താൾ:GaXXXIV2.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൬)

ൎവന്മാക്ക ദൂരത്തനിന്ന കാണുന്ന പ്രകാശമായിരുന്നു. ദൈ
വഭക്തിയുള്ളവർ വിശ്വാസത്തിനാലെ എത്ര വലുതായുള്ള
രക്ഷയായി വരുമെന്നറിഞ്ഞ സന്തൊഷിച്ച അതിനെപുത്ര
പൌത്രന്മാരൊടുമറിയിച്ചു ഇങ്ങിനെ ആദാം എഴാമത്തെ
പൌത്രനായി ജനിച്ച ലാമക്കിന്ന അറിയിക്കയും ലാമൿ
തന്റെ പുത്രനായ നൊഹയുടെ മൂന്ന മക്കളൊടും ആയ
വർ ശെമിയരിൽ പത്താമത്തവനായ ആബ്രഹാമൊടും മ
റ്റും ചിതറിപൊയ വംശക്കാരൊടും ബൊധിപ്പിക്കുമാറാ
യിരുന്നു. ചിലർ വിശ്വസിച്ചു മിക്കവാറുമുള്ള മറ്റെയ
വർ ദൈവത്തെ വിട്ട പിരിഞ്ഞ അന്ധകാരത്തിൽ നടന്ന
വന്നു. ദൈവച്ചൊൽ കെട്ട അനുസരിച്ച നടക്കുന്നവൻ
യാതൊരുജാതിക്കാരൻ ഭാഗ്യവാൻ ദെവപ്രകാശത്തെ അ
വൻ ദൎശിക്കും. മനുഷ്യ കല്പിതങ്ങളെ ധരിച്ചുകൊണ്ടുള്ള
വർ എവരൊ അവരെ കൊപരാഗാദികളും മരണഭീതിയും.
വെർപെട്ടുപൊകയില്ല എന്നെല്ലാവരും അറിക.
ശ്രീ യെശു ക്രിസ്തുവിന്റെ പിതാമഹന്മാരായ
ശെമിയരുടെ വംശക്രമവും വയസ്സും ചൊല്ലുന്നിത.

ജനനം മരണം ജീവകാലം
നൊഹ ൧൦൫൬ ൨൦൦൬ ൯൫൦
നൊഹ്യനായശെം ൧൫൫൮ ൨൧൫൮ ൬൦൦
അൎപ്പക്സാൎദ ൧൬൫൮ ൨൦൯൬ ൪൩൮
ശലാഹ ൧൬൯൩ ൨൧൨൬ ൪൩൩
എബർ ൧൭൨൩ ൨൧൮൭ ൪൬൪
പെലഗ ൧൭൫൭ ൧൯൯൬ ൨൩൯

[ൟ പെലെഗ ജനിക്കും കാലത്ത ജാതൊകളൊക്കെ
ബാബൽ നഗരത്തെ വിട്ട ചിതറിപൊയി]

റെയു ൧൭൮൭ ൨൦൨൬ ൨൩൯
ശെറുഗ ൧൮൧൯ ൨൦൪൯ ൨൩൦
നൊഹൊൻ ൧൮൪൯ ൧൯൯൭ ൧൪൮
തെരഹ ൧൮൭൮ ൨൦൮൩ ൨൦൫
ആബ്രഹാം ൧൯൪൮ ൨൧൨൩ ൧൯൫

ഇങ്ങിനെ ആദാം പടയ്ക്കപ്പെട്ട ൟരായിരാമത സംവ
ത്സരത്തിൽ അബ്രഹാം ഉണ്ടായി അബ്രഹാം മുതൽകൊ
ണ്ട ശ്രീ യെശുവിന്റെ ജനനത്തൊളം ൟരായിരം സം
വത്സരം കഴിഞ്ഞതുമുള്ളു ശാസ്ത്ര ഗണിതത്തെ സൂക്ഷി
ച്ച നൊക്കിയാൽ നാല യുഗങ്ങളുടെ പരമാൎത്ഥത്തെ തെളി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/18&oldid=177575" എന്ന താളിൽനിന്ന് ശേഖരിച്ചത്