താൾ:GaXXXIV2.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൮)

രൊട ഒന്നിച്ച കുടിയിരുന്നു പുത്രപൌത്രന്മാരും വൎദ്ധിച്ചു
ഹൊരിയരെ ആട്ടിക്കളഞ്ഞ ആ എദൊം രാജ്യത്തെക്ക അ
വകാശികളായ അവർ പ്രഭുക്കന്മാരായും വാണു. യാക്കൊ
ബ പിതാക്കന്മാരിരുന്ന കനാൻ ദെശത്തിൽ കൂടാരം അ
ടിച്ചു ദെവകല്പന പ്രകാരം ആ രാജ്യം സ്വാധീനമായിവ
രും എന്നു വിചാരിച്ചു പാൎക്കും കാലത്തിൽ കുഡുംബങ്ങ
ളൊടും കൂട ആ ദെശത്തെ വിട്ടു ഇരുനൂറു വൎഷം മിസ്ര
രാജ്യത്തിൽ കുടിയിരിപ്പാൻ സംഗതി വന്നു.

അതിന്റെ കാരണം "നിന്റെ സന്തതി അന്യരാജ്യത്ത
നാനൂറ സംവത്സരം പരദെശികളായി ഉപദ്രവം സഹി
ച്ചു സെവിച്ചിരിക്കെണ്ടിവരും അതിന്റെ ശെഷം ഉപദ്ര
വക്കാരായവരെ ശിക്ഷിച്ചു ഞാൻ നിണക്കുള്ളവരെ സ
മ്പത്തുകളൊടും കൂട പുറപ്പെടിക്കും അപ്പൊഴെക്ക തന്നെ ക
നാന്യരുടെ മഹാ പാപങ്ങൾ പഴുത്തു വരുവാനുള്ളതാക
കൊണ്ടും ൟ ദെശം നിണക്ക തന്നെ സ്വാധീനമാക്കി ത
രികയും ചെയ്യും" എന്നിങ്ങിനെ അബ്രാമൊട ദൈവ ക
ല്പന മുമ്പെയുണ്ടായതുകൊണ്ടത്രെ ആകുന്നു.

ഇപ്പൊൾ ഇസ്രയെൽ കുഡുംബം മിസ്രദെശത്തിങ്കൽ
ഇറങ്ങി പൊയി പാൎത്തതിന്റെ കാരണം പറയുന്നു.
ഭ്രാത്രീൎഷ്യയാസവിക്രീതൊ യൊസൊഫൊ മിശ്രമഭ്യ
[ഗാൽ।
ദെശഐഗുപ്തനാമാസകീൎത്തിതൊ യവനൈഃപുരാ॥
പ്രത്യബ്ദംനീലനദ്യംബുസമ്പന്നവ്രീഹിപാലിതഃ।
നാനാശാസ്ത്രാകരൊവിപ്രൈൎമന്ത്രജ്ഞൈൎമുണ്ഡിതൈ
[ൎവൃതഃ॥
തത്രെശാനുഗ്രഹാദ്ധൎമ്മീസസ്വദാസ്യത ഉദ്ധൃതഃ।
രാജ്ഞൊപിപ്രിയതാംയാതഃശ്രെഷ്ഠാമാതൃത്വമെവച॥
മനശ്യഫ്രൈമനാമ്നൊശ്ചജാതയൊഃപുത്രയൊസ്തതഃ।
സവൃദ്ധംവിതരംസ്വീയംഭ്രാതൄശ്ചൈഗുപ്തമാഹ്വയൽ॥
തെസപുത്രാസ്സഭാൎയ്യാശ്ചാനുഗൃഹീതാമഹീഭുജാ।
തദ്ദത്തൊൎവ്യാംവസന്തശ്ചാവൎദ്ധന്തക്രമശൊഭൃശം॥

രാഹലുടെ മകനായ യൊസെഫ അച്ചന്നു അധികം
ഇഷ്ടനായതു കണ്ടിട്ടും തങ്ങളുടെ ദുൎവൃത്തികളെ അച്ചനൊ
ട പറയുന്നെന്നു തൊന്നുക കൊണ്ടും ഒരങ്കിയെ ഉണ്ടാ
ക്കിച്ചു കൊടുത്തതുകൊണ്ടും ജ്യെഷ്ഠെന്മാർ വൈരം ഭാവി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/48&oldid=177605" എന്ന താളിൽനിന്ന് ശേഖരിച്ചത്