താൾ:GaXXXIV1.pdf/570

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൮ യാക്കൊബ ൪. അ.

<lg n="൧൦">ണ്ടാക്കപ്പെട്ട മനുഷ്യരെ അതിനാൽ ശപിക്കയും ചെയ്യുന്നു✱ ഒരു വാ
യിൽനിന്നതന്നെ സ്തൊത്രവും ശാപവും പുറപ്പെടുന്നു എന്റെ സ
ഹൊദരന്മാരെ ഇവ ഇപ്രകാരം ഉണ്ടാകരുതാത്തവയാകുന്നു✱ ഒര
ഉറവ ഒരു ദ്വാരത്തിൽനിന്ന തന്നെ മധുരവും കൈപ്പും ഉള്ള വെ</lg><lg n="൧൨">ള്ളം പുറപ്പെടീക്കുന്നുവൊ✱ എന്റെ സഹൊദരന്മാരെ അത്തി
വൃക്ഷത്തിന ഒലിവപ്പഴങ്ങളെയൊ മുന്തിരിങ്ങ വള്ളിക്ക അത്തി
പ്പഴത്തെയൊ തരുവാൻ കഴിയുമൊ അപ്രകാരം ഒര ഉറവിന്ന</lg><lg n="൧൩"> ഉപ്പുവെള്ളവും നല്ല വെള്ളവും തരുവാൻ (കഴികയില്ല)✱ നിങ്ങ
ളിൽ ആര ജ്ഞാനിയും ബുദ്ധിമാനും ആകുന്നുവൊ അവന്റെ ന
ല്ല നടപ്പിൽനിന്ന അവന്റെ പ്രവൃത്തികളെ ജ്ഞാനത്തിന്റെ</lg><lg n="൧൪"> സൌമ്യതയൊടെ കാണിക്കട്ടെ✱ എന്നാൽ നിങ്ങൾക്ക നിങ്ങളുടെ
ഹൃദയത്തിൽ കൈപ്പുള്ള അസൂയയും വിവാദവും ഉണ്ടെങ്കിൽ പു
കഴ്ച ചെയ്യുരുരു സത്യത്തിന്റെ നെരെ ഭൊഷ്ക പറകയുമരുത✱</lg><lg n="൧൫"> ഇത ഉയരത്തിൽനിന്ന ഇറങ്ങി വരുന്ന ജ്ഞാനമല്ല ലൌകികവും
ഇന്ദ്രിയ സംബന്ധവും പൈശാചവുമായി ഉള്ളത അത്രെ ആകുന്ന</lg><lg n="൧൬">ത✱ എന്തുകൊണ്ടെന്നാൽ അസൂയയും വിവാദവും എവിടെ ഉ</lg><lg n="൧൭">ണ്ടൊ അവിടെ കലഹവും സകല ദുഷ്പ്രവൃത്തിയും ഉണ്ട✱ എന്നാൽ
ഉയരത്തിൽനിന്ന ഉണ്ടാകുന്ന ജ്ഞാനം ഒന്നാമത നിൎമ്മലതയുള്ള
തായി പിന്നെ സമാധാനമുള്ളതായി ശാന്തതയുള്ളതായി ഇണക്ക
മുള്ളതായി കരുണയാലും നല്ല ഫലങ്ങളാലും നിറഞ്ഞതായി പ</lg><lg n="൧൮">ക്ഷപാതം കൂടാതെയും കപടം കൂടാതെയും ഉള്ളതാകുന്നു✱ എ
ന്നാൽ നീതിയുടെ ഫലം സമാധാനത്തെ നടത്തിക്കുന്നവരാ
യാൽ സമാധാനത്തിൽ വിതെക്കപ്പെടുന്നു✱</lg>

൪ അദ്ധ്യായം

൧ ദ്രവ്യാഗ്രഹത്തിന്നും.— ൪ അപാകതക്കും.— ഡംഭിന്നും
— ൧൧ ദൂഷണത്തിന്നും സാഹസമായ വിധിക്കും വിരൊധ
മായുഌഅ സംഗതികൾ.

<lg n="">നിങ്ങളിൽ യുദ്ധങ്ങളും ശണ്ഠകളും എവിടെനിന്ന വരുന്നു ഇവി
ടെനിന്ന നിങ്ങളുടെ അവയവങ്ങളിൽ പൊരുതുന്ന നിങ്ങളുടെ ഇ</lg><lg n="൨">ഛകളിൽനിന്ന തന്നെ അല്ലയൊ✱ നിങ്ങൾ മൊഹിച്ചിട്ടും നി
ങ്ങൾക്ക ഉണ്ടാകുന്നില്ല നിങ്ങൾ കൊല്ലുകയും ആഗ്രഹിക്കയും ചെയ്തി
ട്ടും ലഭിപ്പാൻ കഴിയുന്നില്ല നിങ്ങൾ കലഹിക്കയും യുദ്ധം ചെയ്ക
യും ചെയ്യുന്നു എന്നാൽ നിങ്ങൾ യാചിക്കായ്കകൊണ്ട നിങ്ങൾക്ക ല</lg><lg n="൩">ഭിക്കുന്നില്ല✱ നിങ്ങൾ ചൊദിക്കുന്നു കിട്ടുന്നതുമില്ല അതെന്തു
കൊണ്ടെന്നാൽ നിങ്ങളുടെ ഇഛകളിൽ നിങ്ങൾ ചിലവിടെണ്ടുന്ന</lg><lg n="൪">തിന്നായിട്ട ദുഷ്പ്രകാരമായി ചൊദിക്കുന്നു വ്യഭിചാരികളായും
വ്യഭിചാരിണികളായുമുള്ളൊരെ ലൊകത്തിന്റെ സ്നെഹം ദൈവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/570&oldid=177474" എന്ന താളിൽനിന്ന് ശേഖരിച്ചത്