താൾ:GaXXXIV1.pdf/614

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൯ അറിയിപ്പ ൪. അ.

<lg n="">ക്കപ്പെട്ടിരുന്നു ആ സിംഹാസനത്തിന്മൽ (ഒരുത്തൻ) ഇരു</lg><lg n="൩">ന്നിരുന്നു ✱ ഇരുന്നവൻ കാഴ്ചയ്ക്ക യസ്പികല്ലിനൊടും പത്മരാഗ
ത്തൊടും സദൃശനായിരുന്നു സിംഹാസനത്തിന്റെ നാലു പുറ
വും കാഴ്ചയ്ക്ക മരതകത്തൊടു സമമായി ഒര ആകാശവില്ലും ഉണ്ടാ</lg><lg n="൪">യിരുന്നു✱ സിംഹാസനത്തിന്റെ നാലുപുറവും ഇരുപത്തുനാ
ലു പീഠങ്ങളും ഉണ്ടായിരുന്നു ആ പീഠങ്ങളിൽ വെള്ള വസ്ത്രങ്ങളാൽ
ധരിക്കപ്പെട്ട ഇരുപത്തുനാല മൂപ്പന്മാരിരിക്കുന്നതിനെയും ഞാൻ
കണ്ടു അവൎക്ക തങ്ങളുടെ തലകളിൽ പൊൻ കിരീടങ്ങളും ഉണ്ടായി</lg><lg n="൫">രുന്നു✱ സിംഹാസനത്തിൽനിന്ന മിന്നൽകളും ഇടിമുഴക്കങ്ങളും
ശബ്ദങ്ങളും പുറപ്പെട്ട ദൈവത്തിന്റെ എഴ ആത്മാക്കളായ എഴു
ദീപട്ടികളും സിംഹാസനത്തിന്റെ മുമ്പാക ജ്വലിച്ചിരുന്നു✱</lg><lg n="൬"> സിംഹാസനത്തിന്റെ മുമ്പാക പളുങ്ക കല്ലിനൊടു സമമായൊരു
സ്ഫടികക്കടലും സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തി
ന്റെ നാലുപുറവും മുമ്പുറവും പിമ്പുറവും കണ്ണുകൾകൊണ്ട നിറ</lg><lg n="൭">ഞ്ഞ നാലു ജീവജന്തുക്കളും ഉണ്ടായിരുന്നു✱ ഒന്നാമത്തെ ജിവജ
ന്തു ഒരു സിംഹത്തിന്ന സദൃശമായും രണ്ടാമത്തെ ജീവജന്തു ഒരു
കാളക്കുട്ടിക്ക സദൃശമായും മൂന്നാമത്തെ ജീവജന്തു മനുഷ്യനെപ്പൊ
ലെ മുഖമുള്ളതായും നാലാമത്തെ ജിവജന്തു പറക്കുന്ന കഴുകിന്നു</lg><lg n="൮"> സദൃശമായുമിരുന്നു✱ ൟ നാല ജീവജന്തുക്കളിലും ഓരൊന്ന നാലു
പുറവും ആറാറു ചിറകുകളുള്ളതായും അകത്തെ കണ്ണുകൾ കൊണ്ട
നിറഞ്ഞതായുമിരുന്നു ഇരുന്നവനും ഇരിക്കുന്നവനും വരുവാനു
ള്ളവനുമായി സൎവശക്തനായ ദൈവമാകുന്ന കൎത്താവ പരിശു
ദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന പറഞ്ഞുകൊണ്ടു അവൎക്ക</lg><lg n="൯"> രാവും പകലും വിശ്രമമില്ലാതെയുമിരിക്കുന്നു✱ എന്നാൽ സിംഹാ
സനത്തിന്മെൽ ഇരുന്നവനായി എന്നും എന്നെന്നെക്കും ജിവിക്കു
ന്നവന്ന ആ ജിവജന്തുക്കൾ മഹത്വത്തെയും ബഹുമാനത്തെയും സ്തൊ
ത്രത്തെയും ചെയ്യുമ്പൊൾ✱ ഇരുപത്തുനാലു മൂപ്പന്മാർ സിംഹാസ
നത്തിന്മൽ ഇരുന്നവന്റെ മുമ്പാകെ വീണ എന്നും എന്നെന്നെ
ക്കും ജീവിച്ചിരിക്കുന്നവനെ വന്ദിച്ച തങ്ങളുടെ കിരീടങ്ങളെ സിം</lg><lg n="൧൧">ഹാസനത്തിന്റെ മുമ്പാകെയിട്ട പറയുന്നു✱ കൎത്താവെ നീ മ
ഹത്വത്തെയും ബഹുമാനത്തെയും ശക്തിയെയും കൈക്കൊൾവാൻ
യൊഗ്യനാകുന്നു അതെന്തുകൊണ്ടെന്നാൽ നീ സകലത്തെയും സൃഷ്ടി
ച്ചു നിന്റെ ഇഷ്ടത്തിന്നായിട്ട അവ ഇരിക്കുന്ന സൃഷ്ടിക്കപ്പെട്ടുമി
രുന്നു✱</lg>

൫ അദ്ധ്യായം

൧ എഴു മുദ്രകൾകൊണ്ട മുദ്രയിടപ്പെട്ട പുസ്തകം .— ൯ ആയതി
നെ തുറപ്പാൻ കുല ചെയ്യപ്പെട്ട ആട്ടിൻ കുട്ടി മാത്രം യൊ
ഗ്യനാകുന്നു എന്നുള്ളത.— ൧൨ അതുകൊണ്ട മൂപ്പന്മാർ അവ
നെ പുകഴ്ത്തുന്നത

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/614&oldid=177518" എന്ന താളിൽനിന്ന് ശേഖരിച്ചത്