താൾ:GaXXXIV1.pdf/586

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൪ ൨ പത്രൊസ ൨. അ.

<lg n="">ൎഘദൎശനവും പ്രത്യെകം വ്യാഖ്യാനമുള്ളതല്ല എന്നുള്ളതിനെ ആദ്യം</lg><lg n="൨൧"> അറിഞ്ഞു കൊണ്ടിരിപ്പിൻ✱ എന്തുകൊണ്ടെന്നാൽ ദീൎഘദൎശനം
പൂൎവത്തിൽ മനുഷ്യന്റെ ഇഷ്ടപ്രകാരം വന്നില്ല ദൈവത്തിന്റെ
പരിശുദ്ധ മനുഷ്യർ പരിശുദ്ധാരമാവിനാൽ നിയൊഗിക്കപ്പെട്ട
പ്രകാരം പറഞ്ഞതെയുള്ളു✱</lg>

൨ അദ്ധ്യായം

൧ അബദ്ധന്മാരായ ഉപദെഷ്ടാക്കന്മാരെയും അവരുടെ ഭക്തികെ
ടിനെയും ശിക്ഷയെയും കുറിച്ചും.— ൭ അവരിൽനിന്ന ഭ
ക്തിമാനായവൻ സൊദൊമിൽനിന്ന ലൊത്ത രക്ഷപെട്ടതു
പൊലെ രക്ഷപെടും എന്നും മുമ്പിൽ കൂട്ടി പറകയും.— ൧൦
ശുദ്ധമില്ലാത്തവരും ദൈവദൂഷണക്കാരുമായ ൟ വഞ്ചന
ക്കാരുടെ മൎയ്യാദകളെ എറ്റവും തികവായി വൎണ്ണിക്കയും ചെ
യ്യുന്നത.

<lg n="">എന്നാൽ കള്ള ദീൎഘദൎശിമാരും ജനങ്ങളുടെ ഇടയിലുണ്ടായിരു
ന്നു അപ്രകാരം തന്നെ നിങ്ങളുടെ ഇടയിലും നാശമുള്ള വെദവി
പരീതങ്ങളെ രഹസ്യമായി പ്രവെശിപ്പിച്ച തങ്ങളെ വിലെക്ക കൊ
ണ്ടിട്ടുള്ള കൎത്താവിനെയും ഉപെക്ഷിച്ചു കളഞ്ഞ തങ്ങളുടെ മെൽ
തന്നെ വെഗത്തിൽ നാശത്തെ വരുത്തിക്കൊള്ളുന്ന കള്ള ഉപ</lg><lg n="൨">ദെഷ്ടാക്കളുണ്ടാകും✱ അവരുടെ നാശ വഴികളെ പലരും പിന്തു
ടരുകയും ചെയ്യും അവരുടെ ഹെതുവായിട്ട സത്യത്തിന്റെ വഴി</lg><lg n="൩"> ദുഷിക്കപ്പെടും✱ ദ്രവ്യാഗ്രഹത്താൽ അവർ കൌശല വാക്കുകൾ
കൊണ്ട നിങ്ങളെ വ്യാപാരമാക്കി തീൎക്കും അവൎക്ക പൂൎവ കാലം തു
ടങ്ങീട്ടുള്ള ശിക്ഷ വിധി ദീൎഘമായി താമസിക്കുന്നില്ല അവരുടെ</lg><lg n="൪"> നാശം ഉറങ്ങുന്നതുമില്ല✱ എന്തുകൊണ്ടെന്നാൽ പാപം ചെയ്തിട്ടു
ള്ള ദൈവദൂതന്മാരെ ദൈവം ക്ഷമിക്കാതെ (അവരെ) നരകത്തി
ലെക്ക തള്ളിക്കളഞ്ഞ അവരെ ന്യായവിധിക്ക പാൎപ്പിക്കപ്പെടുവാൻ</lg><lg n="൫"> അന്ധകാരത്തിലെ ശൃംഖലകളിലെക്ക എല്പിക്കയും✱ പഴയ ഭൂ
ലൊകത്തെയും ക്ഷമിക്കാതെ ദൈവഭക്തിയില്ലാത്തവരുടെ ലൊ
കത്തിന്ന ജലപ്രളയത്തെ വരുത്തിക്കൊണ്ട എട്ടാമത്തവനായി</lg><lg n="൬"> നീതിയുടെ പ്രസംഗക്കാരനായ നൊഹായെ രക്ഷിക്കയും✱ സൊ
ദൊം എന്നും ഗൊമൊറാ എന്നും ഉള്ള പട്ടണങ്ങളെയും ഭസ്മമാക്കി
ഒരു കീഴ്മെൽ മറിച്ചിൽ കൊണ്ട കുറ്റം വിധിച്ച (അവരെ) ഇനി</lg><lg n="൭"> ഭക്തികെടായി നടക്കുന്നവൎക്ക ഒരു ദൃഷ്ടാന്തമാക്കി തീൎക്കയും✱ ദു
ഷ്ടന്മാരുടെ കാമവികാര നടപ്പിനാൽ ദുഷിയപ്പെട്ടവനായി നീ</lg><lg n="൮">തിമാനായ ലൊത്തിനെ രക്ഷിക്കയും ചെയ്തു എങ്കിൽ✱ (എന്തു
കൊണ്ടെന്നാൽ ആ നീതിമാൻ അവരുടെ ഇടയിൽ കുടിയിരുന്ന
കാണുകയും കെൾക്കയും ചെയ്കയാൽ ദിവസം പ്രതി അവരുടെ
അന്യായമുള്ള പ്രവൃത്തികളാൽ തന്റെ നീതിയുള്ള ആ ആത്മാവിനെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/586&oldid=177490" എന്ന താളിൽനിന്ന് ശേഖരിച്ചത്