ അടിമയായി പാൎക്കാം പൈതലിവരൊട കൂട
പൊകട്ടെ ഞാൻ അങ്ങിനെ അച്ചനെ ചെന്നു കാണും.

അപ്പൊൾ യൊസെഫ തന്നെ അടക്കുവാൻ കഴിയാ
യ്കയാൽ ചുറ്റുമുള്ളവരെ പുറത്താക്കിച്ചു എങ്കിലും നാട്ടുകാ
രും രാജകുഡുംബവും കെൾക്കുമാറു ഉറക്കന കരഞ്ഞു
സഹൊദരന്മാരൊട ഞാൻ യൊസെഫാകുന്നു അച്ചനി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/57&oldid=177614" എന്ന താളിൽനിന്ന് ശേഖരിച്ചത്