താൾ:GaXXXIV2.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീപിത്രെ പുത്രായച സദാത്മനെച നമഃ

സത്യവെദ ഇതിഹാസം

ഒന്നാമത്തംശം.

മൊശെ നബി എഴുതിയ യൊനി എന്നിട്ടുള്ള

പ്രഥമഖണ്ഡത്തിന്റെ സാരം॥

പൂൎവസംസ്ഥസ്സമസ്താനാം ഗ്രന്ഥാനാംയൊനിരെവച।
ൟശബുദ്ധെസ്സപഞ്ചാംശശ്ശാസ്ത്രാഖ്യൊമൊശിനാകൃതഃ
യൊന്യാഖ്യാദിമതൽസ്കന്ധെ സൎവഭൂതഗണസ്യഹി।
സൃഷ്ടിരുക്താദമാദീനാം ചാദിമാനാംകഥാനൃണാം॥
തൽപാപപതനംഭദ്രാവശെഷസ്ത്വീശ്വരപ്രിയഃ।
വിപ്ലവാച്ചപരെനൊഹൊൽപന്നമാനവവൎണ്ണനം॥
തതൊബ്രഹെശഹകയൊൎയ്യാ കൊബസ്യചകീൎത്തനം।
തമ്മിശ്രഗതിപൎയ്യന്തം സൎവവംശാശിഷൊപിച॥
(ശ്രീഖൃഷ്ടസംഗീതം ൧ പൎവ, ൧൩ അദ്ധ്യ.)

൧ ലൊക സൃഷ്ടിയുടെ വിവരം (൧ മൊ. ൧. ൨)

ആദ്യമില്ലാത്തവനും തന്റെ ഇഷ്ടപ്രകാരം എല്ലാറ്റെയും
ചെയ്തുകൊണ്ടിരിക്കുന്നവനുമായ യഹൊവാ എന്ന ദൈ
വം ആദിയിൽ തന്റെ തിരുവാക്കിൻ ശക്തികൊണ്ട പര
ലൊകത്തെയും ഭൂലൊകത്തെയും ഉണ്ടാക്കി. തന്റെ ശക്തി
യുടെ വചനത്താലവയെ വഹിച്ചുകൊണ്ടുമിരിക്കുന്നു.

നക്ഷത്ര സൈന്യങ്ങളിൽ നിവാസികളായിട്ട എണ്ണിക്കൂ
ടാത്ത സത്ഭൂതവൎഗ്ഗങ്ങളെസൃഷ്ടിച്ചു അവരവൎക്ക തന്റെ തി
രുമനസ്സ പ്രകാരം ദിവ്യ തെജസ്സാകുന്ന ജീവൻ വെളിച്ചം
ശക്തിമുതലായ വരങ്ങളെ വിഭാഗിച്ചകൊടുത്തതെയുള്ളു അ
വൎക്ക ദൈവ സൈന്യം എന്നും ദൈവദൂതന്മാർ എന്നും എ
ല്ലാ സ്ഥലങ്ങളിലും അവന്റെ ഇഷ്ടത്തെ പ്രവൃത്തിക്കുന്ന
ശുശ്രൂഷക്കാർ എന്നും ഉള്ള പെരുകളെകൊടുത്തു ഖരുബി
മാർ സെരാഫിമാർ ൟ രണ്ട വൎണ്ണപെരുണ്ട മറ്റും ചില
തുണ്ടായിരിക്കും ആണും പെണ്ണുമുള്ള ഭെദം അവൎക്കില്ല സൂ
ക്ഷ്മദെഹമുണ്ട. ഇത സംബന്ധിച്ചുള്ള സംഗതികളെ ഇ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/3&oldid=177560" എന്ന താളിൽനിന്ന് ശേഖരിച്ചത്