താൾ:GaXXXIV1.pdf/578

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൬ ൧ പത്രൊസ ൨. അ.

<lg n="൧൮">പ്രവൃത്തിക്കാരെ സകല ഭയത്തൊടും നിങ്ങളുടെ യജമാനന്മാ
ൎക്ക കീഴടങ്ങിയിരിപ്പിൻ നല്ലവൎക്കും സാവധാനമുള്ളവൎക്കും മാത്ര</lg><lg n="൧൯">മല്ല മൂൎക്ക്വന്മാൎക്കും കൂടത്തന്നെ✱ എന്തുകൊണ്ടെന്നാൽ ഒരുത്തൻ
ദൈവത്തിങ്കലെക്ക മനൊബാധത്തിന്റെ നിമിത്തം ദുഃഖങ്ങളെ
സഹിച്ച അന്യായമായി കഷ്ടമഭവിച്ചു കൊണ്ട ഇരുന്നാൽ അത ത</lg><lg n="൨൦">ന്നെ കൃപയാകുന്നു✱ എന്തെന്നാൽ നിങ്ങൾ കുറ്റം ചെയ്ത അടി
കൊള്ളുമ്പൊൾ ക്ഷമിച്ചാൽ അത എന്തൊരു യശസ്സുള്ളു എന്നാൽ
നിങ്ങൾ ഗുണം ചെയ്ത കഷ്ടമനുഭവിക്കുമ്പൊൾ ക്ഷമിച്ചാൽ അത ത</lg><lg n="൨൧">ന്നെ ദൈവത്തിങ്കൽ കൃപയാകുന്നു✱ എന്തെന്നാൽ ഇതിന്ന നി
ങ്ങൾ വിളിക്കപ്പെട്ടവരായല്ലൊ അത എന്തുകൊണ്ടെന്നാൽ ക്രിസ്തു
വും നമുക്കായ്ക്കൊണ്ട കഷ്ടമനുഭവിച്ച നാം അവന്റെ കാലടികളെ
പിന്തുടരുവാനായിട്ട നമുക്ക ഒരു പ്രമാണം പിന്നാലെ വെച്ചിരി</lg><lg n="൨൨">ക്കുന്നു✱ അവൻ പാപം ചെയ്തിട്ടില്ല അവന്റെ വായിൽ വഞ്ച</lg><lg n="൨൩">ന കണ്ടെത്തപ്പെട്ടതുമില്ല✱ അവൻ ധിക്കരിക്കപ്പെട്ടപ്പൊൾ പ
കരം ധിക്കരിക്കാതെയും കഷ്ടമനുഭവിച്ചപ്പൊൾ ശാസിക്കാതെയും</lg><lg n="൨൪"> നെരായി വിധിക്കുന്നവന്ന (തന്നെ) എല്പിക്കയും ചെയ്തു✱ നാം
പാപങ്ങൾക്ക മരിച്ച നീതിക്കായിട്ട ജീവിക്കെണ്ടുന്നതിന്ന നമ്മുടെ
പാപങ്ങളെ അവൻ തന്നെ മരത്തിന്മെൽ തന്റെ ശരീരത്തിൽ
വഹിച്ചു അവന്റെ അടികളാൽ നിങ്ങൾ സൌഖ്യപ്പെട്ടിരിക്കുന്നു✱</lg><lg n="൨൫"> എന്തുകൊണ്ടെന്നാൽ നിങ്ങൾ ചിന്നപ്പെട്ട ആടുകൾ പൊലെ ആ
യിരുന്നു എന്നാൽ ഇപ്പൊൾ നിങ്ങളുടെ ആത്മാക്കളുടെ മെയ്ക്കാര
നും ബിശൊപ്പുമായവന്റെ അടുക്കലെക്ക നിങ്ങൾ തിരിഞ്ഞിരിക്കു
ന്നവരാകുന്നു✱</lg>

൩ അദ്ധ്യായം

൧ അവൻ ഭാൎയ്യമാരുടെയും ഭൎത്താക്കന്മാരുടെയും മുറയെ ഉപ
ദെശിച്ചു.— ൮ സകല ജനങ്ങളൊടും ഐക്യതെക്കും സ്നെഹ
ത്തിന്നും.—൧൪ പീഡയെ സഹിപ്പാനും ബുദ്ധി ചൊല്ലുന്ന
ത.— ൧൯ പഴയ ലൊകത്തിങ്കലെക്ക ക്രിസ്തുവിന്റെ പ്രയൊ
ജനങ്ങൾ.

<lg n="">അപ്രകാരം തന്നെ ഭാൎയ്യമാരായുള്ളൊരെ നിങ്ങളുടെ സ്വന്ത ഭ
ൎത്താക്കന്മാരെ അനുസരിച്ചിരിപ്പിൻ വല്ലവരും വചനത്തെ അനു
സരിക്കുന്നില്ല എങ്കിൽ അവരും വചനം കൂടാതെ ഭാൎയ്യമാരുടെ ന</lg><lg n="൨">ടപ്പിനാൽ✱ ഭയത്തൊടു കൂടിയ നിങ്ങളുടെ പരിപാകമുള്ള നട</lg><lg n="൩">പ്പിനെ കണ്ടുകൊണ്ട ആദായപ്പെടെണ്ടുന്നതിന്ന (ആകുന്നു)✱ നി
ങ്ങളുടെ അലങ്കാരം പുറത്ത തലമുടിപ്പിന്നലും പൊന്നിടുന്നതും വ</lg><lg n="൪">സ്ത്രം ധരിക്കുന്നതുമുള്ള (അലങ്കാരം) ആയിരിക്കരുത✱ ഹൃദയ
ത്തിന്റെ ഗൂഢ മനുഷ്യൻ നാശമില്ലായ്മയിൽ സൌമ്യതയും സാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/578&oldid=177482" എന്ന താളിൽനിന്ന് ശേഖരിച്ചത്