താൾ:GaXXXIV1.pdf/642

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൮ അറിയിപ്പ ൨൧. അ.

൨൧ അദ്ധ്യായം

൧ ഒരു പുതിയ സ്വൎഗ്ഗവും പുതിയ ഭൂമിയും.— ൧൦ സ്വൎഗ്ഗത്തിൽ
നിന്നുള്ള യെറുശലം അത മുഴുവനും വൎണ്ണിക്കപ്പെട്ടു എന്നു
ള്ളത.— ൨൩ അതിന ആദിത്യൻ ആവശ്യമില്ല എന്നും ദൈ
വത്തിന്റെ മഹത്വം അതിന്റെ പ്രകാശമാകുന്നു എന്നുമു
ള്ളത.— ൨൪ ഭൂമിയിലുള്ള രാജാക്കന്മാർ തങ്ങളുടെ ധനം
തിലെക്ക കൊണ്ടു വരുന്നു എന്നുള്ളത.

<lg n=""> വിശെഷിച്ചും ഞാൻ ഒരു പുതിയ സ്വൎഗ്ഗത്തെയും പുതിയ ഭൂമി
യെയും കണ്ടു അതെന്തുകൊണ്ടെന്നാൽ മുമ്പിലത്തെ ആകാശവും മു
മ്പിലത്തഭൂമിയും ഒഴിഞ്ഞുപൊയിരുന്നു സമുദ്രവും പിന്നെയില്ല✱</lg><lg n="൨"> യൊഹന്നാനായ ഞാൻ തന്റെ പുരുഷന്ന അലങ്കാരം ചെയ്യപ്പെ
ട്ടൊരു കല്യാണസ്ത്രീയെന്നപൊലെ ഒരുങ്ങിയ പുതിയയെറുശലമെ
ന്ന പരിശുദ്ധ നഗരം ദൈവത്തിന്റെ പക്കൽനിന്ന സ്വൎഗ്ഗത്തിൽ</lg><lg n="൩"> നിന്ന ഇറങ്ങുന്നതിനെ കണ്ടു✱ സ്വൎഗ്ഗത്തിൽനിന്ന ഒരു മഹാശബ്ദ
ത്തെയും ഞാൻ കെട്ടു അത പറഞ്ഞു കണ്ടാലും ദൈവത്തിന്റെ
കൂടാരം മനുഷ്യരൊടു കൂടിയാകുന്നു അവൻ അവരൊടു കൂടി വ
സിക്കയും അവർ അവന്റെ ജനങ്ങളായിരിക്കയും ദൈവം തന്നെ
അവരൊടു കൂടിയിരുന്ന അവരുടെ ദൈവമായിരിക്കയും ചെയ്യും✱</lg><lg n="൪"> സകല കണ്ണുനീരിനെയും ദൈവം അവരുടെ കണ്ണുകളിൽ നിന്ന
തുവൎത്തിക്കളകയും ചെയ്യും ഇനി മരണമുണ്ടാകയുമില്ല ഇനി ദുഃഖ
മെങ്കിലും കരച്ചിലെങ്കിലും വെദന എങ്കിലും ഉണ്ടാകയുമില്ല എന്തു</lg><lg n="൫"> കൊണ്ടെന്നാൽ പണ്ടത്തെ കാൎയ്യങ്ങൾ ഒഴിഞ്ഞുപൊയി✱ പിന്നെ
യും സിംഹാസനത്തിന്മെൽ ഇരുന്നവൻ പറഞ്ഞു കണ്ടാലും
ഞാൻ സകലത്തെയും പുതിയതാക്കുന്നു പിന്നെയും അവൻ എ
ന്നൊടു പറഞ്ഞു എഴുതുക എന്തുകൊണ്ടെന്നാൽ ൟ വചനങ്ങൾ</lg><lg n="൬"> സത്യവും വിശ്വാസവുമായുള്ളവയാകുന്നു✱ പിന്നെയും അവൻ
എന്നൊടു പറഞ്ഞു അത നിവൃത്തിയായി ഞാൻ അല്പായും ഒമെ
ഗായും ആദിയും അന്തവുമാകുന്നു ദാഹിച്ചിരിക്കുന്നവന്ന ഞാൻ ജീ
വന്റെ വെള്ളത്തിന്റെ ഉറവിൽനിന്ന സൌജന്യമായി കൊടു</lg><lg n="൭">ക്കും✱ ജയിക്കുന്നവൻ സകലത്തെയും അവകാശമായനുഭവിക്കും
ഞാൻ അവന്ന ദൈവമാകും അവൻ എനിക്ക പുത്രനുമാകും✱</lg><lg n="൮"> എന്നാൽ ഭയമുള്ളവൎക്കും അവിശ്വാസികൾക്കും മ്ലെച്ശക്കാൎക്കും കുല
പാതകന്മാൎക്കും വെശ്യാസംഗക്കാൎക്കും ക്ഷുദ്രക്കാൎക്കും വിഗ്രഹാരാധന
ക്കാൎക്കും സകല അസത്യവാദികൾക്കും അഗ്നിയും ഗന്ധകവും കത്തു
ന്ന കടലിൽ തങ്ങളുടെ ഓഹരിയുണ്ടാകും അത രണ്ടാമത്തെ മര
ണമാകുന്നു✱</lg>

<lg n="൯"> പിന്നെയും എഴ അവസാന ബാധകൾ കൊണ്ട നിറഞ്ഞിരിക്കു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/642&oldid=177546" എന്ന താളിൽനിന്ന് ശേഖരിച്ചത്