താൾ:GaXXXIV2.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൦)

ച്ചു ദുഃഖിച്ചുകൊണ്ടിരുന്നു ആ ദുഃഖം നീക്കെണ്ടതിന്നു പു
ത്രന്മാരെല്ലാവരും വന്നു വളരെ പ്രയത്നം ചെയ്തിട്ടും അ
വൻ ആശ്വസിക്കാതെ പുത്രനൊട കൂടെ ശവക്കുഴിയിൽ
ഇറങ്ങുകെ ഉള്ളു എന്നു തന്നെ പറഞ്ഞു കരഞ്ഞും കൊ
ണ്ടിരുന്നു പിന്നെ യഹൂദ ആ വീട വിട്ടു കനാന്യരിൽ
നിന്നെടുത്ത സ്ത്രീയൊട കൂടി പാൎത്തു താനും ദുഷ്ടപുത്രന്മാ
രെജനിപ്പിച്ചു വളൎത്തി അവരുടെ മഹാ പാപങ്ങളെയും
മരണത്തെയും ഒൎത്തു തെന്റെ പാപങ്ങളെ വിചാരിച്ചിരി
പ്പാൻ സംഗതി വന്നു.

ആ കച്ചവടക്കാർ പതിനെഴു വയസ്സായ യൊസെ
ഫിനെ മിസ്ര എന്ന മഹാ രാജ്യത്തിൽ പൊണ്ടുപൊയി
രാജാമന്ത്രിയായ പൊതിപാരിന്നു വിൽകുകയും ചെയ്തു ആ
മന്ത്രി യൊസെഫിന്റെ ബുദ്ധിവിശെഷവും സത്യവും
വിചാരിച്ചു അവങ്കൽ വളരെ വാത്സല്യം ഉണ്ടായതിനാൽ
കാൎയ്യങ്ങളൊക്കെയും അവങ്കൽ ഏല്പിച്ചു ദൈവാനുഗ്രഹം
കൊണ്ടു വളരെ വൎദ്ധിച്ചു നടന്നുവരും കാലം യജമാന
ന്റെ ഭാൎയ്യ യൊസെഫിന്റെ സൌന്ദൎയ്യം കണ്ടു കാം
ക്ഷിച്ചു പല വട്ടമപെക്ഷിച്ചിട്ടും ൟ അന്യദെശത്തിങ്കൽ
ദൈവം തുണയായിട്ടു എനിക്കിത്ര നന്മ ഉണ്ടായിരിക്കു
ന്നു അവന്നു വിരൊധമായി ഇത്ര വലിയ പാപം ഞാ
നെങ്ങിനെ ചെയ്യെണ്ടു എന്ന യൊസെഫ പറഞ്ഞു അ
വളുടെ സമിപത്ത ചെല്ലാതിരുന്നു ഒരു ദിവസം ഭവന
ത്തിലാരിമുല്ലാത്ത സമയത്തിങ്കൽ അവളവന്റെ വസ്ത്രം
പിടിച്ചുവലിച്ചിട്ടു അവനനുസരിക്കാതെ ഒടിപൊകയാൽ
അവൾ വളരെ കൊപിച്ച നിലവിളിച്ചു ൟ എബ്രയ
ദാസൻ എന്നെ പരിഹസിച്ചു എന്ന നിലവിളി കെട്ട
വന്നവരൊടും ഭൎത്താവൊടും വളരെ നീരസമായി പറ
ഞ്ഞതു കെട്ടാറെ അവനും പരമാൎത്ഥമറിയാതെ കൊപിച്ചു
യൊസെഫിനെ തടവിൽ വെപ്പിച്ചു അവിടെയും ദൈ
വം കൂടെ ഉണ്ടായിരുന്നു അതൊകൊണ്ടു കാരാഗൃഹപ്രമാ
ണിക്ക അവങ്കൽ സ്നെഹമുണ്ടായി തടവുകാരെഒക്കെയും
അവങ്കൽ ഏല്പിച്ചു അവനും അവൎക്കു വെണ്ടുന്നതൊക്ക
യും ചെയ്തു കൊണ്ടിരുന്നു.

അക്കാലത്തിങ്കൽ മിസ്രാരാജാവ തന്റെ നെരെ മന്ത്രി
കൾ ചെയ്ത ദ്രൊഹം അറിഞ്ഞു മദ്യപ്രമാണിയെയും
അപ്പപ്രമാണിയെയും തടവിൽ വെച്ചപ്പൊൾ അവൎക്കും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/50&oldid=177607" എന്ന താളിൽനിന്ന് ശേഖരിച്ചത്