താൾ:GaXXXIV1.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ മത്തായി ൨൭. അ.

<lg n="">വൻ ഇപ്പൊൾ കുരിശിൽനിന്ന ഇറങ്ങട്ടെ എന്നാൽ ഞങ്ങൾ അ</lg><lg n="൪൩">വനെ വിശ്വസിക്കും✱ അവൻ ദൈവത്തിങ്കൽ ആശ്രയി
ച്ചിരുന്നു അവന്ന അവങ്കൽ ഇഷ്ടമുണ്ടെങ്കിൽ ഇപ്പൊൾ അവനെ ര
ക്ഷിക്കട്ടെ എന്തുകൊണ്ടെന്നാൽ ഞാൻ ദൈവത്തിന്റെ പുത്രനാ</lg><lg n="൪൪">കുന്നു എന്ന അവൻ പറഞ്ഞു✱ അപ്രകാരം തന്നെ അവനൊടു കൂട</lg><lg n="൪൫"> കുരിശിൽ തറക്കപ്പെട്ട കള്ളന്മാരും അവനെ നിന്ദിച്ചു✱ അപ്പൊൾ
ആറാം മണി നെരം മുതൽ ഒബതാം മണിനെരത്തൊളം ഭൂമിയിൽ</lg><lg n="൪൬"> ഒക്കയും അന്ധകാരമുണ്ടായി✱ ഏകദെശം ഒമ്പതാം മണി നെര
ത്തിങ്കൽ യെശു ഒരു മഹാ ശബ്ദത്തൊടെ എലി എലി ലാമാ ശ
ബക്താനി എന്ന വിളിച്ചു പറഞ്ഞു ആയത എന്റെ ദൈവമെ എ
ന്റെ ദൈവമെ നീ എന്നെ കൈ വിട്ടത എന്തിന എന്ന അൎത്ഥ</lg><lg n="൪൭">മാകുന്നു✱ അതിനെ അവിടെ നിന്നവരിൽ ചിലർ കെട്ടാറെ ഇ</lg><lg n="൪൮">വൻ എലിയായെ വിളിക്കുന്നു എന്ന പറഞ്ഞു✱ പിന്നെ ഉടന്ത
ന്നെ അവരിൽ ഒരുത്തൻ ഓടി ചെന്ന ഒരു സ്പൊംഗിനെ എടുത്ത
കാടി കൊണ്ട നിറച്ച അതിനെ ഒരു കൊലിൽ കെട്ടി അവനെ കു</lg><lg n="൪൯">ടിപ്പിച്ചു✱ എന്നാറെ മറ്റുവള്ളവർ പറഞ്ഞു ഇരിക്കട്ടെ എലിയ</lg><lg n="൫൦"> അവനെ രക്ഷിപ്പാൻ വരുമൊ എന്ന നാം കാണണം✱ യെശു
പിന്നെയും ഒരു മഹാ ശബ്ദത്തൊടെ വിളിച്ചാറെ പ്രാണനെ വി</lg><lg n="൫൧">ട്ടു✱ അപ്പൊൾ കണ്ടാലും ദൈവാലയത്തിന്റെ തിരശീല മെലിൽ
നിന്ന താഴത്തൊളം രണ്ടായി ചീന്തിപ്പൊയി വിശെഷിച്ച ഭൂമി ഇ</lg><lg n="൫൨">ളകുകയും കല്മലകൾ പിളരുകയും✱ പ്രെതക്കല്ലറകൾ തുറക്കപ്പെ
ടുകയും ഉറങ്ങിയിരുന്ന പരിശുദ്ധന്മാരുടെ എറിയ ശരീരങ്ങൾ ഉ</lg><lg n="൫൩">യിൎത്തെഴുനീല്ക്കയും✱ യെശുവിന്റെ ഉയിൎപ്പിന്റെ ശെഷം
പ്രെതക്കറുകളിൽനിന്ന പുറപ്പെട്ട ശുദ്ധമുള്ള പട്ടണത്തിങ്കലെക്ക</lg><lg n="൫൪"> ചെല്ലുകയും പലൎക്കും പ്രത്യക്ഷമാകയും ചെയ്തു✱ എന്നാറെ ശതാ
ധിപനും അവനൊടു കൂടി യെശുവിനെ കാത്തിരുന്നവരും ഭൂകമ്പ
ത്തെയും ഉണ്ടായ കാൎയ്യങ്ങളെയും കണ്ടാറെ ഇവൻ ദൈവത്തിന്റെ
പുത്രനായിരുന്നു സത്യം എന്ന പറഞ്ഞ ഏറ്റവും ഭയപ്പെട്ടു✱</lg><lg n="൫൫"> യെശുവിന്ന ശുശ്രൂഷ ചെയ്തു കൊണ്ട ഗലിലെയായിൽനിന്ന അവ
ന്റെ പിന്നാലെ വന്നവരായ വളര സ്ത്രീകളും അവിടെ ദൂരത്ത</lg><lg n="൫൬"> നൊക്കികൊണ്ടിരുന്നു✱ അവരിൽ മഗ്ദലെന മറിയ എന്നവളും
യാക്കൊബിന്റെയും യൊസയുടെയും മാതാവായ മറിയ എന്നവളും
സബസിയുടെ പുത്രന്മാരുടെ മാതാവും ഉണ്ടായിരുന്നു✱</lg>

<lg n="൫൭">പിന്നെ സന്ധ്യയായപ്പൊൾ യൊസെഫ എന്ന പെരുള്ളവനാ
യി യെശുവിന്ന ശിഷ്യനുമായി അറിമതിയായിങ്കൽനിന്ന ധന</lg><lg n="൫൮">വാനായൊരു മനുഷ്യൻ വന്നു✱ ആയവൻ പീലാത്തൊസി
ന്റെ അടുക്കൽ ചെന്ന യെശുവിന്റെ ശരീരത്തെ യാചിച്ചു അ
പ്പൊൾ പീലാത്തൊസ (അവന്ന) ശരീരം എല്പിക്കപ്പെടുവാൻ കല്പി</lg><lg n="൫൯">ച്ചു✱ പിന്നെ യെസെഫ ശരീരത്തെ എടുത്താറെ അതിനെ നിൎമ്മ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/86&oldid=176990" എന്ന താളിൽനിന്ന് ശേഖരിച്ചത്