താൾ:GaXXXIV1.pdf/597

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ യൊഹന്നാൽ ൪. അ. ൨൯൩

<lg n="">നായിരിക്കയും തന്റെ സഹൊദരന്നു മുട്ടുണ്ടെന്ന കാണുകയും ത
ന്റെ മനസ്സലിവിനെ അവങ്കൽനിന്ന അടെച്ചുകളകയും ചെയ്താൽ
അവങ്കൽ ദൈവത്തിന്റെ സ്നെഹം എതുപ്രകാരം വസിക്കുന്നു✱</lg><lg n="൧൮"> എന്റെ ചെറിയ പൈതങ്ങളെ നാം വചനത്തിലല്ല നാവിലുമല്ല</lg><lg n="൧൯"> പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നെഹിക്കുമാറാകെണം✱ വി
ശെഷിച്ചും ഇതിനാൽ നാം സത്യത്തിലുള്ളവരാകുന്നു എന്ന നാം
അറിയുന്നു അവന്റെ മുമ്പാക നമ്മുടെ ഹൃദയങ്ങളെ നിശ്ചയപ്പെ</lg><lg n="൨൦">ടുത്തുകയും ചെയ്യും✱ അതെന്തുകൊണ്ടെന്നാൽ നമ്മുടെ ഹൃദയം
നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ നമ്മുടെ ഹൃദയത്തെക്കാൾ
ദൈവം വലിയവനാകുന്നു സകല കാൎയ്യങ്ങളെയും അറികയും ചെ</lg><lg n="൨൧">യ്യുന്നു✱ പ്രിയമുള്ളവരെ നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധി</lg><lg n="൨൨">ക്കുന്നില്ല എങ്കിൽ നമുക്ക ദൈവത്തിങ്കലെക്ക ധൈൎയ്യമുണ്ട✱ വി
ശെഷിച്ച നാം യാതൊന്നിനെയും യാചിച്ചാലും ആയതിനെ അവ
ങ്കൽനിന്ന പ്രാപിക്കുന്നു അതെന്തുകൊണ്ടെന്നാൽ നാം അവന്റെ
കല്പനകളെ പ്രമാണിക്കയും അവന്റെ സന്നിധാനത്തിൽ പ്രസാ</lg><lg n="൨൩">ദമുള്ള കാൎയ്യങ്ങളെ ചെയ്കയും ചെയ്യുന്നു✱ വിശെഷിച്ച നാം അ
വന്റെ പുത്രനാകുന്ന യെശു ക്രിസ്തുവിന്റെ നാമത്തിങ്കൽ വിശ്വ
സിക്കയും അവൻ നമുക്ക കല്പന തന്ന പ്രകാരം ഒരുത്തനെ ഒരു
ത്തൻ സ്നെഹിക്കയും ചെയ്യെണമെന്നുള്ളത അവന്റെ കല്പന ത</lg><lg n="൨൪">ന്നെ ആകുന്നു✱ എന്നാൽ അവന്റെ കല്പനകളെ പ്രമാണിക്കു
ന്നവൻ അവങ്കൽ വസിക്കുന്നു അവൻ ആയവനിലും (വസിക്കു
ന്നു) ഇതിനാൽ അവൻ നമ്മിൽ വസിക്കുനു എന്ന അവൻ നമു
ക്കു തന്നിരിക്കുന്ന ആത്മാവിനാൽ അറികയും ചെയ്യുന്നു✱</lg>

൪ അദ്ധ്യായം

൧ ആത്മാവുകൊണ്ട പ്രശംസിക്കുന്ന ഉപദെഷ്ടാക്കന്മാരെ എല്ലാം
വിശ്വസിക്കാതെ അവരെ പൊതുവിലുള്ള വിശ്വാസത്തിന്റെ
പ്രമാണങ്ങൾ കൊണ്ട ശൊധന ചെയ്വാൻ അവരെ ഓൎമ്മപ്പെടു
ത്തുന്നത.— ൭ സഹൊദര സ്നെഹത്തിന്ന പല ന്യായങ്ങൾ കൊണ്ട
ബുദ്ധി ഉപദെശിക്കയും ചെയ്യുന്നത.

<lg n="">പ്രിയമുള്ളവരെ നിങ്ങൾ ഒരൊരൊ ആത്മാവിനെ വിശ്വ
സിക്കാതെ ആത്മാക്കൾ ദൈവത്തിങ്കൽനിന്ന ആകുന്നുവൊ എന്ന
അവരെ ശൊധന ചെയ്വിൻ എന്തുകൊണ്ടന്നാൽ അനെകം കള്ള</lg><lg n="൨"> ദീൎഘദൎശിമാർ ലൊകത്തിലെക്ക പുറപ്പെട്ടിരിക്കുന്നു✱ ഇതിനാൽ
നിങ്ങൾ ദൈവത്തിന്റെ ആത്മാവിനെ അറിയുന്നു യെശു ക്രിസ്തു
ജഡത്തിൽ വന്നപ്രകാരം അനുസരിച്ചു പറയുന്ന സകല ആത്മാ</lg><lg n="൩">വും ദൈവത്തിങ്കൽനിന്നാകുന്നു✱ എന്നാൽ യെശു ക്രിസ്തു ജഡ
ത്തിൽ വന്നപ്രകാരം അനുസരിച്ചു പറയാത്ത സകല ആത്മാവും
ദൈവത്തിങ്കൽനിന്ന ആകുന്നില്ല വരുന്നു എന്ന നിങ്ങൾ കെട്ടിരി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/597&oldid=177501" എന്ന താളിൽനിന്ന് ശേഖരിച്ചത്