താൾ:GaXXXIV1.pdf/602

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൦ ൩ യൊഹന്നാൻ

<lg n="">കൈക്കൊൾവാൻ മനസ്സുള്ളവരെയും വിരൊധിക്കയും അവരെ പ</lg><lg n="൧൧">ള്ളിയിൽനിന്ന പുറത്താക്കുകയും ചെയ്യുന്നു✱ പ്രിയമുള്ളവനെ
നീ ദൊഷള്ളതിനെ അല്ല ഗുണമുള്ളതിനെ പിന്തുടൎന്നുകൊൾക
ഗുണം ചെയ്യുന്നവൻ ദൈവത്തിങ്കൽനിന്നാകുന്നു എന്നാൽ ദൊ</lg><lg n="൧൨">ഷം ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല✱ ദെമെത്രിയുസ എ
ല്ലാവരാലും സത്യത്താലും കൂട നല്ല ശ്രുതിപ്പെട്ടവനാകുന്നു ഞങ്ങളും
കൂട സാക്ഷിപ്പെടുത്തുന്നു ഞങ്ങളുടെ സാക്ഷി സത്യമുള്ളതാകുന്നു</lg><lg n="൧൩"> എന്ന നിങ്ങൾ അറികയും ചെയ്യുന്നു✱ വളര കാൎയ്യങ്ങളെ എഴുതു
വാൻ ഇനിക്കുണ്ടായിരുന്നു എങ്കിലും മഷി കൊണ്ടും തൂവൽ കൊ</lg><lg n="൧൪">ണ്ടും നിനക്ക എഴുതുവാൻ എനിക്ക മനസ്സില്ല✱ എന്നാൽ ഞാൻ
വെഗത്തിൽ നിന്നെ കാണുമെന്ന നിശ്ചയിച്ചിരിക്കുന്നു അപ്പൊൾ</lg><lg n="൧൫"> നാം മുഖാമുഖമായി പറഞ്ഞുകൊൾകയുമാം✱ നിനക്ക സമാധാ
നമുണ്ടായിരിക്കട്ടെ നമ്മുടെ സ്നെഹിതന്മാർ നിനക്ക വന്ദനം ചൊ
ല്ലുന്നു സ്നെഹിതന്മാരെ പ്രത്യെകം പ്രത്യെകമായിട്ട വന്ദിച്ചുകൊൾക
ആമെൻ</lg>

അപ്പൊസ്തൊലനായ യെഹൂദ
എഴുതിയ
പൊതുവിലുള്ള
ലെഖനം


൧ വിശ്വാസത്തിൽ സ്ഥിരതയൊടെ ഇരിക്കെണമെന്ന അവൻ അ
വൎക്ക ബുദ്ധി പറയുന്നത.— ൪ അബദ്ധന്മാരായ ഉപദെഷ്ടാക്ക
ന്മാർ അവരെ വഞ്ചിപ്പാനായി അകത്തു പുക്കിരിക്കുന്നു എ
ന്നും അവരുടെ ദുഷ്ടതയുള്ള ഉപദെശം കൊണ്ടും മൎയ്യദകൾ
കൊണ്ടും ഭയങ്കരമായുള്ള ശിക്ഷ ഒരുക്കപ്പെടുന്നു എന്നും ഉള്ളത
— ൨൦ എന്നാൽ ഭക്തന്മാർ പരിശുദ്ധാത്മാവിന്റെയും ദൈവ
ത്തിങ്കലെക്കുള്ള പ്രാൎത്ഥനകളുടെയും സഹായത്താൽ നിലനി
ല്ക്കയും കൃപയിൽ വളരുകയും ആ വഞ്ചകന്മാരുടെ കണിയിൽ
നിന്ന മറ്റുള്ളവർ പുറത്താക്കുകയും ചെയ്യണം എന്നുള്ളത.

<lg n="">യെശു ക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായും യാക്കൊബിന്റെ
സഹൊദരനായുമുള്ള യെഹൂദാ പിതാവായ ദൈവത്താൽ ശുദ്ധമാ
ക്കപ്പെട്ടവരും യെശു ക്രിസ്തുവിനാൽ കാക്കപ്പെട്ടവരും വിളിക്ക</lg><lg n="൨">പ്പെട്ടവരുമായുള്ളവൎക്ക (എഴുതുന്നത)✱ കരുണയും സമാധാന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/602&oldid=177506" എന്ന താളിൽനിന്ന് ശേഖരിച്ചത്