താൾ:GaXXXIV1.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൨. അ. ൫൭

<lg n="">ഞ്ഞിട്ട പറഞ്ഞു കപടഭക്തക്കാരെ നിങ്ങൾ എന്നെ എന്തിന പ</lg><lg n="൧൯">രീക്ഷിക്കുന്നു✱ ഒരു വരിപ്പണത്തെ എനിക്ക കാണിപ്പിൻ അ</lg><lg n="൨൦">വർ അവന്ന ഒരു പണത്തെയും കൊണ്ടുവന്നു✱ പിന്നെ അവൻ
അവരൊടു പറയുന്നു ൟ സ്വരൂപവും മെലെഴുത്തും ആരുടെ ആ</lg><lg n="൨൧">കുന്നു✱ കൈസറിന്റെ ആകുന്നു എന്ന അവർ അവനൊടു പ
റയുന്നു അപ്പൊൾ അവൻ അവരൊടു പറയുന്നു അതുകൊണ്ട കൈ
സറിനുള്ളവയെ കൈസറിന്നും ദൈവത്തിന്നുള്ളവയെ ദൈവ</lg><lg n="൨൨">ത്തിന്നും കൊടുത്തുകൊൾവിൻ✱ അവർ ഇതിനെ കെട്ടാറെ ആ
ശ്ചൎയ്യപ്പെട്ടു അവനെ വിട്ടു വാങ്ങിപ്പൊകയും ചെയ്തു✱</lg>

<lg n="൨൩">ജീവിച്ചെഴുനീല്പില്ല എന്ന പറയുന്ന സാദൊക്കായക്കാർ ആ ദി
വസത്തിൽ തന്നെ അവന്റെ അടുക്കൽ വന്നു വിശെഷിച്ച അവർ</lg><lg n="൨൪"> അവനൊടു ചൊദിച്ചു✱ ഗുരൊ ഒരുത്തൻ മക്കളില്ലാതെ മരിച്ചു
പൊയാൽ അവന്റെ സഹൊദരൻ അവന്റെ ഭാൎയ്യയെ വിവാ
ഹം ചെയ്കയും തന്റെ സഹൊദരന്ന സന്തതിയെ ഉണ്ടാക്കുകയും</lg><lg n="൨൫"> ചെയ്യണമെന്ന മൊശ പറഞ്ഞുവല്ലൊ✱ എന്നാൽ ഞങ്ങളുടെ
കൂട എഴു സഹൊദരന്മാരുണ്ടായിരുനു മൂത്തവൻ വിവാഹം ചെയ്ത
മരിച്ചു തനിക്ക സന്തതിയില്ലായ്ക കൊണ്ടു തന്റെ ഭാൎയ്യയെ തന്റെ</lg><lg n="൨൬"> സഹൊദരനായിട്ട ശെഷിപ്പിക്കയും ചെയ്തു✱ അപ്രകാരം തന്നെ ര</lg><lg n="൨൭">ണ്ടാമത്തവനും മൂന്നാമത്തവനും എഴാമത്തവൻ വരെയും (ചെയ്തു)✱</lg><lg n="൨൮"> എല്ലാവൎക്കും ഒടുക്കം സ്ത്രീയും മരിച്ചു✱ ആകയാൽ ജീവിച്ചെഴുനീ
ല്പിങ്കൽ അവൾ ആ എഴുപെരിൽ എവന്റെ ഭാൎയ്യയാകും അവ</lg><lg n="൨൯">രെല്ലവരും അവളെ പരിഗ്രഹിച്ചിരുന്നുവല്ലൊ✱ എന്നാറെ യെ
ശു ഉത്തരമായിട്ട അവരൊടുട പറഞ്ഞു നിങ്ങൾ വെദവാക്യങ്ങളെ
എങ്കിലും ദൈവത്തിന്റെ ശക്തിയെ എങ്കിലും അറിയായ്കകൊണ്ട</lg><lg n="൩൦"> തെറ്റിപ്പൊകുന്നു✱ എന്തുകൊണ്ടെന്നാൽ ജീവിച്ചെഴുനീല്പിങ്കൽ അ
വർ വിവാഹം ചെയ്യുമാറുമില്ല വിവാഹമായി കൊടുക്കപ്പെടുമാറുമില്ല
സ്വൎഗ്ഗത്തിൽ ദൈവത്തിന്റെ ദൂതന്മാരെപ്പൊലെ അത്രെയാകുന്ന</lg><lg n="൩൧">ത✱ എന്നാൽ മരിച്ചവരുടെ ജീവിച്ചെഴുനീല്പിനെ കുറിച്ച ദൈവ
ത്താൽ നിങ്ങളൊട പറയപ്പെട്ടതിനെ നിങ്ങൾ വായിച്ചിട്ടില്ലയൊ</lg><lg n="൩൨"> അതെന്തെന്നാൽ✱ ഞാൻ അബ്രഹാമിന്റെ ദൈവവും ഇസ്ഹാ
ക്കിന്റെ ദൈവവും യാക്കൊബിന്റെ ദൈവവുമായിരിക്കുന്നു ദൈ
വം മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ അത്രെ ആകുന്ന</lg><lg n="൩൩">ത✱ എന്നാറെ പുരുഷാരം ഇതിനെന്റെ കെട്ടപ്പൊൾ അവന്റെ ഉ
പദെശത്തിങ്കൽ വിസ്മയപ്പെട്ടിരുന്നു✱</lg>

<lg n="൩൪">എന്നാൽ അവൻ സാദൊക്കായക്കാരെ മിണ്ടാതായാക്കിയ പ്രകാ</lg><lg n="൩൫">രം പറിശന്മാർ കെട്ടാറെ അവർ ഒന്നിച്ചു കൂടി✱ അപ്പൊൾ അ</lg><lg n="൩൬">വരിൽ ന്യായശാസ്ത്രിയായ ഒരുത്തൻ അവനെ പരീക്ഷിച്ച✱ ഗു
രൊ വെദപ്രമാണത്തിൽ എത കല്പന വലിയത് എന്ന ചൊദിച്ചു✱</lg><lg n="൩൭"> എന്നാറെ യെശു അവനൊടു പറഞ്ഞു നീ നിന്റെ ദൈവമായ ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/67&oldid=176971" എന്ന താളിൽനിന്ന് ശേഖരിച്ചത്