താൾ:GaXXXIV2.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൫)

കണ്ടു വസ്തുത അറിയിച്ചു ബിന്യമീനെ കൊണ്ടുവന്നാൽ
തടവിലുള്ളവനെ വിടാം നിങ്ങൾക്കും ഒരു വിരൊധംകുടാ
തെ ഇവിടെ വ്യാപാരവും ചെയ്യാം എന്നധികാരി കല്പിച്ച
പ്രകാരവും കെൾപ്പിച്ചു ചാക്കുകളെ ഒഴിക്കുമ്പൊൾ അവ
നവന്റെ ദ്രവ്യം കണ്ടാറെ അവരും അച്ചനും വളരെ ഭ്രമിച്ചു
അപ്പൊൾ യാക്കൊബ നിങ്ങൾ എന്നെ മക്കളില്ലാത്ത
കനാക്കി വെച്ചു യൊസെഫും ശിമ്യൊനും ഇല്ലാതെ ആ
യി ബിന്യമീനെയും കൊണ്ടുപൊകും ഇതൊക്കയും എനി
ക്ക വിരൊധമാകുന്നെന്നു പറഞ്ഞതു കെട്ടാറെ രൂബെൻ
അനുജനെ എന്നൊട കുടെ അയച്ചാൽ ഞാൻ കൊണ്ട
വന്നില്ല എങ്കിൽ എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക
എന്നു പറഞ്ഞിട്ടും എന്റെ മകൻ നിങ്ങളെ കൂട പൊരി
കയില്ല അവനൊരുത്തൻ ശെഷിച്ചിരിക്കുന്നു വഴിയിൽ
ആപത്തു വന്നാൽ നിങ്ങൾ എന്നെ ശവക്കുഴിയിൽ ഇറ
ക്കെണ്ടി വരും എന്നു യാക്കൊബ പറകയും ചെയ്തു.

പിന്നെ കൊണ്ടുവന്ന ധാന്യം തീൎന്നപ്പൊൾ ഇനിയും
പൊയി കൊറെ കൂടെ കൊണ്ടുവരുവിൻ എന്നു യാക്കൊ
ബ കല്പിച്ചപ്പൊൾ അനുജനെ കൂടാതെ വന്നാൽ എ
ന്റെ മുഖം കാണുക ഇല്ല എന്ന ആ അധികാരി കല്പിച്ചി
രിക്കകൊണ്ടു അവനെ കൂടെ അയച്ചെങ്കിൽ പൊയി കൊ
ണ്ടുവരും ഇല്ലെങ്കിൽ പൊക ഇല്ല എന്നു യഹൂദ പറഞ്ഞു
ഇനിയും ഒരനുജനുണ്ട എന്ന എന്തിനറിയിച്ചു ഇത്ര
ദൊഷം എന്തിന്നു ചെയ്തു എന്നു പറഞ്ഞാറെ നിങ്ങളു
ടെ അച്ചനിനിയുമിരിക്കുന്നുവൊ ഇനിയും ഒരനുജനു
ണ്ടൊ എന്നെല്ലാ വൎത്തമാനവും താല്പൎയ്യമായി ചൊദിച്ച
തിന്നു തക്കവൎണ്ണം ഞങ്ങളും അറിയിച്ചു അനുജനെ കൂ
ട കൊണ്ടുചെല്ലുവാൻ കല്പിക്കും എന്ന അറിഞ്ഞിരുന്നു
വൊ നാം എല്ലാവരും ജീവിച്ചിരിക്കെണം എങ്കിൽ താമ
സം കൂടാതെ അനുജനെ കൂടെ അയച്ചാൽ പൊയി കൊ
ണ്ടുവരാം അതിന്നു ഞാൻ ജാമിൻ ആകുന്നു വന്നീല
എങ്കിൽ എന്നും ഞാൻ കുറ്റക്കാരനാകും ഇപ്രാകാരം യ
ഹൂദ പറഞ്ഞത കെട്ടാറെ അങ്ങിനെ എങ്കിൽ അങ്ങിനെ
ചെയ്‌വിൻ -ൟ ദെശത്തിങ്കലെ തെനും നല്ല പഴങ്ങളും ദി
വ്യൌഷധങ്ങളും മറ്റും സമ്മാനമായി കൊണ്ടുപൊകു
വിൽ ഇരട്ട ദ്രവ്യവും എടുത്തു അനുജനെയും കൂട്ടികൊൾ
വിൻ സൎവശക്തനായ ദൈവം രണ്ടു മക്കളെയും കൂട അ
F 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/55&oldid=177612" എന്ന താളിൽനിന്ന് ശേഖരിച്ചത്