താൾ:GaXXXIV2.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൬)

യപ്പാൻ ആ അധികാരിക്ക കൃപ ഉണ്ടാകുമാറാകട്ടെ
ഞാൻ പുത്രനില്ലാത്തവനെ പൊലെ ആയി എന്നു പറ
ഞ്ഞ അവരെ അയക്കയും ചെയ്തു.

അപ്രകാരം അവർ പുറപ്പെട്ടു മിസ്രയിൽ ചെന്നു ബി
ന്യമീനൊട കൂട വരുന്നതു യൊസെഫ കണ്ടാറെ കാൎയ്യ
സ്ഥനൊട നീ ഇവരെ വീട്ടിൽ കൂട്ടികൊണ്ടു പൊക ഉച്ച
യ്ക്കുള്ള ഭക്ഷണം അവൎക്കു കൂടെ നല്ലവണ്ണം ഒരുക്കുക
എന്നു കല്പിച്ചു അങ്ങിനെ അവരെ കൊണ്ടുപൊയപ്പൊൾ
ആദ്യം കണ്ട ദ്രവ്യം നിമിത്തം നമ്മെ അടിമകളാക്കി കഴുത
കളെയും എടുക്കെണ്ടതിന്നാകുന്നു എന്നു വെച്ചു ഭയപ്പെട്ടു
യജമാനനെ ഞങ്ങളിരട്ട ദ്രവ്യം കൊണ്ട വന്നിരിക്കുന്നു
എന്നും അതിന്റെ സംഗതിയും അവർ പറഞ്ഞതിന്നു വെ
ണ്ടതില്ല ദൈവം നിങ്ങൾക്ക നിക്ഷെപമത്രെതന്നത ധാ
ന്യ വില ഇവിടവന്നിരിക്കുന്നു എന്നവൻ പറഞ്ഞ വീട്ടി
ലാക്കി ശിമ്യൊനെയും വരുത്തി സൽകരിച്ചു ഉച്ചെക്ക യൊ
സെഫ വന്നപ്പൊൾ അവർ കുമ്പിട്ട വെച്ച സമ്മാനം
നൊക്കാതെ ആ കിഴവൻ സുഖമായിരിക്കുന്നുവൊ ഇനി
യും ജീവിച്ചിരിക്കുന്നുവൊ എന്നു ചൊദിച്ചാറെ സുഖം ത
ന്നെ എന്നവർ പറഞ്ഞു പിന്നെയും വന്ദിച്ചു പിന്നെ
ബിന്യനീനെ നൊക്കി ഇവനൊനിങ്ങൾ പറഞ്ഞ അ
ജൻ എന്നു ചൊദിച്ചു ദൈവം നിണക്ക കൃപ ചെയ്യട്ടെ
എന്നനുഗ്രഹിച്ചു മനസ്സലിഞ്ഞ പൊകയാൽ ബദ്ധപ്പെ
ട്ട അറയിൽ ചെന്നു കരഞ്ഞമുഖം കഴുകി വന്നു തന്നെ
അടക്കി ഭക്ഷണം വെപ്പിൻ എന്ന കല്പിച്ചു മുസ്രകാൎക്ക
ജാതിഭെദമുണ്ടാകയാൽ ഭക്ഷണം പ്രത്യെകം തനിക്കും
ദെശക്കാൎക്കും സഹൊദരന്മാൎക്കും രണ്ടു പന്തിയായും വെ
പ്പിച്ചു ജെഷ്ഠാനുജ പ്രകാരം ഇരുത്തിയതിനാൽ അവർ
അതിശയിച്ചു തന്റെ മുമ്പിൽനിന്നു കൊടുത്തയച്ച ഒഹ
രിയിൽ ബിന്യനീന്നു അധികമഞ്ചു ഒഹരി അയച്ചു അ
വർ സുഖെന ഭക്ഷിച്ചു സന്തൊഷിക്കയും ചെയ്തു.

പിന്നെ കാൎയ്യസ്ഥനൊട ഇവരുടെ ചാക്കുകൾ പിടി
ക്കുന്ന ധാന്യവും കൊണ്ടുവന്ന ദ്രവ്യവും ഇളയവന്റെ
ചാക്കിൽ എന്റെ വെള്ളി പാനപാത്രവും കൂടെ ഇടുക എ
ന്നു കല്പിച്ചപ്രകാരം അവൻ ചെയ്തു പിറ്റെനാൾ രാ
വിലെ അവരെ ധാന്യവും കൊടുത്തയച്ചു ദൂരെ പൊകും
മുമ്പെ അധികാരിയുടെ കല്പനപ്രകാരം കാൎയ്യസ്ഥൻ ഒടി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/56&oldid=177613" എന്ന താളിൽനിന്ന് ശേഖരിച്ചത്