താൾ:GaXXXIV1.pdf/572

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൦ യാക്കൊബ ൫. അ.

൫ അദ്ധ്യായം

൧ സമ്പന്നന്മാരുടെ സംഗതി.— ൭ ക്ഷമയുടെ സം
ഗതി.— ൧൨ ആണയിടാതെ ഇരിക്കെണമെന്നും.— ൧൩ അ
നൎത്ഥകാലത്തിങ്കൽ പ്രാൎത്ഥിക്കയും സൌഖ്യകാലത്തിങ്കൽ
പാടുകയും ചെയ്യെണമെന്നും ഉള്ളത.

<lg n="">ഇപ്പൊൾ വരുവിൻ ധനവാന്മാരായുള്ളൊരെ നിങ്ങളുടെ മെൽ</lg><lg n="൨">വരുന്ന ദുഃഖങ്ങളെ കുറിച്ചു അലറി കരവിൻ✱ നിങ്ങളുടെ ധ</lg><lg n="൩">നം ക്ഷയിച്ചും നിങ്ങളുടെ വസ്ത്രങ്ങൾ പുഴുവരിച്ചുമിരിക്കുന്നു✱ നി
ങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചു അവയുടെ കറ നിങ്ങ
ളുടെ നെരെ ഒരു സാക്ഷിയായി നില്ക്കയും നിങ്ങളുടെ മാംസ
ത്തെ അഗ്നിപൊലെ തിന്നു കളകയും ചെയ്യും നിങ്ങൾ അവസാന</lg><lg n="൪"> ദിവസങ്ങൾക്ക നിക്ഷെപങ്ങളെ ശെഖരിച്ചിരിക്കുന്നു✱ കണ്ടാലും
നിങ്ങളുടെ വയലുകളെ കൊയ്തിട്ടുള്ള വെലക്കാരുടെ കൂലി നിങ്ങ
ളാൽ അന്യായമായി പിടിക്കപ്പെട്ടത നിലവിളിക്കുന്നു കൊയ്തവ
രുടെ നിലവിളികൾ സൈന്യങ്ങളുടെ കൎത്താവിന്റെ ചെവിക</lg><lg n="൫">ളിലെക്ക എത്തി✱ നിങ്ങൾ ഭൂമിമെൽ കൌതുകമായി നടന്ന മ
ദിച്ചു കുലദിവസത്തിൽ എന്ന പൊലെ നിങ്ങൾ നിങ്ങളുടെ ഹൃദ</lg><lg n="൬">യങ്ങളെ പൊഷിച്ചു✱ നിങ്ങൾ നീതിമാനായവനെ കുറ്റം വി
ധിച്ചു കൊന്നുകളഞ്ഞു അവൻ നിങ്ങളൊട മറുത്ത നില്ക്കുന്നതുമി</lg><lg n="൭">ല്ല✱ അതുകൊണ്ട സഹൊദരന്മാരെ കൎത്താവിന്റെ വരവുവരെ
ദീൎഘക്ഷമയൊടിരിപ്പിൻ കണ്ടാലും കൃഷിക്കാരൻ ഭൂമിയിൽ വില
എറിയ ഫലത്തിന്ന കാത്തിരുന്ന ആദ്യത്തെയും ഒടുക്കത്തെയും
മഴയെ പ്രാപിക്കുവൊളത്തിന്ന ആയതിന്നായിട്ട ദീൎഘക്ഷമയൊ</lg><lg n="൮">ടിരിക്കുന്നു✱ നിങ്ങളും ദീൎഘക്ഷമയൊടിരിപ്പിൻ നിങ്ങളുടെ ഹൃ
ദയങ്ങളെ സ്ഥിരപ്പെടുത്തുവിൻ അതെന്തുകൊണ്ടെന്നാൽ കൎത്താ</lg><lg n="൯">വിന്റെ വരവ സമീപിച്ചിരിക്കുന്നു✱ സഹൊദരന്മാരെ നി
ങ്ങൾ ശിക്ഷയ്ക്ക വിധിക്കപ്പെടാതെ ഇരിപ്പാനായിട്ട തമ്മിൽ ത
മ്മിൽ വിരൊധമായി പിറുപിറക്കരുത കണ്ടാളും ന്യായാധിപതി</lg><lg n="൧൦"> വാതൽക്ക മുമ്പാക നില്ക്കുന്നു✱ എന്റെ സഹൊദരന്മാരെ കൎത്താ
വിന്റെ നാമത്തിൽ സംസാരിച്ചിട്ടുള്ള ദീൎഘദൎശിമാരെ കഷ്ടമനു
ഭവിക്കുന്നതിന്നും ദീൎഘക്ഷമയ്ക്കും ദൃഷ്ടാന്തമായിട്ട വെച്ചുകൊൾ</lg><lg n="൧൧">വിൻ✱ കണ്ടാലും സഹിക്കുന്നവർ ഭാഗ്യവാന്മാർ എന്ന നാം വി
ചാരിക്കുന്നു നിങ്ങൾ യൊബിന്റെ ക്ഷമയെ കെട്ടു കൎത്താവ വള
രെ ആദരവും നല്ല കരുണയുമുള്ളവനാകുന്നു എന്നകൎത്താവിന്റെ</lg><lg n="൧൨"> അവസാനത്തെ കാണുകയും ചെയ്തു✱ എന്നാൽ സകലത്തിന്മെൽ
എന്റെ സഹൊദരന്മാരെ സ്വൎഗ്ഗത്തെകൊണ്ടെങ്കിലും ഭൂമിയെകൊ
ണ്ടെങ്കിലും മറ്റൊര ആണയെക്കൊണ്ടെങ്കിലും സത്യം ചെയ്യരുത
എന്നാൽ നിങ്ങൾ ശിക്ഷ വിധിയിലെക്ക അകപ്പെടാതെ ഇരിപ്പാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/572&oldid=177476" എന്ന താളിൽനിന്ന് ശേഖരിച്ചത്