താൾ:GaXXXIV1.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ മത്തായി ൨൫. അ.

<lg n="">തുവരെ അറിയാതെ ഇരിക്കയും ചെയ്തിരുന്നുവൊ അപ്രകാരം ത</lg><lg n="൪൦">ന്നെ മാനുഷ പുത്രന്റെ വരവും ആകും✱ അപ്പൊൾ രണ്ടുപെർ
വയലിലുണ്ടാകും ഒരുത്തൻ കൊണ്ടുപൊകപ്പെടും മറ്റവന്നും ശെ</lg><lg n="൪൧">ഷിക്കപ്പെടും✱ രണ്ടു (സ്ത്രീകൾ) തിരികല്ലിൽ അരച്ചുകൊണ്ടിരിക്കും</lg><lg n="൪൨"> ഒരുത്തി കൊണ്ടുപൊകപ്പെടും മറ്റവളും ശെഷിക്കപ്പെടും✱ ആ
കയാൽ നിങ്ങളുടെ കൎത്താവ എതു നാഴികയിൽ വരുന്നു എന്ന</lg><lg n="൪൩"> നിങ്ങൾ അറിയായ്കകൊണ്ട ഉണൎന്നിരിപ്പിൻ✱ എന്നാൽ ഇതി
നെ അറിവിൻ കള്ളൻ ഇന്ന യാമത്തിങ്കിൽ വരുമെന്ന ഭവനത്ത
ന്റെ ഉടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണരുമായി
രുന്നു തന്റെ ഭവനം മുറിക്കപ്പെടുവാൻ സമ്മതിക്കാതെയുമിരിക്കു</lg><lg n="൪൪">മായിരുന്നു✱ ആയതുകൊണ്ട നിങ്ങളും ഒരുങ്ങിയിരിപ്പിൻ അതെന്തു
കൊണ്ടെന്നാൽ നിങ്ങൾ നിരൂപിക്കാത്തൊരു നാഴികയിൽ മനുഷ്യ</lg><lg n="൪൫">ന്റെ പുത്രൻ വരുന്നു✱ ഇപ്പൊഴും അവന്റെ കൎത്താവ തന്റെ
ഭവനക്കാൎക്ക മീതെ അവൎക്ക തൽസമയത്തിങ്കൽ ആഹാരത്തെ കൊ
ടുപ്പാൻ കല്പിച്ചാക്കീട്ടുള്ള വിശ്വാസവും ബുദ്ധിയുള്ള ഭൃത്യൻ ആരാ</lg><lg n="൪൬">കുന്നു✱ അവന്റെ കൎത്താവ വന്ന അവൻ അപ്രകാരം ചെയ്യുന്ന</lg><lg n="൪൭">തിനെ കണ്ടെത്തുമെങ്കിൽ ആ ഭൃത്യൻ ഭാഗ്യവാനാകുന്നു✱ അവൻ
തന്റെ സകല സമ്പത്തുകളുടെ മെലും അവനെ അധികാരിയാ</lg><lg n="൪൮">ക്കുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱ എന്നാൽ
ആ ദുഷ്ട ഭൃത്യൻ എന്റെ കൎത്താവ വരുവാൻ താമസിക്കുന്നു എ</lg><lg n="൪൯">ന്ന തന്റെ ഹൃദയത്തിൽ പറകയും✱ തനിക്ക സമഭൃത്യന്മാരെ
അടിപ്പാനും മദക്കാരൊടു കൂടി ഭക്ഷിപ്പാനും കുടിപ്പാനും ആരംഭി</lg><lg n="൫൦">ക്കയും ചെയ്താൽ✱ ആ ഭൃത്യന്റെ കൎത്താവ അവൻ നൊക്കാത്ത
തായുള്ളൊരു ദിവസത്തിലും അറിയാത്തതായുള്ളൊരു നാഴിക</lg><lg n="൫൧">യിലും വരും✱ അവനെ വെട്ടിക്കുളകയും അവന്റെ ഓഹരി
യെ കുപഭക്തിക്കാരൊടു കൂടി കല്പിക്കയും ചെയ്യും അവിടെ കരച്ചി
ലും പല്ലുകടിയും ഉണ്ടാകും✱</lg>


൨൫ അദ്ധ്യായം

൧ പത്ത കന്യകമാരുടെയും.— ൧൪ താലന്തുകളുടെയും ഉപമ.
—൩൧ ഒടുക്കത്തെ വിധിയുടെ വിവരം

<lg n="">അപ്പൊൾ സ്വൎഗ്ഗരാജ്യം തങ്ങളുടെ ദീപട്ടികളെ എടുത്തിട്ട മണ
വാളനെ എതിരെല്ക്കുന്നതിന്ന പുറപ്പെട്ടിട്ടുള്ള പത്ത കന്യകമാൎക്ക</lg><lg n="൨"> സദൃശമാക്കപ്പെടും അവരിൽ അഞ്ചപെർ ബുദ്ധിയുള്ളവരും അ</lg><lg n="൩">ഞ്ചപെർ ബുദ്ധിയില്ലാത്തവരും ആയിരുന്നു✱ ബുദ്ധിയില്ലാത്ത
വർ തങ്ങളുടെ ദീപട്ടികളെ എടുത്തു തണ്ടോടു കൂടി എണ്ണയെ എ</lg><lg n="൪">ടുത്തിട്ടില്ല താനും✱ എന്നാൽ ബുദ്ധിയുള്ളവർ തങ്ങളുടെ ദീപട്ടി</lg><lg n="൫">കളൊടു കൂട തങ്ങളുടെ പാത്രങ്ങളിൽ എണ്ണയെ എടുത്തു✱ പിന്നെ
മണവാളൻ താമസിച്ചിരിക്കുമ്പൊൾ അവരെല്ലാവരും നിദ്രമയക്ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/74&oldid=176978" എന്ന താളിൽനിന്ന് ശേഖരിച്ചത്