താൾ:GaXXXIV2.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൩)

മൊശെ എഴുതിയ നാലാം അഞ്ചാം ഖണ്ഡങ്ങളുടെ സാരം

സംഖ്യനാമ്നിചതുൎത്ഥെതുസ്കന്ധെസെനൈസ്രയെലി
[കാ।
മരുസ്ഥാവൎണ്യതെവാദാദണ്ഡാശ്ചാപ്യപ്രതീതിനാം॥
ജയാശ്ചവൈരിണാംരാജ്ഞാം അഹരൊനെമൃതെമ
[രൌ।
ലെവിപൌത്രെഥബല്യാമസ്യാശീരീശ്വരചൊദിതാ॥

൧൩. മരു ഭൂമിക്കടപ്പു.

ൟ കല്പനകളെയും വാഗ്ദത്തങ്ങളെയും ഒക്കവെ ഇസ്ര
യെലർ കെട്ടു ദത്തം ചെയ്ത ദെശത്തിന്നായി യഹൊവ
യുടെ സാന്നിദ്ധ്യത്തൊട കൂടി സഞ്ചരിക്കുന്ന സമയം
വിശ്വാസവും ക്ഷമയും ഇല്ലായ്കകൊണ്ടു പല ശിക്ഷക
ളും സംഭവിച്ചു. മത്സരിച്ചു പറയുന്ന ഒരു ദിക്കിൽ ദെവാ
ഗ്നി ജ്വലിച്ചു പാളയക്കാരെ കത്തിച്ചു തുടങ്ങുമ്പൊൾ മൊ
ശെയുടെ പ്രാൎത്ഥനയാൽ അത്രെ അഗ്നി കെട്ടു പൊയി.
ആ കത്തൽ എന്ന സ്ഥലത്തെ വിട്ടു സമ്മിശ്രജനം ദു
ൎമ്മൊഹങ്ങളെ പറഞ്ഞാറെ ഇസ്രയെലരും കരഞ്ഞ മാം
സം എങ്ങിനെ കിട്ടും മിസ്രയിൽ വെറുതെ ലഭിച്ചു തിന്ന
മത്സ്യങ്ങളെയും വെള്ളരിക്ക വത്തക്ക ഉള്ളി മുതലായവറ്റെ
യും ഒൎക്കുന്നു ഇപ്പൊൾ ഞങ്ങൾ വരണ്ടിരിക്കുന്നു ൟ മ
ന്ന അല്ലാതെ ഒന്നും കാണ്മാനും ഇല്ല. ഇത്യാദി വാക്കു
കൾ നീള പരക്കുന്നതു കെട്ടാറെ മൊശെ വിഷാദിച്ചു യ
ഹൊവെ അടിയനെ ദുഃഖിപ്പിക്കുന്നത എന്തു ൟ ജനങ്ങ
ളുടെ ഭാരം എല്ലാം എന്മെൽ വെക്കുന്നതു നിന്റെ കൃപ ത
ന്നെയൊ ഇവരെ എല്ലാവരെയും പെറ്റതു ഞാനൊ പെ
റ്റിരുന്നു എങ്കിൽ കുഞ്ഞിയെ പൊലെ കൈയ്യിൽ എടുത്തു
വാഗ്ദത്തദെശത്തെക്ക കൊണ്ടുപൊകായിരുന്നു. ഇവൎക്ക
മതിയാവൊളം മാംസം എവിടെ നിന്നു കിട്ടും അവരെ ഒ
ക്കത്തക്ക എടുപ്പാൻ എറ്റവും ഘനം ആകകൊണ്ടു കഴി
വില്ല എന്നും മറ്റും അപെക്ഷിച്ചപ്പൊൾ. യഹൊവ ക
ല്പിച്ചു നീ മൂപ്പരിൽ ൭൦ ആളെ എടുത്തു കൂടാര വാതുക്കൽ
G

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/107&oldid=177664" എന്ന താളിൽനിന്ന് ശേഖരിച്ചത്