താൾ:GaXXXIV2.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൧)

ചെയ്തശെഷം അബ്രഹാം അപ്പവും വെള്ളത്തുരുത്തിയും
എടുത്ത ഹാഗാരിന്നു കൊടുത്തു അവളെ പുത്രനൊടു കൂട
അയക്കയും ചെയ്തു അവൾ പൊയിട്ട കാട്ടിൽ ഉഴന്ന വ
ലഞ്ഞു തൊലിൽ ഉള്ള വെള്ളം ശിലവായതിൽ പിന്നെ
മകൻ ദാഹിച്ചു വലഞ്ഞിരുന്നു. ആയവനെ കാട്ടിൽ ഒ
രു മരത്തിന്റെ ചുവട്ടിൽ കിടത്തി ബാലന്റെ മരണം
ഞാൻ നൊക്കയില്ല എന്ന വെച്ചു ദൂരത്തപൊയി നിന്നു
ഉറക്ക നിലവിളിച്ച കരകയും ചെയ്തു. ബാലന്റെ ഞര
ക്കം ദൈവം കെട്ടിട്ട ഒരു ദൂതൻ ആകശത്തനിന്നു ഹാ
ഗാരിനെ വിളിച്ചു നിണക്ക എന്തു വെണം പെടിക്കരുത
ബാലന്റെ ശബ്ദം യഹൊവ കെൾക്ക കൊണ്ടു എഴുനീ
റ്റു ബാലനെ എടുത്തു കൈയിൽ പിടിച്ചുകൊൾക എ
ന്നു പറഞ്ഞതു കെട്ടു അവൾ അപ്രകാരം ചെയ്തു. പി
ന്നെ ദൈവം അവൾക്ക കണ്ണു തുറന്നാറെ ഉറവുവെള്ളം
കണ്ടു അതിൽ നിന്നു നീർ കൊരി ബാലനെ കുടിപ്പിച്ചു
ദൈവം അവനൊട കൂടെ ഉണ്ടാകകൊണ്ടു അവൻ വള
ൎന്ന കാട്ടിൽ പാൎത്തു വില്ലാളിയും ബലവാനുമായിതീൎന്നു
അവന്റെ പുത്രരായി പന്ത്രണ്ടു പ്രഭുക്കൾ ജനിച്ചതുമല്ലാ
തെ മുഹമ്മതു വംശവും മറ്റെ അറബി വംശക്കാരും അ
വരിൽ നിന്നുണ്ടായി കാട്ടുകഴുതയ്ക്കുള്ള സ്വഭാവം എല്ലാവ
രിലും കാണ്മാനുണ്ടു ഇന്നും ചെലാസംസ്കാരവും പ്രമാ
ണിച്ചുകൊണ്ടിരിക്കുന്നു.

ശെഫൊഗ്രത്വൿപരിച്ശെദശ്ചിഹ്നംയൊവിഭുസംവി
[ദഃ
പുംനാമകരണംചാദ്യൊധൎമ്മസംസ്കാരഎവസഃ
യംചകാരെശ്വരാദിഷ്ടൊ ബ്രഹൊവിശ്വാസിനാംപി
[താ
ബാലമീശഹകംസ്വീയാം ശ്ചെഷ്മയെലാദികാഖിലാ
[ൻ
ഇഷ്മയെലൊത്ഭുവാസ്തസ്മാദാരബാസ്തെഭ്യഎവച
ജാതൊമുഹമ്മദഃപശ്ചാൽഖൃഷ്ടിയാഹിതശാസ്ത്രകൃൽ
അതശ്ചാപ്യഖിലാവൎഗ്ഗാസ്തദസത്യാദ്ധ്വഗാമിനഃ
സംസ്കാരംസംലഭന്തെമും പൊഗണ്ഡാഇഷ്മയെലവ
[ൽ
സംവിദ്ദായാംശിനസ്ത്വൊനംസ്വപിതെശഹകൊയഥാ
c 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/31&oldid=177588" എന്ന താളിൽനിന്ന് ശേഖരിച്ചത്