താൾ:GaXXXIV1.pdf/577

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ പത്രൊസ ൨ അ. ൨൭൫

<lg n="">ള്ള ജ്ഞാന ബലികളെ നൽകുവാനായിട്ട ഒരു ശുദ്ധമുള്ള ആചാൎയ്യ</lg><lg n="൬">ത്വമായി കെട്ടപ്പെട്ടിരിക്കുന്നു✱ ആയതുകൊണ്ട കണ്ടാലും തിര
ഞ്ഞെടുക്കപ്പെട്ടതും വിലയെറിയതുമായി മുഖ്യമായൊരു മൂലക്കല്ലി
നെ ഞാൻ സിയൊനിൽ സ്ഥാപിക്കുന്നു എന്നും അവങ്കൽ വിശ്വ
സിക്കുന്നവൻ നാണിച്ചു പൊകയില്ല എന്നും വൈദവാക്യത്തിൽ</lg><lg n="൭"> പതിഞ്ഞുമിരിക്കുന്നു✱ അതുകൊണ്ട വിശ്വസിക്കുന്നവരായ നിങ്ങ
ൾക്ക (അവൻ) ഉയൎന്ന വിലയാകുന്നു എന്നാൽ അനുസരിക്കാത്ത
വൎക്ക ഭവന പണിക്കാർ ഉപെക്ഷിച്ച കല്പായത കൊണിന്റെ ത</lg><lg n="൮">ലയായും✱ തടവു കല്ലായും വിരുദ്ധമുള്ള പാറയായും തീൎന്നിരി
ക്കുന്നു അവർ അനുസരണമില്ലാത്തവരാകകൊണ്ട വചനത്തിൽ
വിരുദ്ധപ്പെടുന്നു ആയതിന്നും അവർ ആക്കി വെക്കപ്പെട്ടിരു</lg><lg n="൯">ന്നു✱ എന്നാൽ നിങ്ങൾ നിങ്ങളെ അന്ധകാരത്തിൽനിന്ന ത
ന്റെ അത്ഭുതമായുള്ള പ്രകാശത്തിലെക്ക വിളിച്ചു വരുത്തിയവ
ന്റെ കീൎത്തികളെ അറിയിക്കെണ്ടുന്നതിനായിട്ട നിങ്ങൾ തിര
ഞ്ഞെടുക്കപ്പെട്ടൊരു സന്തതിയും രാജസംബന്ധമുള്ളോര ആചാൎയ്യ
ത്വവും ഒരു ശുദ്ധമുള്ള ജാതിയും പ്രത്യെകമുള്ളൊരു ജനവും ആകു</lg><lg n="൧൦">ന്നു✱ നിങ്ങൾ കഴിഞ്ഞകാലത്തിൽ ജനമല്ലാതെയിരുന്നു എന്നാൽ
ഇപ്പൊൾ ദൈവത്തിന്റെ ജനമാകുന്നു കരുണലഭിക്കാത്തവരായി</lg><lg n="൧൧">രുന്നു എന്നാൽ ഇപ്പൊൾ കരുണ ലഭിച്ചവരാകുന്നു✱ എത്രയും
ഇഷ്ടന്മാരെ നിങ്ങൾ പരദെശികളും ദെശാന്തരികളും എന്നു വെ
ച്ച ആത്മാവിന്റെ നെരെ പൊരുതുന്ന ജഡ മൊഹങ്ങളെ വിട്ടൊ</lg><lg n="൧൨">ഴിച്ച✱ നിങ്ങൾക്ക പുറജാതിക്കാരുടെ ഇടയിൽ നിങ്ങളുടെ നട
പ്പ നന്നായിരിക്കെണമെന്ന ഞാൻ നിങ്ങൾക്ക ബുദ്ധി പറയുന്നു
അത ദൊഷം ചെയ്യുന്നവരുടെ നെരെ എന്ന പൊലെ അവർ നി
ങ്ങളുടെ നെരെ ദൊഷമായി പറയുന്നതുകൊണ്ട അവർ (നിങ്ങളു
ടെ) നല്ല പ്രവൃത്തികളെ കാണുന്നതിനാൽ ദൎശന ദിവസത്തിൽ</lg><lg n="൧൩"> ദൈവത്തെ മഹത്വപ്പെടുത്തുവാനായിട്ടാകുന്നു✱ മനുഷ്യന്റെ അ
ധികാരകല്പനയെ ഒക്കയും കൎത്താവിന്റെ നിമിത്തമായിട്ട അനു
സരിപ്പിൻ ശ്രെഷ്ഠാധികാരി എന്നുവെച്ച രാജാവിനെ എങ്കിലും ആ</lg><lg n="൧൪">കട്ടെ✱ ദൊഷം ചെയ്യുന്നവരുടെ ശിക്ഷയ്ക്കും ഗുണം ചെയ്യുന്ന
വരുടെ സ്തുതിക്കും അവനാൽ അയക്കപ്പെട്ട നാടുവാഴികളെ എ</lg><lg n="൧൫">ങ്കിലും ആകട്ടെ✱ അതെന്തുകൊണ്ടെന്നാൽ നിങ്ങൾ ഗുണം ചെയ്യു
ന്നതിനാൽ ബുദ്ധിയില്ലാത്ത മനുഷ്യരുടെ അറിയായ്മയെ മൌന</lg><lg n="൧൬">മാക്കെണമെന്ന ഇപ്രകാരം ദൈവത്തിന്റെ ഇഷ്ടമാകുന്നു✱ സ്വാ
തന്ത്ര്യമുള്ളവരായിരുന്നിട്ടും നിങ്ങളുടെ സ്വാതന്ത്ര്യത്തെ ദുഷ്പ്രയത്ന
ത്തിന്റെ ഒരു മൂടലിന്നായിട്ട പ്രയൊഗിക്കാതെ ദൈവത്തിന്റെ</lg><lg n="൧൭"> ദാസന്മാരായിട്ടു തന്നെ ഇരിപ്പിൻ✱ എല്ലാവരെയും ബഹുമാനി
പ്പിൻ സഹൊദരത്വത്തെ സ്നെഹിപ്പിൻ ദൈവത്തെ ഭയപ്പെടു
വിൻ രാജാവിനെ ബഹുമാനിപ്പിൻ✱</lg>


Jj2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/577&oldid=177481" എന്ന താളിൽനിന്ന് ശേഖരിച്ചത്