താൾ:GaXXXIV1.pdf/631

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൧൫. അ. ൩൨൭

<lg n="">ത്തിൽനിന്ന പുറപ്പെട്ടു വന്നു മൂൎഛയുള്ള അരുവാളിനെ പി
ടിച്ചിരുന്നവനൊട നിന്റെ മൂൎഛയുള്ള അരുവാളിനെ അയച്ച
ഭൂമിയിലെ മുന്തിരിങ്ങാക്കുലകളെ അറുക്ക അതെന്തുകൊണ്ടെന്നാൽ
അതിന്റെ ഫലങ്ങൾ നല്ല പക്വമായിരിക്കുന്നു എന്ന ഒരു മഹാ</lg><lg n="൧൯"> ശബ്ദത്തൊടെ വിളിച്ചു പറകയും ചെയ്തു✱ അപ്പൊൾ ആ ദൈ
വദൂതൻ തന്റെ അരുവാളിനെ ഭൂമിയിൽ ഇട്ടു ഭൂമിയുടെ മുന്തി
ങ്ങാവള്ളിയെ അറുത്ത ദൈവകൊപത്തിന്റെ വലിയ ചക്കിൽ</lg><lg n="൨൦"> ഇടുകയും ചെയ്തു✱ ആ മുന്തിരിങ്ങാച്ചക്ക പട്ടണത്തിന്ന പുറത്ത മി
തിക്കപ്പെട്ടു മുന്തിരിങ്ങാച്ചക്കിൽനിന്ന ആയിരത്ത അറുനൂറ സ്ഥാ
ദി ദൂരത്തിന്ന രക്തം പുറപ്പെട്ട കുതിരകളുടെ കടിവാളങ്ങളൊള
വും വന്നു✱</lg>

൧൫ അദ്ധ്യായം

൧ എഴ അവസാന ബാധകളുള്ള എഴ ദൈവദൂതന്മാർ.— ൩ മൃഗ
ത്തെ ജയിക്കുന്നവരുടെ പാട്ട.— ദൈവത്തിന്റെ കൊപം
കൊണ്ട നിറഞ്ഞ എഴ കലശങ്ങളുടെ സംഗതി.

<lg n=""> പിന്നെ ഞാൻ ആകാശത്തിൽ വലുതായും ആശ്ചൎയ്യമായുമുള്ള മ
റ്റൊരു ലക്ഷ്യത്തെ എഴ അവസാന ബാധകളുള്ള എഴു ദൈവ
ദൂതന്മാരെ കണ്ടു അതെന്തുകൊണ്ടെന്നാൽ അവയിൽ ദൈവത്തി</lg><lg n="൨">ന്റെ കൊപം നിവൃത്തിക്കപ്പെട്ടു✱ ഞാൻ അഗ്നിയൊട കലക്ക
പ്പെട്ട ഒരു സ്ഫടിക സമുദ്രം പൊലെയുള്ള ഒരു സമുദ്രത്തെയും മൃ
ഗത്തിൽനിന്നും അവന്റെ പ്രതിരൂപത്തിൽനിന്നും അവന്റെ
മുദ്രയടയാളത്തിൽനിന്നും അവന്റെ നാമത്തിന്റെ എണ്ണത്തി
ൽനിന്നും ജയം കൊണ്ടവർ സ്ഫടിക സമുദ്രത്തിന്മെൽ ദൈവ
ത്തിന്റെ വീണകളെ പിടിച്ചുകൊണ്ട നില്ക്കുന്നതിനെയും കണ്ടു✱</lg><lg n="൩"> അവർ ദൈവത്തിന്റെ ശുശ്രൂഷക്കാരനായ മൊശെയുടെ പാട്ടി
നെയും ആട്ടിൻകുട്ടിയുടെ പാട്ടിനെയും പാടി സൎവശക്തനായു
ള്ള ദൈവമായ കൎത്താവെ നിന്റെ ക്രിയകൾ വലുതായും അത്ഭുത
മായുള്ളവയാകുന്നു പരിശുദ്ധമുള്ളവരുടെ രാജാവെ നിന്റെ വ</lg><lg n="൪">ഴികൾ നീതിയും സത്യവുമുള്ളവയാകുന്നു✱ കൎത്താവായുള്ളൊവെ
ആര നിന്നെ ഭയപ്പെടാതെയും നിന്റെ നാമത്തെ സ്തുതിക്കാതെ
യും ഇരിക്കും എന്തുകൊണ്ടെന്നാൽ നീ മാത്രം പരിശുദ്ധനാകുന്നു
സകല ജാതികളും വന്ന നിന്റെ മുമ്പാക വന്ദിക്കയും ചെയ്യും അ
തെന്തുകൊണ്ടെന്നാൽ നിന്റെ നീതിന്യായങ്ങൾ പ്രസിദ്ധമാക്ക
പ്പെട്ടിരിക്കുന്നു എന്ന പറഞ്ഞു✱</lg>

<lg n="൫"> ഇതിന്റെ ശെഷം ഞാൻ നൊക്കി അപ്പൊൾ കണ്ടാലും സ്വൎഗ്ഗ</lg><lg n="൬">ത്തിൽ സാക്ഷി കൂടാരത്തിന്റെ ദെവാലയം തുറന്നിരുന്നു✱ എ
ന്നാറെ എഴ ബാധകളുള്ള ആ എഴു ദൈവദൂതന്മാർ ശുദ്ധവും മിനു
ക്കവുമുള്ള വസ്ത്രം ധരിച്ച മാൎവിടങ്ങളിൽ പൊൻ കച്ചകളെ കെട്ടി</lg>

Q q

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/631&oldid=177535" എന്ന താളിൽനിന്ന് ശേഖരിച്ചത്