താൾ:GaXXXIV1.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ മത്തായി ൨൦. അ.

<lg n="൫">കെയും ചെയ്തു എന്നാറെ അവർ പൊയി✱ പിന്നെയും അവൻ
ആറാമത്തെയും ഒമ്പതാമത്തെയും മണിനെരത്തെ പുറപ്പെട്ടു ചെന്ന</lg><lg n="൬"> അപ്രകാരം തന്നെ ചെയ്തു✱ പിന്നെ പതിനൊന്നാം മണിനെര
ത്ത അവൻ പുറപ്പെട്ട ചെന്ന മറ്റു ചിലർ മിനക്കെട്ട നില്ക്കുന്നതി
നെ കണ്ടു അവരൊടും പറയുന്നു നിങ്ങൾ ഇവിടെ പകൽമുഴുവനും</lg><lg n="൭"> എന്തിന മിനക്കെട്ട നില്ക്കുന്നു✱ ആരും ഞങ്ങളെ കൂലിക്കു വിളിക്കാ
യ്കകൊണ്ട എന്ന അവർ അവനൊടു പറയുന്നു അവൻ അവരൊ
ടു നിങ്ങളും മുന്തിരിങ്ങാത്തൊട്ടത്തിലെക്ക പൊകുവിൻ ന്യായമുള്ള</lg><lg n="൮">ത അത്രയും നിങ്ങൾക്ക കിട്ടുകയും ചെയ്യുമെന്ന പറയുന്നു✱ അങ്ങി
നെ സദ്ധ്യയായപ്പൊൾ മുന്തിരിങ്ങാത്തൊട്ടത്തിന്റെ യജമാനൻ
തന്റെ കലവറക്കാരനൊടു പറയുന്നു നീ വെലക്കാരെ വിളിച്ച പി
മ്പുള്ളവർ മുതൽ തുടങ്ങി മുമ്പുള്ളവർ വരെ അവൎക്ക കൂലി കൊടു</lg><lg n="൯">ക്ക✱ അപ്രകാരം പതിനൊന്നാം മണിനെരത്ത (കൂലിക്ക) വിളി</lg><lg n="൧൦">ക്കകപ്പെട്ടവർ വന്നപ്പൊൾ അവൎക്ക ഒരൊ പണം കിട്ടി✱ എന്നാൽ
മുൻപുള്ളവർ വന്നപ്പൊൾ തങ്ങൾക്ക അധികം കിട്ടുമായിരിക്കുമെ
ന്ന നിരൂപിച്ചു അവൎക്കും അപ്രകാരം തന്നെ ഒരൊ പണം കിട്ടി✱</lg><lg n="൧൧"> പിന്നെ അവർ അതിനെ വാങ്ങിയപ്പൊൾ ഗൃഹസ്ഥന്റെ നെരെ</lg><lg n="൧൨"> പിറുപിറുത്തു✱ ൟ പിമ്പുള്ളവർ ഒരു മണി നെരമെ വെല
ചെയ്തിട്ടുള്ളൂ എന്നും പകലത്തെ ഭാരത്തെയും ഉഷ്ണത്തെയും സഹി
ച്ചിട്ടുള്ള ഞങ്ങളൊട നീ അവരെ സമമാക്കിയല്ലൊ എന്നും പറ</lg><lg n="൧൩">ഞ്ഞു✱ എന്നാറെ അവൻ ഉത്തരമായിട്ട അവരിൽ ഒരുത്തനൊ
ടു പറഞ്ഞു സ്നെഹിത ഞാൻ നിനക്ക ന്യായം ചെയ്യുന്നില്ല നീ എ</lg><lg n="൧൪">ന്നൊട ഒരു പണത്തിന്ന സമ്മതിച്ചിട്ടില്ലയൊ✱ നിനക്കുള്ളതി
നെ നീ വാങ്ങികൊണ്ട പൊയ്ക്കൊൾക ഞാൻ നിനക്കു തന്നതുപൊലെ</lg><lg n="൧൫"> തന്നെ ൟ പിമ്പുള്ളവനും കൊടുപ്പാൻ എനിക്കു മനസ്സുണ്ട✱ എനീ
ക്കുള്ളവയെ കൊണ്ടു ഞാൻ ഇച്ശിക്കുന്ന പ്രകാരം ചെയ്വാൻ എനി
ക്ക ന്യായമില്ലയൊ ഞാൻ നല്ലവനാകകൊണ്ട നിന്റെ കണ്ണ ദൊ</lg><lg n="൧൬">ഷമുള്ളതാകുന്നുവൊ✱ ഇപ്രകാരം പിമ്പുള്ളവർ മുമ്പുള്ളവരായും
മുമ്പുള്ളവർ പിമ്പുള്ളവരായും ഭവിക്കും എന്തുകൊണ്ടെന്നാൽ വി
ളിക്കപ്പെട്ടവർ പലരും ഉണ്ടു തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കും
താനും✱</lg>

<lg n="൧൭">പിന്നെ യെശു യെറുശലമിലെക്ക പുറപ്പെട്ടു പൊകുമ്പൊൾ പ
ന്ത്രണ്ട ശിഷ്യന്മാരെ വഴിയിൽ വെറിട്ട കൂട്ടിക്കൊണ്ടു അവരൊടു പറ</lg><lg n="൧൮">ഞ്ഞു✱ കണ്ടാലും നാം യെറുശലമിലെക്ക പുറപ്പെട്ടുപൊകുന്നു മനുഷ്യ
ന്റെ പുത്രൻ പ്രധാനാചാൎയ്യന്മാൎക്കും ഉപാദ്ധ്യായന്മാൎക്കും എല്പിക്ക</lg><lg n="൧൯">പ്പെടുകയും അവർ അവനെ മരണ ശിക്ഷയ്ക്കു വിധിക്കയും✱ അ
വനെ പരിഹസിപ്പാനും വാറു കൊണ്ട അടിപ്പാനും കുരിശിൽ തറ
പ്പാനും പുറജാരികൾക്ക ഏല്പിക്കയും അവൻ മൂന്നാം ദിവസത്തി
ങ്കൽ പിന്നെയും ഉയിൎത്തെഴുനീല്ക്കയും ചെയ്യും✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/60&oldid=176964" എന്ന താളിൽനിന്ന് ശേഖരിച്ചത്