താൾ:GaXXXIV2.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൭)

വത്തിന്ന ഒരു ബലിപീഠമുണ്ടാക്കി പാൎക്കയും ചെയ്തു.

പിന്നെ ദൈവം പ്രത്യക്ഷമായിട്ടു ഇനിമെൽ നിണ
ക്ക ഇസ്രയെൽ എന്ന പെരാകുന്നു നീ വളരെ വൎദ്ധിക്ക
നിങ്കൽനിന്ന പല വംശങ്ങളും രാജാക്കന്മാരും ഉണ്ടാക
ആബ്രഹാമിന്നും ഇസ്‌ഹാക്കിന്നും കൊടുത്ത ദെശം നിണ
ക്കും നിന്റെ സന്തതിക്കും തരും എന്നനുഗ്രഹിച്ചു മറ
ഞ്ഞതിന്റെ ശെഷം ആ സ്ഥലത്തിൽ ഒരു കൽത്തൂണ
നിറുത്തി കാഴ്ചക്കാഴിക്കയും ചെയ്തു പിന്നെയും യാത്രയാ
യി വഴിക്കൽനിന്ന രാഹലിന്നു കഠിന പ്രസവവെദന
യുണ്ടായി ബന്യമീനെ പെറ്റവുടനെ മരിച്ചു അവളെ
ബെതലഹെമിൽ തന്നെ അടക്കി കല്ലറയ്ക്ക തൂണുമിട്ടു പി
ന്നെയും പുറപ്പെട്ടപ്പൊൾ ജ്യെഷ്ഠ പുത്രനായ രൂബൻ
ബില്ഹയൊട കൂട ശയിച്ച വൎത്തമാനം യാക്കൊബറിഞ്ഞു
വിഷാദത്തൊടും കൂട പിതാക്കന്മാരുടെ ദെശമായ ഹെ
ബ്രൊനിൽ എത്തി അച്ചനെ കണ്ടു പത്ത വൎഷത്തിലധികം
അവന്റെ സമീപം തന്നെ കൂടാരം അടിച്ചു പാ
ൎത്തതിന്റെ ശെഷം

നൂറ്റെണ്പതു വയസ്സായി വൃദ്ധനായ ഇസ്‌ഹാക്ക മരി
ച്ചു എശാവു യാക്കൊബും വന്നു അവനെ അടക്കുകയും
ചെയ്തു.

രൌബിനൊ നാമ ശിമ്മ്യൊനൊ ലെവിശ്ചാപിതതഃ
[പരെ
യഹൂദൊ ജബുലൂനൊപി തഥൈവെസഷ്കരാദിധഃ॥
ദാനശ്ചനപ്തലീശ്ചാപി ഗദാസെര എവച।
സൎവ്വപ്രെഷ്ഠൌച യൊസെഫൊ ബിന്യമീനശ്ചശെ
[ഷജഃ॥
ഇസ്രയെലീയവംശാനാം ഭവ്യാസ്തെ പിതരസ്തദാ।
അന്യജാതെഷുമന്ദെഷു ന്യവസൻ ദൂഷ്യവെശ്മകാഃ॥

൰. യൊസെഫ മുതലായ ഇസ്രായെല്യരുടെ
അവസ്ഥ

അച്ചൻ മരിച്ചപ്പൊൾ എസാവ വാഗ്ദത്ത ദെശത്തെ
വിട്ടു ഇഷ്മയെൽവംശത്തിൽ വിശ്വസിച്ച സംഗതിയാൽ
പുത്രകളത്ര ഭൃത്യാദി സമ്പത്തുകളൊടും കൂടതെക്ക ശെയിർ
പൎവ്വതത്തിന്മെൽ പൊയി ഗുഹാവാസികളായ ഹൊരിയ
E 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/47&oldid=177604" എന്ന താളിൽനിന്ന് ശേഖരിച്ചത്