താൾ:GaXXXIV1.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ മത്തായി ൨൩. അ.

<lg n="">ത്യം ചെയ്യുന്നവനും അതിനെക്കൊണ്ടും അതിൽ വസിക്കുന്നവനെ</lg><lg n="൨൨">ക്കൊണ്ടും സത്യം ചെയ്യുന്നു✱ സ്വൎഗ്ഗത്തെക്കൊണ്ടും സത്യം ചെയ്യുന്ന
വൻ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതിന്മെലിരി</lg><lg n="൨൩">ക്കുന്നവനെക്കൊണ്ടും സത്യം ചെയ്യുന്നു✱ കപടഭക്തിക്കാരായ ഉ
പാദ്ധ്യായന്മാരായും പറിശന്മാരായുമുള്ളൊരെ നിങ്ങൾക്ക ഹാ കഷ്ടം
അതെന്തുകൊണ്ടെന്നാൽ നിങ്ങൾ തുളസിയിലും പെരുഞ്ചീരകത്തി
ലും ജീരകത്തിലും പത്തിലൊന്നു കൊടുക്കുന്നു വെദത്തിലെ എ
റ്റവും ഘനമായിട്ടുള്ള കാൎയ്യങ്ങളായ ന്യായത്തെയും കരുണയെ
യും വിശ്വാസത്തെയും വിട്ടുകളകയും ചെയ്തു നിങ്ങൾ ഇവയെ ചെ
യ്കയും അവയെ വിട്ടു കളയാതെ ഇരിക്കയും ചെയ്യെണ്ടിയിരുന്നു✱</lg><lg n="൨൪"> കുരുട്ടു വഴി കാണിക്കുന്നവരെ നിങ്ങൾ ഒരു കൊതുകിനെ അരി
ച്ചെടുക്കയും ഒരു ഒട്ടകത്തെ മിഴുങ്ങിക്കളകയും ചെയ്യുന്നവരാകുന്നു✱</lg><lg n="൨൫"> കപടഭക്തിക്കാരായ ഉപാദ്ധ്യായന്മാരായും പറിശന്മാരായുമുള്ളൊ
രെ നിങ്ങൾക്ക ഹാ കഷ്ടം അതെന്തുകൊണ്ടെന്നാൽ പാനപാത്ര
ത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറത്തെ നിങ്ങൾ വെ
ടിപ്പാക്കുന്നു എന്നാൽ അകത്ത അവ പിടിച്ചുപറി കൊണ്ടും തൃപ്തി</lg><lg n="൨൬">യില്ലായ്മകൊണ്ടും നിറഞ്ഞിരിക്കുന്നു✱ കുരുട്ടു പറിശനെ പാന
പാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും അകത്തെ അവ
യുടെ പുറവും വെടിപ്പായിരിക്കെണ്ടുന്നതിന്ന ശുദ്ധമാക്കുക✱ കപ</lg><lg n="൨൭">ട ഭക്തിക്കാരായ ഉപാദ്ധ്യായന്മാരായും പറിശന്മാരായുള്ളോരെ നി
ങ്ങൾക്ക ഹാ കഷ്ടം അതെന്തുകൊണ്ടെന്നാൽ നിങ്ങൾ വെള്ള പൂശ
പ്പെട്ട പ്രെതക്കല്ലറകൾക്ക സദൃശന്മാരാകുന്നു അവ പുറമെ ശൊഭയു
ള്ളവയായി തന്നെ കാണപ്പെടുന്നു എന്നാൽ അകത്ത അവ മരി
ച്ചവരുടെ അസ്ഥികൾ കൊണ്ടും എല്ലാ അശുദ്ധി കൊണ്ടും നിറഞ്ഞി</lg><lg n="൨൮">രിക്കുന്നു✱ അപ്രകാരം തന്നെ നിങ്ങളും പുറമെ മനുഷ്യൎക്ക നീതിമാ
ന്മാരായി കാണപ്പെടുന്നു അകത്തൊ നിങ്ങൾ കപടഭക്തി കൊണ്ടും</lg><lg n="൨൯"> അന്യായം കെണ്ടും നിറഞ്ഞവരാകുന്നു✱ കപടഭക്തിക്കാരായ ഉ
പാദ്ധ്യായന്മാരും പറിശന്മാരായുമുള്ളൊരെ നിങ്ങൾക്ക ഹാ ക
ഷ്ടം അതെന്തുകൊണ്ടെനാൽ നിങ്ങൾ ദീൎഘദൎശിമാരുടെ പ്രെതക്ക
ല്ലറകളെ പണി ചെയ്കയും നീതിമാന്മാരുടെ കല്ലറകളെ ശൊഭി</lg><lg n="൩൦">തമാക്കുകയും✱ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദിവസങ്ങ
ളിലായിരുന്നു എന്നുവരികിൽ അവരൊടു കൂടി ദീൎഘദൎശിമാരുടെ
രക്തപ്പകയിൽ കൂടുന്നവരാകയില്ല എന്ന പറകയും ചെയ്യുന്നു✱</lg><lg n="൩൧"> എന്നതുകൊണ്ടു നിങ്ങൾ ദീൎഘദൎശിമാരെ കൊന്നവരുടെ പുത്രന്മാ</lg><lg n="൩൨">രാകുന്നു എന്ന നിങ്ങൾക്ക നിങ്ങൾ തന്നെ സാക്ഷികളാകുന്നു✱ നിങ്ങൾ
നിങ്ങളുടെ പിതാക്കന്മാരുടെ അളവിനെ നിവൃത്തിക്കയും ചെയ്വിൻ✱</lg><lg n="൩൩"> സൎപ്പങ്ങളായും അണലിക്കുട്ടികളായുള്ളൊരെ നിങ്ങൾ നരക ശി
ക്ഷയിൽനിന്ന എങ്ങിനെ തെറ്റിപ്പൊകും✱</lg>

<lg n="൩൪">ഇതിന്നായ്ക്കൊണ്ട കണ്ടാലും ഞാൻ നിങ്ങളുടെ അടുക്കൽ ദീൎഘദ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/70&oldid=176974" എന്ന താളിൽനിന്ന് ശേഖരിച്ചത്