താൾ:GaXXXIV2.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨)

പ്പൊൾ വിവരമായി അറിയിപ്പാൻ ദൈവത്തിന്ന ഇഷ്ടം
തൊന്നീട്ടില്ല. ൟ ഭൂമിയുടെ പൂൎവാവസ്ഥ സംശയം കൂടാതെ
നിശ്ചയിപ്പാൻ പാടില്ലതാനും. ആദിയിൽ ഗ്രഹ ചന്ദ്രന്മാ
രൊടും കൂടെ മൂന്നാമത്തെ ഗ്രഹമായിരിക്കുന്ന ൟ ഭൂഗൊള
ത്തെ സൎവെശ്വരൻ എത്രയും തെജസ്സുള്ളൊരു സരാഫിന്റെ
കയ്യിലെല്പിച്ചു അവനെ ൟ മണ്ഡലത്തിന്ന രാജാവാക്കി
വെച്ചതെന്നു തൊന്നുന്നു. ദൊഷം ചെയ്തു തുടങ്ങിയതവൻ
തന്നെ. അവൻ പൂൎവ സത്യത്തിലും അനുസരണത്തിലും നി
ല്ക്കാതെ തന്നെതാൻ ദെവനാക്കി, അറ്റ ഭൂതങ്ങളൊടും സ
ൎവെശ്വരന്റെ നുകം ഉപെക്ഷിക്കെണം എന്ന കല്പിച്ചു അ
വരെയും ദ്രൊഹം ചെയ്യിച്ചുകൊണ്ടിരിക്കുമ്പൊൾ, ദൈവ
കല്പനയാൽ അവരെല്ലാവരും പതിതന്മാരായി ഇരിട്ടുള്ള
ഒരു കാരാഗൃഹത്തിന്നുൾപ്പെട്ടു ൟ വണ്ണം ഉണ്ടായിരിക്കു
ന്ന ദുൎഭൂതങ്ങൾക്ക പിശാചെന്നും അവരുടെ പ്രഭുവായ
സരാഫിന്ന സാത്താൻ, ശൈത്താൻ, അഭിശാപി എന്നും
നാമധെയമുണ്ടായിവന്നു. അവന്റെ വീഴ്ചയിനാൽ അ
വന്റെ മണ്ഡലമായ ഭൂലൊകം തെജസ്സും രൂപവുമില്ലാ
തെ പാഴായി കിടന്നു: അഗാധവെള്ളത്തിൻ മീതെ അന്ധ
കാരം മൂടിക്കൊണ്ടിരുന്നു.

മനുഷ്യജാതിയെയും അതിന്നുതക്ക വാസസ്ഥലത്തെ
യും സൃഷ്ടിക്കെണമെന്ന ദൈവം വെച്ചു എല്ലാറ്റെയും ക്ഷ
ണത്തിലുണ്ടാക്കുവാൻ പ്രാപ്തിയുണ്ടായിട്ടും സൃഷ്ടിക്രമം
തൊന്നെണ്ടുന്നതിന്ന ആറ ദിവസത്തിന്നകം ൟ ഭൂലൊകം
ഉണ്ടാക്കിയ വക കെൾക്കുക ദൈവാത്മാ വെള്ളങ്ങളുടെ മീ
തെ ആവസിച്ചിരിക്കുമ്പൊൾ പ്രകാശം ഉണ്ടാകട്ടെ എന്ന
ദൈവം കല്പിച്ചു പ്രകാശവും ഉണ്ടായി പ്രകാശത്തെയും ഇ
രിട്ടിനെയും അവൻ വെർതിരിച്ചു പകലും രാത്രിയും ഉണ്ടാക്കു
വാൻ സംഗതി വരുത്തുകയും ചെയ്തു രണ്ടാം ദിവസത്തിൽ
തട്ടുണ്ടാക്കി, തട്ടിന്റെ കീഴിലുള്ള വെള്ളങ്ങളെയും തട്ടിന്റെ
മെലിലുള്ള വെള്ളങ്ങളെയും വെർതിരിച്ചിട്ട ആകാശം എ
ന്ന പെർവിളിച്ചു. മൂന്നാം ദിവസത്തിൽ ആകാശത്തി
ന്റെ കീഴിലുള്ള വെള്ളങ്ങൾ ഒരു സ്ഥലത്ത കൂടുകയും ഉണ
ങ്ങിയ നിലം ഉയൎന്നുവന്ന കാണപ്പെടുകയും ചെയ്തു. ഉ
ണങ്ങിയ നിലത്തിന്ന ഭൂമി എന്നും വെള്ളങ്ങളുടെ കൂട്ടത്തി
ന്ന സമുദ്രം എന്നും പെർ വിളിച്ചു. ഭൂമിയിന്മെൽ പുല്ലുക
ളെയും വിത്തുള്ള സസ്യങ്ങളെയും വിത്തുഫലത്തെ കൊടു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/4&oldid=177561" എന്ന താളിൽനിന്ന് ശേഖരിച്ചത്