താൾ:GaXXXIV2.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൩)

കിട്ടുമൊ എന്നരിളിചെയ്തു ദൈവം ഇത ഒക്കയും നിന്നെ
അറിയിച്ചിരിക്കകൊണ്ടു നിന്നെ പൊലെ വിശെഷ
ജ്ഞാനമുള്ളവൻ ഒരുത്തനുമില്ല ഞാനീനാട്ടിൽ നിന്നെ
സൎവാധികാൎയ്യസ്ഥൻ ആക്കുന്നു രാജാസനത്തിൽ മാ
ത്രം ഞാൻ വലിയവനാകുന്നു എന്നും രാജാവ യൊ
സെഫൊട കല്പിച്ചു തന്റെ മുദ്രാമൊതിരം ഊരി യൊ
സെഫിന്റെ വിരൽകിട്ടു നെരിയ വസ്ത്രങ്ങളെയും ധരി
പ്പിച്ചു പൊൻ മാലയെയും കഴുത്തിലിട്ടു തന്റെ രണ്ടാം
തെരിൽ കരെറ്റി ഇവന്റെ മുമ്പാകെ മുട്ടുകുത്തുവിൻ ഇ
വൻ രാജ്യാധികാരി എന്നെല്ലാവരൊടും വിളിച്ചു പറയി
ച്ചു ലൊകരക്ഷിതാവെന്നൎത്ഥമുള്ള പ്സൊത്തമ്പാനെഹ എ
ന്നു പെരും വിളിച്ചു ഒരു പവിപ്രന്റെ മകളായ ആസനാ
ത്തെ വിവാഹവും കഴിപ്പിച്ചു അപ്പൊൾ മുപ്പതവയസ്സിൽ
ഇളമസ്ഥാനിയായ യൊസെഫ മിസ്രനാടു വലം വെച്ചു
ഏഴു നല്ല വൎഷങ്ങളിൽ വളരെ വിളഞ്ഞുണ്ടായ ധാന്യങ്ങ
ളൊക്കെയും അളവില്ലാത്ത വൎണ്ണം സ്വരൂപിച്ചു അതാതുപട്ട
ണങ്ങളിൽ സൂക്ഷിച്ചു ക്ഷാമവൎഷങ്ങൾ വരുമ്മുമ്പെ രണ്ടു
പുത്രന്മാരുണ്ടായി [മുമ്പിലുണ്ടായ സുഖദുഃഖങ്ങളെ ദൈ
വം] മറപ്പിച്ചു എന്നൎത്ഥമുള്ള മനശ്ശെ എന്ന പെർ ജ്യെഷ്ഠ
ന്നും [ദുഃഖിച്ച ദെശത്തിങ്കൽ തന്നെ] വൎദ്ധിച്ചു എന്നൎത്ഥമുള്ള
എഫ്രയിം എന്ന പെർ അനുജന്നുംവിളിച്ചു ക്ഷാമവ
ൎഷങ്ങൾ വന്നുതുടങ്ങി എല്ലാ രാജ്യങ്ങളിലും ക്ഷാമമുണ്ടായ
പ്പൊൾമിസ്രക്കാർ രാജസന്നിധിങ്കൽ വന്നു നിലവിളിച്ച
പ്പൊൾ പ്സൊത്തമ്പാനെഹ അടുക്കൽ ചെന്നു അവൻ പ
റയും പ്രകാരം ചെയ്വിൻ എന്നു കല്പിച്ചാറെ അവർ ചെ
ന്നപ്പൊൾ പാണ്ടിശാലകളെ ഒക്കെയും തുറന്നു നാട്ടുകാൎക്കും
അന്യദെശക്കാൎക്കും വളരെ ധാന്യങ്ങളെ വില്ക്കയും ചെയ്തു.

കനാനിലും വളരെ ഞെരിക്കം ഉണ്ടായപ്പൊൾ യാ
ക്കൊബ പുത്രന്മാർ തമ്മിൽ തമ്മിൽ നൊക്കുന്നത കണ്ടാ
റെ നിങ്ങളും മിസ്രയിൽ പൊയി ധാന്യം കൊണ്ടുവരു
കിൻ എന്ന കല്പിച്ച പ്രകാരം ബിന്യമീനെ കൂടാതെ
ശെഷം പത്താളും ആ ദെശക്കാരൊടും കൂട ധാന്യത്തിന്നു
മിസ്രയിൽ പൊയി രാജ്യാധികാരിയുടെ സന്നിധിയി
ങ്കൽ ചെന്നു വണങ്ങി അപ്പൊൾ ജ്യെഷ്ഠന്മാരെ അറി
ഞ്ഞിട്ടും അറിയാത്തവെനെന്ന പൊലെ നിങ്ങൾ എവിടെ
യുള്ളവർ എന്നും എന്തിന്നായി വന്നവർ എന്നും ചൊ
F

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/53&oldid=177610" എന്ന താളിൽനിന്ന് ശേഖരിച്ചത്