താൾ:GaXXXIV1.pdf/587

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ പത്രൊസ ൩. അ. ൨൮൫

<lg n="൯">വെദനപ്പെടുത്തി✱) കൎത്താവ ദൈവഭക്തിയുള്ളവരെ പരീക്ഷ
യിൽനിന്ന വെർപ്പെടുത്തുവാനും അന്യായക്കാരെ ന്യായവിധിയു
ടെ ദിവസത്തിന്ന ശിക്ഷിക്കപ്പെട്ടുന്നതിന്ന പാൎപ്പിപ്പാനും അറി</lg><lg n="൧൦">യുന്നു✱ വിശെഷാൽ അശുദ്ധിയുടെ മൊഹം കൊണ്ട ജഡത്തി
ന്റെ പിന്നാലെ നടന്ന കൎത്തൃത്വത്തെ നിന്ദിക്കുന്നവരെ ത
ന്നെ അവർ ദുഹങ്കാരമുള്ളവരും തന്നിഷ്ടക്കാരും അധികാരങ്ങ</lg><lg n="൧൧">ളെ ദുഷിപ്പാൻ ശങ്കയില്ലാത്തവരുമാകുന്നു✱ എന്നാലും ശക്തി
യിലും മഹത്വത്തിലും ശ്രെഷ്ഠതയുള്ള ദൈവദൂതന്മാരും കൎത്താവി
ന്റെ മുമ്പാക അവൎക്ക വിരൊധമായി ദൂഷ്യമുള്ള അപവാദത്തെ</lg><lg n="൧൨"> ബൊധിപ്പിക്കുന്നില്ലല്ലൊ✱ എന്നാൽ ഇവർ പിടിക്കപ്പെടുകയും
നശിക്കപ്പെടുകയും ചെയ്യുന്നതിന്ന ഉണ്ടാക്കപ്പെട്ട ജനിച്ച ബുദ്ധി
യില്ലാത്ത മൃഗജന്തുക്കൾ എന്ന പൊലെ തങ്ങൾ അറിയാത്ത കാൎയ്യ
ങ്ങളിൽ ദൂഷണം പറഞ്ഞ തങ്ങളുടെ നാശത്തിൽ തന്നെ അശെ</lg><lg n="൧൩">ഷം നശിച്ചു പൊകം✱ അവർ പകലിൽ വെറിയുന്നത കൌതു
കമാകുന്നു എന്ന വിചാരിക്കുന്നവർ (എന്നപൊലെ) നീതികെടി
ന്റെ പ്രതിഫലത്തെയും പ്രാപിക്കും അവർ കറകളും അവല
ക്ഷണങ്ങളുമായി നിങ്ങളൊടു കൂടി വിരുന്നു കഴിച്ചുകൊണ്ട തങ്ങളു</lg><lg n="൧൪">ടെ വഞ്ചനകൾകൊണ്ട ഉല്ലാസിച്ചു കൊള്ളുന്നവരായി✱ വ്യഭി
ചാരം കൊണ്ട നിറഞ്ഞും പാപത്തെ വിട്ടൊഴിയാതെയുമിരിക്കു
ന്ന കണ്ണുകളുള്ളവരായി സ്ഥിരമില്ലാത്ത ആത്മാക്കളെ വഞ്ചിക്കു
ന്നവരായി ദ്രവ്യാഗ്രഹ ശീലങ്ങളിൽ അഭ്യസിക്കപ്പെട്ട ഹൃദയം (ഉ</lg><lg n="൧൫">ള്ളവരായി) ശപിക്കപ്പെട്ട പുത്രന്മാരാകുന്നു✱ അവർ നെരെയു
ള്ള വഴിയെ വിട്ടുകളഞ്ഞ തെറ്റിപ്പൊയി ബൊസൊറിന്റെ പു
ത്രനായ ബാലാമിന്റെ വഴിയെ പിന്തുടൎന്നുകൊണ്ടിരിക്കുന്നു അ</lg><lg n="൧൬">വൻ അന്യായത്തിന്റെ കൂലിയെ ആഗ്രഹിച്ചു✱ എന്നാൽ അ
വന്റെ അതിക്രമത്തിന്ന അവൻ ശാസനപ്പെട്ടു പറവാൻ വഹി
യാത്ത കഴുത മനുഷ്യ ശബ്ദമായിട്ട പറഞ്ഞ ദീൎഘദൎശിയുടെ ബു</lg><lg n="൧൭">ദ്ധിഹീനതയെ വിരൊധിച്ചു✱ ഇവർ വെള്ളമില്ലാത്ത കിണറു
കളും കൊടുങ്കാറ്റാൽ കൊണ്ടുപൊകപ്പെട്ട മെഘങ്ങളുമാകുന്നു അ</lg><lg n="൧൮">ന്ധതമസ്സ എന്നെന്നെക്കും അവൎക്ക വെക്കപ്പെട്ടിരിക്കുന്നു✱ എ
ന്തുകൊണ്ടെന്നാൽ മായയുള്ള വലിയ വൻപുവാക്കുകളെ അവർ പ
റയുമ്പൊൾ തെറ്റിൽ നടക്കുന്നവരിൽനിന്ന അശെഷം നീങ്ങീ
ട്ടുള്ളവരെ അവർ ജഡത്തിന്റെ മൊഹങ്ങളാൽ കാമവികാരങ്ങ</lg><lg n="൧൯">ളാൽ വശീകരിക്കുന്നു✱ അവൎക്ക സ്വാതന്ത്ര്യത്തെ വാഗ്ദത്തം
ചെയ്യുമ്പൊൾ അവർ തന്നെ നാശത്തിന്റെ അടിമകളാകുന്നു എ
ന്തെന്നാൽ യാതൊരുത്തനാൽ ഒരുത്തൻ ജയിക്കപ്പെട്ടുവൊ ആ</lg><lg n="൨൦">യവനാൽ തന്നെ അവൻ അടിമയാക്കപ്പെടുന്നു✱ എന്തുകൊണ്ടെ
ന്നാൽ കൎത്താവും രക്ഷിതാവുമാകുന്ന യെശു ക്രിസ്തുവിന്റെ അറി
വിനാൽ അവർ ഭൂലൊകത്തിന്റെ അശുദ്ധികളിൽനിന്ന ഓടി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/587&oldid=177491" എന്ന താളിൽനിന്ന് ശേഖരിച്ചത്