താൾ:GaXXXIV1.pdf/589

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ പത്രൊസ ൩. അ. ൨൮൭

<lg n="">ത്തരും നശിച്ചു പൊകുവാനല്ല എല്ലാവരും അനുതാപത്തിന്ന വ
രുവാൻ മനസ്സായിരുന്ന നമ്മുടെ നെരെ ദീൎഘക്ഷമയൊടിരിക്കു</lg><lg n="൧൦">ന്നതെ ഉള്ളൂ✱ എന്നാൽ കൎത്താവിന്റെ ദിവസം രാത്രിയിൽ
ഒരു ചൊരൻ വരുന്നതുപൊലെ തന്നെവരും ആയതിൽ മെൽമ
ണ്ഡലങ്ങൾ ഒരു വലിയ ശബ്ദത്തൊടെ ഒഴിഞ്ഞു പൊകും പഞ്ചഭൂ
തങ്ങളും ചൂടുപിടിച്ച ഉരുകിപൊകും ഭൂമിയും അതിലുള്ള ക്രിയകളും</lg><lg n="൧൧"> വെന്തുപൊകയും ചെയ്യും✱ ആകയാൽ ഇക്കാൎയ്യങ്ങളൊക്കയും ഉരു
കിപൊകുന്നതാകകൊണ്ട എതിൽ മെൽമണ്ഡലങ്ങൾ കത്തി ഉരുകി
പ്പൊകയും പഞ്ചഭൂതങ്ങളും വെന്തുരുകി പൊകയും ചെയ്യുമൊ ദൈ
വത്തിന്റെ ആ ദിവസം വരുന്നതിന്നായിട്ട കാത്തുകൊണ്ടും ബ</lg><lg n="൧൨">ദ്ധപ്പെട്ടുകൊണ്ടും✱ നിങ്ങൾ ശുദ്ധമുള്ള നടപ്പിലും ദൈവഭക്തിയി</lg><lg n="൧൩">ലും എതപ്രകാരമുള്ളവരായിരിക്കെണ്ടിയവരാകുന്നു✱ എന്നാൽ
ഞങ്ങൾ അവന്റെ വാഗ്ദത്തത്തിൻ പ്രകാരം നീതി വസിക്കുന്ന</lg><lg n="൧൪"> പുതിയ സ്വൎഗ്ഗങ്ങൾക്കും പുതിയ ഭൂമിക്കും നൊക്കി പാൎക്കുന്നു ആ
കയാൽ പ്രിയമുള്ളവരെ ഇക്കാൎയ്യൾക്ക നൊക്കി പാൎക്കുന്നതുകൊ
ണ്ട നിങ്ങൾ അവനാൽ കറയും കുറ്റവുമില്ലാത്തവരായി സമാധാ
നത്തൊടെ കണ്ടെത്തപ്പെട്ടവരാകെണ്ടുന്നതിന്ന ജാഗ്രതപ്പെടുവിൻ✱</lg><lg n="൧൫"> നമ്മുടെ കൎത്താവിന്റെ ദീൎഘക്ഷമ തന്നെ രക്ഷയാകുന്നു എന്ന
നിരൂപിക്കുയും ചെയ്വിൻ ഇപ്രകാരം തന്നെ നിങ്ങളുടെ സ
ഹൊദരനായ പൌലുസും തനിക്ക കൊടുക്കപ്പെട്ട ബുദ്ധി പ്രകാരം</lg><lg n="൧൬"> നിങ്ങൾക്ക എഴുതിയിരിക്കുന്നു✱ അവന്റെ എല്ലാ ലെഖനങ്ങളി
ലും ഇക്കാൎയ്യങ്ങളെ കുറിച്ച പറഞ്ഞുകൊണ്ട അപ്രകാരം തന്നെ (എ
ഴുതിയിരിക്കുന്നു) അവയിൽ അറിവാൻ പ്രയാസമുള്ളവ ചില
കാൎയ്യങ്ങളുണ്ട അയവയെ പഠിപ്പില്ലാത്തവരും സ്ഥിരമില്ലാത്തവ
രും മറ്റ വെദവാക്യങ്ങളെയും (തങ്ങൾ മറിച്ചു കളയുന്നതു) പൊ</lg><lg n="൧൭">ലെ തങ്ങളുടെ നാശത്തിന്നായിട്ട തന്നെ മറിച്ചുകളയുന്നു✱ എ
ന്നാൽ പ്രിയമുള്ളവരെ നിങ്ങൾ (ഇക്കാൎയ്യങ്ങളെ) മുമ്പിൽ കൂട്ടി അ
റിഞ്ഞിരിക്കുകൊണ്ട ദുഷ്ടന്മാരുടെ ചതിയാൽ കൂടി വലയപ്പെട്ട
നിങ്ങളുടെ സ്ഥിരതയെ വിട്ട വീണു പൊകാതെ ഇരിപ്പാൻ ജാഗ്ര</lg><lg n="൧൮">തപ്പെട്ടിരിപ്പിൻ✱ എന്നാൽ കൃപയിലും നമ്മുടെ കൎത്താവും ര
ക്ഷിതാവുമാകുന്ന യെശു ക്രിസ്തുവിന്റെ അറിവിലും വൎദ്ധിച്ചുകൊ
ൾവിൻ അവന്ന ഇപ്പൊഴും എന്നെന്നെക്കും മഹത്വമുണ്ടായിരിക്ക
ട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/589&oldid=177493" എന്ന താളിൽനിന്ന് ശേഖരിച്ചത്