താൾ:GaXXXIV1.pdf/576

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൪ ൧ പത്രൊസ ൨. അ.

<lg n="൨൧">വസാന കാലങ്ങളിൽ നിങ്ങൾക്ക വെണ്ടി വെളിപ്പെട്ടു✱ നിങ്ങളു
ടെ വിശ്വാസവും ആശയും ദൈവത്തിങ്കൽ ഇരിക്കെണ്ടുന്നതിന്നാ
യിട്ട അവനെ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്പിക്കയും അവ
ന്ന മഹത്വത്തെ കൊടുക്കയും ചെയ്തിട്ടുള്ള ദൈവത്തിങ്കൽ അവ</lg><lg n="൨൨">ന്റെ മൂലമായി നിങ്ങൾ വിശ്വസിക്കുന്നവരാകുന്നു✱ നിങ്ങൾ സ
ത്യത്തെ അനുസരിക്കുന്നതിനാൽ നിങ്ങളുടെ ആത്മാക്കളെ ആത്മാവു
മൂലമായി കപടമില്ലാത്ത സഹൊദരസ്നെഹത്തിന്ന ശുദ്ധിയാക്കു</lg><lg n="൨൩">കയാൽ✱ നാശമുള്ള ബീജത്തിൽനിന്നല്ല നാശമില്ലാത്തതിൽ
നിന്നത്രെ എന്നെന്നെക്കും ജീവിച്ച നിലനില്ക്കുന്ന ദൈവത്തി
ന്റെ വചനത്താൽ പിന്നെയും ജനിച്ചവരാകകൊണ്ട ഒരുത്ത
നെ ഒരുത്തൻ ശുദ്ധഹൃദയത്തൊടെ താല്പൎയ്യമായി സ്നെഹിപ്പിൻ✱</lg><lg n="൨൪"> അതെന്തുകൊണ്ടെന്നാൽ മാംസമൊക്കയും പുല്ലുപൊലെയും മനു
ഷ്യന്റെ മഹത്വമൊക്കയും പുല്ലിന്റെ പൂപൊലെയും ഇരിക്കുന്നു
പുല്ല വാടുകയും അതിന്റെ പൂവ ഉതിൎന്നുപൊകയും ചെയ്യുന്നു✱</lg><lg n="൨൫"> എന്നാൽ കൎത്താവിന്റെ വചനം എന്നെന്നെക്കും നിലനില്ക്കുന്ന
താകുന്നു ഇത നിങ്ങൾക്ക എവൻഗെലിയൊനായി പ്രസംഗിക്ക
പ്പെടുന്ന വചനം തന്നെ ആകുന്നു✱</lg>

൨ അദ്ധ്യായം

൧ സ്നെഹത്തിന്റെ ഭംഗം വരുത്താതെ ഇരിപ്പാൻ അവൻ അ
പെക്ഷിക്കുന്നത.— ൧൧ വിശെഷിച്ചും അവൻ അവരൊട
ജഡസംബന്ധമായ മൊഹങ്ങളിൽനിന്ന ഒഴിഞ്ഞിരിപ്പാനും
— ൧൩ അധികാരിമാരൊട അനുസരിച്ചിരിപ്പാനും അപെ
ക്ഷിക്കയും.—൧൮ ഭൃത്യന്മാരൊട അവരുടെ യജമാനന്മാരെ
ഇന്നപ്രകാരം അനുസരിച്ചു നടന്ന.— ൨൦ നന്മ ചെയ്യെണ്ടു
ന്നതിന്ന ക്രിസ്തുവിന്റെ നടപ്പു രീതിപ്രകാരം ക്ഷമയൊടെ
കഷ്ടപ്പെടെണമെന്ന ഉപദെശിക്കയും ചെയ്യുന്നത

<lg n="">അതുകൊണ്ട സകല ൟൎഷ്യയെയും സകല വ്യാജത്തെയും കപ
ടങ്ങളെയും അസൂയകളെയും സകല ദുൎവാക്കുകളെയും നീക്കി കള</lg><lg n="൨">ഞ്ഞു✱ ഇപ്പൊൾ ജനിച്ച ശിശുക്കൾ എന്ന പൊലെ നിങ്ങൾ വച
നത്തിന്റെ വ്യാജമില്ലാത്ത പാലിനെ നിങ്ങൾ അതിനാൽ വള</lg><lg n="൩">രുവാനായിട്ട ആഗ്രഹിപ്പിൻ✱ എന്തുകൊണ്ടെന്നാൽ കൎത്താവ
കരുണയുള്ളവനാകുന്നു എന്നുള്ളതുനെ നിങ്ങൾ ആസ്വദിച്ചിട്ടുണ്ട</lg><lg n="൪">ല്ലൊ✱ അവന്റെ അടുക്കൽ മനുഷ്യരാൽ ഉപെക്ഷിക്കപ്പെട്ടതാ
യി സത്യം എന്നാൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതും വില
യെറിയതുമായ ജീവനുള്ള കല്പിന്റെ അടുക്കൽ (എന്ന പൊലെ)</lg><lg n="൫"> ചെൎന്ന വന്ന✱ നിങ്ങളും ജീവനുള്ള കല്ലുകൾ പൊലെ ഒരു ജ്ഞാ
ന ഗൃഹമായി യെശു ക്രിസ്തു മുഖാന്തരം ദൈവത്തിന നല്ല ഇഷ്ടമു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/576&oldid=177480" എന്ന താളിൽനിന്ന് ശേഖരിച്ചത്