താൾ:GaXXXIV1.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൨. അ. ൫൫

<lg n="">ത്യന്മാരെ പിടിച്ച ഒരുത്തനെ അടിക്കയും ഒരുത്തനെ കൊല്ലുകയും</lg><lg n="൩൬"> പിന്നെ ഒരുത്തനെ കല്ലുകൊണ്ട എറികയും ചെയ്തു✱ പിന്നെയും
അവൻ മുമ്പിലത്തവരെക്കാൾ അധികം മറ്റെ ഭൃത്യന്മാരെ അയച്ചു</lg><lg n="൩൭"> അവർ അവരൊടും അപ്രകാരം തന്നെ ചെയ്തു✱ എന്നാൽ ഒടുക്കത്ത
അവർ എന്റെ പുത്രനെ ശങ്കിക്കുമെന്ന പറഞ്ഞ അവൻ തന്റെ</lg><lg n="൩൮"> പുത്രനെ അവരുടെ അടുക്കൽ അയച്ചു✱ എന്നാറെ തൊട്ടക്കാർ
പുത്രനെ കണ്ടപ്പൊൾ അവർ തമ്മിൽ തമ്മിൽ പറഞ്ഞു ഇവൻ അ
വകാശിയാകുന്നു വരുവൻ നാം അവനെ കൊല്ലുകയും അവന്റെ</lg><lg n="൩൯"> അവകാശത്തെ അടക്കിക്കൊൾകയും ചെയ്യണം✱ വിശെഷി
ച്ചും അവർ അവനെ പിടിച്ച അവനെ മുന്തിരിങ്ങാത്തൊട്ടത്തിൽ</lg><lg n="൪൦"> നിന്ന പുറത്താക്കി കൊന്നുകളകയും ചെയ്തു✱ അതുകൊണ്ട മുന്തി
രിങ്ങാത്തൊട്ടത്തിന്റെ യജമാനൻ വരുമ്പൊൾ അവൻ ആ തൊ</lg><lg n="൪൧">ട്ടക്കാരൊട എന്ത ചെയ്യും✱ അവൻ അവനൊടു പറയുന്നു അവൻ
ആ ദുഷ്ടന്മാരെ ദൊഷമായി നശിപ്പിക്കയും തനിക്ക ഫലങ്ങളെ ത
ൽക്കാലങ്ങളിൽ കൊടുക്കുന്ന മറ്റെ തൊട്ടക്കാൎക്ക മുന്തിരിങ്ങാത്തൊട്ട</lg><lg n="൪൨">ത്തെ എല്പിക്കയും ചെയ്യും✱ യെശു അവരൊട പറയുന്നു കല്പണി
ക്കാർ ത്യജിച്ച കല്ല കൊണിന്റെ തലയായി തിഇൎന്നിരിക്കുന്നു ഇത
കൎത്താവിനാൽ ഉണ്ടായത അത നമ്മുടെ കണ്ണുകളിൽ ആശ്ചൎയ്യമാ
യിട്ടുള്ളതുമാകുന്നു എന്ന നിങ്ങൾ വെദവാക്യങ്ങളിൽ ഒരുനാളൂം</lg><lg n="൪൩"> വായിച്ചിട്ടില്ലയൊ✱ ആയതുകൊണ്ട ഞാൻ നിങ്ങളൊട പറയുന്നു
ദൈവത്തിന്റെ രാജ്യം നിങ്ങളിൽനിന്ന എടുക്കപ്പെടുകയും അതി
ന്റെ ഫലങ്ങളെ തരുന്നൊരു ജാതിക്ക കൊടുക്കപ്പെടുകയും ചെ</lg><lg n="൪൪">യ്യും✱ വിശെഷിച്ച ൟ കല്ലിന്മെൽ വീഴുന്നവൻ നുറുങ്ങപ്പെടും എ</lg><lg n="൪൫">ന്നാൽ അത ആരുടെ മെൽ വീണാൽ അവനെ പൊടിയാക്കും✱ വി
ശെഷിച്ച പ്രധാനാചാൎയ്യന്മാരും പറിശന്മാരും അവന്റെ ഉപമക
ളെ കെട്ടാറെ അവൻ തങ്ങളെ കുറിച്ച പറഞ്ഞു എന്ന അറിഞ്ഞു✱</lg><lg n="൪൬"> പിന്നെ അവർ അവനെ പിടിപ്പാനായിട്ട അന്വഷിക്കുമ്പൊൾ
അവർ പുരുഷാരത്തെ ഭയപ്പെട്ടു എന്തുകൊണ്ടെന്നാൽ അവർ അ
വനെ ഒരു ദീൎഘദൎശിയെപ്പൊലെ പ്രമാണിച്ചു✱</lg>

൨൨ അദ്ധ്യായം

൧ രാജപുത്രന്റെ വിവാഹം.— ൧൧ കല്യാണ വസ്ത്രം.— ൧൫ ഇ
റവരി കൊടുക്കുന്ന സംഗതി.— ജീവിച്ചെഴുനീല്പിന്റെ സം
ഗതി

<lg n="">പിന്നെ യെശു ഉത്തരമായിട്ട പിന്നെയും അവരൊട ഉപമക</lg><lg n="൨">ളായി സംസാരിച്ച പറഞ്ഞു✱ തന്റെ പുത്രന്ന കല്യാണം കഴി</lg><lg n="൩">ച്ചിട്ടുള്ളൊരു രാജാവിനൊട സ്വൎഗ്ഗരാജ്യം സദൃശമാകുന്നു കല്യാ
ണത്തിന്ന ക്ഷണിക്കപ്പെട്ടവരെ വിളിപ്പാൻ അവൻ തന്റെ ഭൃത്യ</lg><lg n="൪">ന്മാരെ അയച്ചു✱ എന്നാറെ വരുവാൻ അവൎക്ക മനസ്സില്ല✱ പി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/65&oldid=176969" എന്ന താളിൽനിന്ന് ശേഖരിച്ചത്