താൾ:GaXXXIV1.pdf/596

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൬ ൧ യൊഹന്നാൽ ൫. അ.

<lg n="">ആത്മാവും വെള്ളവും രക്തവും ൟ മൂന്നും ഒന്നിൽ ചെരുന്നു✱</lg><lg n="൯"> നാം മനുഷ്യരുടെ സാക്ഷിയെ കൈക്കൊള്ളുന്നു എങ്കിൽ ദൈ
വത്തിന്റെ സാക്ഷി എറ്റം വലിയതാകുന്നു അതെന്തുകൊണ്ടെ
ന്നാൽ ദൈവം തന്റെ പുത്രനെ കുറിച്ച സാക്ഷീകരിച്ചിട്ടുള്ള സാ</lg><lg n="൧൦">ക്ഷി ഇതാകുന്നു✱ ദൈവത്തിന്റെ പുത്രനിൽ വിശ്വസിക്കുന്ന
വന്ന ൟ സാക്ഷി തങ്കൽ തന്നെ ഉണ്ട ദൈവത്തെ വിശ്വസിക്കാ
ത്തവൻ അവനെ അസത്യവാദിയാക്കി അതെന്തുകൊണ്ടെന്നാൽ
ദൈവം തന്റെ പുത്രനെ കുറിച്ച സാക്ഷിപ്പെടുത്തിയ സാക്ഷി</lg><lg n="൧൧">യെ അവൻ വിശ്വസിക്കുന്നില്ല✱ വിശെഷിച്ചും ദൈവം നമുക്ക
നിത്യജീവനെ തന്നു എന്നുള്ളത ആ സാക്ഷിയാകുന്നു ൟ ജീവൻ</lg><lg n="൧൨"> അവന്റെ പുത്രനിൽ ഉണ്ട✱ പുത്രനുള്ളവന ജീവനുണ്ട ദൈ</lg><lg n="൧൩">വത്തിന്റെ പുത്രനില്ലാത്തവന ജീവനില്ല✱ നിങ്ങൾക്ക നിത്യ
ജീവനുണ്ടെന്ന നിങ്ങൾ അറിവാനായിട്ടും ദൈവത്തിന്റെ പുത്ര
ന്റെ നാമത്തിങ്കൽ വിശ്വസിപ്പാനായിട്ടും ഞാൻ ൟ കാൎയ്യങ്ങ
ളെ ദൈവത്തിന്റെ പുത്രന്റെ നാമത്തിങ്കൽ വിശ്വസിക്കു</lg><lg n="൧൪">ന്നവരായ നിങ്ങൾക്ക എഴുതിയിരിക്കുന്നു✱ നാം അവന്റെ ഇ
ഷ്ടപ്രകാരം വല്ലതും യാചിച്ചാൽ അവൻ നമുക്ക ചെവിക്കൊള്ളുന്നു</lg><lg n="൧൫"> എന്നുള്ളത നമുക്ക അവങ്കലുള്ള ധൈൎയ്യമാകുന്നു✱ അവൻ നമുക്ക
ചെവിക്കൊള്ളുന്നു എന്ന നാം അറിയുന്നു എങ്കിൽ നാം യാതൊ
ന്നിനെ യാചിച്ചാലും നാം അവനൊടു യാചിക്കുന്ന അപെക്ഷക</lg><lg n="൧൬">ളെ പ്രാപിക്കുന്നു എന്ന നാം അറിയുന്നു✱ മരണത്തിലെക്കല്ലാ
ത്തൊരു പാപത്തെ തന്റെ സഹൊദരൻ ചെയ്യുന്നതിനെ ഒരു
ത്തൻ കണ്ടാൽ അവൻ യാചിക്കും എന്നാൽ അവൻ അവന ജീ
വനെ മരണത്തിലെക്കല്ലാത്ത പാപങ്ങളെ ചെയ്യുന്നവൎക്കായ്കൊണ്ട
തരും മരണത്തിലെക്കുള്ള ഒരു പാപമുണ്ട അതിനെ കുറിച്ച അ</lg><lg n="൧൭">വൻ പ്രാൎത്ഥിക്കെണമെന്ന ഞാൻ പറയുന്നില്ല✱ സകല അന്യാ
യവും പാപം തന്നെ ആകുന്നു എന്നാൽ മരണത്തിലെക്ക ഇല്ലാ</lg><lg n="൧൮">ത്തൊരു പാപമുണ്ട✱ ആരെങ്കിലും ദൈവത്തിങ്കൽനിന്ന ജനി
ച്ചാൽ പാപം ചെയ്യുന്നില്ല എന്ന നാം അറിയുന്നു എന്നാൽ ദൈ
വത്തിങ്കൽനിന്ന ജനിപ്പിക്കപ്പെട്ടവൻ തന്നെത്തന്നെ കാത്തു</lg><lg n="൧൯">കൊള്ളുന്നു ദുഷ്ടനായവൻ അവനെ തൊടുന്നതുമില്ല✱ നാം ദൈ
വത്തിങ്കൽനിന്നാകുന്നു എന്നും ലൊകമൊക്കയും ദുഷ്ടതയിൽ കിട</lg><lg n="൨൦">ക്കുന്നു എന്നും നാം അറിയുന്നു✱ എന്നാൽ ദൈവത്തിന്റെ പു
ത്രൻ വന്നു എന്നും സത്യമുള്ളവനെ നാം അറിവാനായിട്ട നമുക്കു
ബുദ്ധി തന്നു എന്നും നാം അറിയുന്നു വിശെഷിച്ച നാം സത്യമു
ള്ളവനിൽ അവന്റെ പുത്രനായ യെശു ക്രിസ്തുവിൽ തന്നെ ഇരി
ക്കുന്നു ഇവൻ സത്യമുള്ള ദൈവവും നിത്യജീവനും ആകുന്നു✱ ചെ</lg><lg n="൨൧">റിയ പൈതങ്ങളെ നിങ്ങൾ നിങ്ങളെ തന്നെ വിഗ്രഹങ്ങളിൽനിന്ന
കാത്തുകൊൾവിൻ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/596&oldid=177500" എന്ന താളിൽനിന്ന് ശേഖരിച്ചത്