താൾ:GaXXXIV1.pdf/639

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൧൯. അ. ൩൩൫

<lg n="">ധരിച്ചുകൊള്ളെണ്ടുന്നതിന്ന അവൾക്ക നൽകപ്പെടുകയും ചെയ്തു എ
ന്തെന്നാൽ ആ നെരിയവസ്ത്രം പരിശുദ്ധന്മാരുടെ നീതിയാകുന്നു✱</lg><lg n="൯"> പിന്നെ അവൻ എന്നൊടു പറയുന്നു ആട്ടിൻകുട്ടിയുടെ കല്യാണ
വിരുന്നിന്ന വിളിക്കപ്പെട്ടവർ ഭാഗ്യമുള്ളവരെന്ന എഴുതുക പിന്നെ
യും അവൻ എന്നൊടു പറയുന്നു ഇവ ദൈവത്തിന്റെ സത്യമായു</lg><lg n="൧൦">ള്ള വചനങ്ങളാകുന്നു✱ അപ്പൊൾ അവനെ വന്ദിച്ചുകൊൾവാൻ
ഞാൻ അവന്റെ പാദങ്ങളുടെ മുമ്പാക വീണു എന്നാറെ അവൻ
എന്നൊട പറയുന്നു അതിനെ ചെയ്യരുതെന്ന നൊക്കുക ഞാൻ
നിന്റെയും യെശുവിന്റെ സാക്ഷിയുളള നിന്റെ സഹൊദര
ന്മാരുടെയും അനുശുശ്രൂഷക്കാരനാകുന്നു ദൈവത്തെ വന്ദിച്ചു
കൊൾക എന്തുകൊണ്ടെന്നാൽ യെശുവിന്റെ സാക്ഷി ദീൎഘദൎശ
നത്തിന്റെ ആത്മാവാകുന്നു✱</lg>

<lg n="൧൧"> പിന്നെയും സ്വൎഗ്ഗം തുറന്നിരിക്കുന്നതിനെഞാൻ കണ്ടു അപ്പൊൾ
കണ്ടാലും ഒരു വെള്ളക്കുതിര എന്നാൽ അതിന്മെൽ ഇരുന്നവൻ
വിശ്വാസവും സത്യവുമുള്ളവൻ എന്ന വിളിക്കപ്പെട്ടവനാകുന്നു അ
വൻ നീതിയൊടെ ന്യായം വിധിക്കയും യുദ്ധം ചെയ്കയും ചെയ്യു</lg><lg n="൧൨">ന്നു✱ അവന്റെകണ്ണുകൾ അഗ്നിജ്വാല പൊലെ ആയിരുന്നു അവ
ന്റെ തലയിൽ എറിയ കിരീടങ്ങളും ഉണ്ടായിരുന്നു എഴുതപ്പെട്ടി
രിക്കുന്ന ഒരു നാമവും അവന്നുണ്ടായിരുന്നു ആയതിനെ അവൻ</lg><lg n="൧൩"> മാത്രമല്ലാതെ ഒരുത്തനും അറിഞ്ഞിട്ടുമില്ല✱ അവൻ രക്ത
ത്തിൽ മുക്കിയ വസ്ത്രത്തെ ധരിച്ചുകൊണ്ടുമിരുന്നു അവന്റെ നാ</lg><lg n="൧൪">മവും ദൈവത്തിന്റെ വചനം എന്ന പറയപ്പെടുന്നു✱ സ്വൎഗ്ഗ
ത്തിലുള്ള സൈന്യങ്ങൾ വെണ്മയും ശുദ്ധവുമുള്ള നെരിയ വസ്ത്രം
ധരിച്ചുകൊണ്ട വെളളക്കുതിരകളിന്മെൽ അവന്റെ പിന്നാലെ</lg><lg n="൧൫"> ചെല്ലുകയും ചെയ്തു✱ അവന്റെ വായിൽനിന്നും മൂൎഛയുള്ള ഒരു
വാൾ അവൻ ആയതിനാൽ ജാതികളെ വെട്ടുവാൻ തക്കവണ്ണം
പുറപ്പെടുന്നു വിശെഷിച്ച അവൻ ഒര ഇരിമ്പുകൊലു കൊണ്ട അ
വരെ ഭരിക്കും അവൻ സൎവശക്തിയുള്ള ദൈവത്തിന്റെ ക്രൂര
വും കൊപവുമാകുന്ന മധുവിന്റെ ചക്കിനെ മിതിക്കയും ചെയ്യുന്നു✱</lg><lg n="൧൬"> രാജാധിരാജാവും കൎത്താധികൎത്താവും എന്ന എഴുതപ്പെട്ട നാമ
വും അവന്റെ വസ്ത്രത്തിലും അവന്റെ തുടയിലും അവന്നുണ്ട✱</lg>

<lg n="൧൭"> അപ്പൊൾ ഒരു ദൈവദൂതൻ സൂൎയ്യനിൽ നില്ക്കുന്നതിനെ ഞാൻ
കണ്ടു അവൻ ആകാശത്തിന്റെ നടുവിൽ പറക്കുന്ന സകല പ</lg><lg n="൧൮">ക്ഷികളൊടും✱ നിങ്ങൾ രാജാക്കന്മാരുടെ മാംസത്തെയും സെനാ
പതിമാരുടെ മാംസത്തെയും ബലവാന്മാരുടെ മാംസത്തെയും കു
തിരകളുടെയും അവരുടെ മെൽ ഇരിക്കുന്നവരുടെയും മാംസ
ത്തെയും സ്വാതന്ത്ര്യക്കാരും അടിമക്കാരും ചെറിയവരും വലിയ
വരുമായ എല്ലാവരുടെയും മാംസത്തയും ഭക്ഷിപ്പാനായിട്ട മ
ഹാ ദൈവത്തിന്റെ വിരുന്നിന്ന വന്നു കൂടുവിൻ എന്ന ഒരു മ</lg>

R r

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/639&oldid=177543" എന്ന താളിൽനിന്ന് ശേഖരിച്ചത്