താൾ:GaXXXIV1.pdf/630

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൫ അറിയിപ്പ ൧൪. അ.

<lg n="൮"> ഉണ്ടാക്കിയവനെ വന്ദിക്കയും ചെയ്വിൻ✱ - മറെറാരു ദൈവദൂത
നും പിന്നാലെ ചെന്നു പറഞ്ഞു മഹാ പട്ടണമായ ബാബിലൊൻ
വീണു വീണു അതെന്തുകൊണ്ടെന്നാൽ അവൾ തന്റെ വെശ്യാദൊ
ഷത്തിന്റെ ക്രൂരതയുടെ മധുപാനത്തിൽനിന്ന സകല ജാതിക</lg><lg n="൯">ളെയും കുടിപ്പിച്ചു✱ മൂന്നാമത്തെ ദൈവദൂതനും അവരെ പിന്തുട
ൎന്ന മഹാ ശബ്ദത്തൊടു പറഞ്ഞു ഒരുത്തൻ മൃഗത്തെയും അവന്റെ
പ്രതിരൂപത്തെയും വന്ദിക്കയും തന്റെ നെറ്റിയിലെങ്കിലും ത
ന്റെ കയ്യിലെങ്കിലും (അവന്റെ) മുദ്രയടയാളത്തെ കൈക്കൊൾ</lg><lg n="൧൦">കയും ചെയ്താൽ✱ അവൻ ദൈവത്തിന്റെ കൊപപാത്രത്തിൽ
സമ്മിശ്രം കൂടാതെ പകരപ്പെടുന്നതായി അവന്റെ ക്രൊധത്തി
ന്റെ മധുവിൽനിന്ന പാനം ചെയ്യും പരിശുദ്ധ ദൈവദൂതന്മാരു
ടെ മുമ്പാകയും ആട്ടിൻകുട്ടിയുടെ മുമ്പാകയും അഗ്നിയാലും ഗന്ധ</lg><lg n="൧൧">കത്താലും അതിവെദനപ്പെടുകയും ചെയ്യും✱ അവരുടെ അതി
വെദനയുടെ പുകയും എന്നും എന്നെന്നെക്കും കരെറുന്നു മൃഗത്തെ
യും അവന്റെ പ്രതിരൂപത്തെയും വന്ദിക്കുന്നവൎക്കും യാതൊരു
ത്തൻ അവന്റെ നാമത്തിന്റെ മുദ്രയടയാളത്തെ പ്രാപിക്കുന്നു</lg><lg n="൧൨">വൊ അവന്നും രാവും പകലും ഒര ആശ്വാസവുമില്ല✱ ഇവിടെ
പരിശുദ്ധമുളളവരുടെ ക്ഷമയുണ്ട ഇവിടെ ദൈവത്തിന്റെ കല്പ
നകളെയും യെശു ക്രിസ്തുവിങ്കലുള്ള വിശ്വാസത്തെയും പ്രമാണി</lg><lg n="൧൩">ക്കുന്നവരുണ്ട✱ ആകാശത്തിൽനിന്ന ഒരു ശബ്ദവും എന്നൊട
ഇപ്രകാരം പറയുന്നതിനെ ഞാൻ കെട്ടു കൎത്താവിങ്കൽ ചാകുന്ന
മരിച്ചവർ ഇതുമുതൽ ഭാഗ്യമുള്ളവരാകുന്നു എന്ന എഴുതുക അതെ
അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്ന ആശ്വസിപ്പാനായിട്ട ത
ന്നെ എന്ന ആത്മാവ പറയുന്നു അവരുടെ പ്രവൃത്തികൾ അവ
രുടെ പിന്നാലെ ചെല്ലുകയും ചെയ്യുന്നു✱</lg>

<lg n="൧൪"> പിന്നെ ഞാൻ നൊക്കി അപ്പൊൾ കണ്ടാലും ഒരു വെളുത്ത
മെഘവും ആ മെഘത്തിന്മെൽ മനുഷ്യന്റെ പുത്രന്ന സദൃശനായ
ഒരുത്തൻ തന്റെ തലയിൽ ഒരു സ്വൎണ്ണ കിരീടത്തെയും തന്റെ
കയ്യിൽ മൂൎഛയുള്ള ഒര അരുവാളിനെയും ധരിച്ചുംകൊണ്ട ഇരുന്നി</lg><lg n="൧൫">രുന്നു✱ മറ്റൊരു ദൈവദൂതനും ദെവാലയത്തിൽനിന്ന പുറ
പ്പെട്ട മെഘത്തിന്മെൽ ഇരുന്നവനൊട നിന്റെ അരുവാളിനെ
അയച്ച കൊയ്ക അതെന്തുകൊണ്ടെന്നാൽ കൊയ്യുവാൻ നിനക്ക സ
മയം വന്നു എന്തുകൊണ്ടെന്നാൽ ഭൂമിയിൽ കൊയിത്ത വിളഞ്ഞി</lg><lg n="൧൬">രിക്കുന്നു എന്ന ഒരു മഹാ ശബ്ദത്തൊടു വിളിച്ചു പറഞ്ഞു✱ അ
പ്പൊൾ മെഘത്തിന്മെൽ ഇരുന്നവൻ തന്റെ അരുവാളിനെ ഭൂമി</lg><lg n="൧൭">യിൽ ഇട്ടു ഭൂമിയും കൊയ്യപ്പെട്ടു✱ പിന്നെ മറ്റൊരു ദൈവദൂ
തൻ താനും മൂൎഛയുള്ളൊര അരുവാളിനെയും പിടിച്ച സ്വൎഗ്ഗത്തി</lg><lg n="൧൮">ലുള്ള ദെവാലയത്തിൽനിന്ന പുറപ്പെട്ടു വന്നു✱ പിന്നെ അഗ്നി
യുടെ മെൽ അധികാരമുള്ള മറ്റൊരു ദൈവദൂതനും ബലിപീഠ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/630&oldid=177534" എന്ന താളിൽനിന്ന് ശേഖരിച്ചത്