താൾ:GaXXXIV1.pdf/628

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൩ അറിയിപ്പ ൧൩. അ.

<lg n="൫">ഞ്ഞുകൊണ്ട മൃഗത്തെയും വന്ദിക്കയും ചെയ്തു✱ ഗൎവങ്ങളെയും ദൈ
വദൂഷണങ്ങളെയും പറയുന്ന വായ അതിന്ന കൊടുക്കപ്പെടുകയും
നാല്പത്തുരണ്ടുമാസം നടത്തുവാൻ അതിന്ന അധികാരം കൊടുക്ക</lg><lg n="൬">പ്പെടുകയും ചെയ്തു✱ എന്നാറെ അവൻ ദൈവത്തിന്റെ നാമ
ത്തെയും അവന്റെ കൂടാരത്തെയും സ്വൎഗ്ഗത്തിൽ വസിക്കുന്നവ
രെയും ദുഷിപ്പാൻ തന്റെ വായിനെ ദൈവത്തിന്റെ നെരെ ദൂ</lg><lg n="൭">ഷണമായി തുറന്നു✱ പരിശുദ്ധമുള്ളവരൊടു യുദ്ധം ചെയ്വാനായി
ട്ടും അവരെ ജയിപ്പാനായിട്ടും അവന്ന കൊടുക്കപ്പെട്ടു സകല ഗൊ
ത്രങ്ങളിന്മെലും ഭാഷകളിന്മെലും ജാതികളിന്മെലും അവന്ന അധി</lg><lg n="൮">കാരവും കൊടുക്കപ്പെട്ടു✱ ലൊകാരംഭം മുതൽ കൊല്ലപ്പെട്ട ആട്ടി
ൻകുട്ടിയുടെ ജീവപുസ്തകത്തിൽ പെരെഴുതപ്പെട്ടിരിക്കാത്ത ഭൂമി</lg><lg n="൯">യിൽ വസിക്കുന്നവർ എല്ലാവരും അവനെ വന്ദിക്കയും ചെയ്യും✱</lg><lg n="൧൦"> യാതൊരുത്തന്നും ചെവിയുണ്ടെങ്കിൽ അവൻ കെൾക്കട്ടെ✱ ഒരു
ത്തൻ അടിമയാക്കി കൊണ്ടുപൊയാൽ അവൻ അടിമപ്പെട്ടുപൊ
കും ഒരുത്തൻ വാളു കൊണ്ടു കുല ചെയ്താൽ അവൻ വാളുകൊണ്ട
കൊല്ലപ്പെടെണ്ടി വരും ഇവിടെ പരിശുദ്ധമുള്ളവരുടെ ക്ഷമയും
വിശ്വാസവും ആകുന്നു✱</lg>

<lg n="൧൧"> പിന്നെ ഞാൻ മറ്റൊരു മൃഗം ഭൂമിയിൽനിന്ന കരെറുന്നതിനെ
കണ്ടു അവന്ന ഒരു ആട്ടിൻകുട്ടി പൊലെ രണ്ടു കൊമ്പുണ്ടായിരു</lg><lg n="൧൨">ന്നു അവൻ മഹാ സൎപ്പംപൊലെ സംസാരിക്കയും ചെയ്തു✱ ഒന്നാ
മത്തെ മൃഗത്തിന്റെ അധികാരത്തെ ഒക്കയും അവന്റെ മുമ്പാ
ക നടത്തിക്കയും ഭൂമിയെയും അതിൽ വസിക്കുന്നവരെയും ചാക
ത്തക്ക മുറി പൊറുത്തുപൊയ ഒന്നാമത്തെ മൃഗത്തെ വന്ദിക്കുമാ</lg><lg n="൧൩">റാക്കുകയും ചെയ്യുന്നു✱ മനുഷ്യരുടെ മുമ്പാക അഗ്നിയെ ആകാ
ശത്തിൽനിന്ന ഭൂമിയിലെക്ക ഇറക്കുവാൻ തക്കവണ്ണം അവൻ മ</lg><lg n="൧൪">ഹാ അത്ഭുതങ്ങളെയും ചെയ്യുന്നു✱ മൃഗത്തിന്റെ മുമ്പാക ചെ
യ്വാൻ തനിക്ക തരപ്പെട്ട അതിശയങ്ങളാലും ഭൂമിയിൽ വസിക്കുന്ന
വരെ വഞ്ചിച്ച വാളിനാൽ മുറിപ്പെട്ട ജീവിച്ച മൃഗത്തിന്ന ഒരു
പ്രതിരൂപത്തെ ഉണ്ടാക്കണമെന്ന ഭൂമിയിൽ വസിക്കുന്നവരൊടുപ</lg><lg n="൧൫">റകയും ചെയ്യുന്നു✱ വിശെഷിച്ച മൃഗത്തിന്റെ പ്രതിരൂപം പ
റവാൻ തക്കവണ്ണവും മൃഗത്തിന്റെ പ്രതിരൂപത്തെ യാതൊരുത്ത
രെങ്കിലും വന്ദിക്കാതെ ഇരുന്നാൽ അവരെ കൊല്ലിപ്പാൻ തക്കവ
ണ്ണവും മൃഗത്തിന്റെ പ്രതിരൂപത്തിന്ന പ്രാണനെ കൊടുപ്പാനാ</lg><lg n="൧൬">യിട്ട അവന്ന ശക്തി നൽകപ്പെട്ടിരിക്കുന്നു✱ അവൻ ചെറിയ
വരും വലിയവരും ധനവാന്മാരും ദരിദ്രക്കാരും തന്നിഷ്ടക്കാ
രും അടിമക്കാരുമായ എല്ലാവരെയും തങ്ങൾ തങ്ങളുടെ വലത്തു
കയ്യിലൊ തങ്ങളുടെ നെറ്റികളിലൊ മുദ്രയടയാളം കൈക്കൊൾ</lg><lg n="൧൭">വാനായിട്ടും✱ ആ മുദ്രയടയാളം എങ്കിലും മൃഗത്തിന്റെ നാമ
മെങ്കിലും അവന്റെ നാമത്തിന്റെ എണ്ണം എങ്കിലും ഉള്ളവനല്ലാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/628&oldid=177532" എന്ന താളിൽനിന്ന് ശേഖരിച്ചത്