താൾ:GaXXXIV1.pdf/569

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ ൩. അ. ൨൬൭

<lg n="">ഒരു മനുഷ്യൻ നീതിമാനാക്കപ്പെടുന്നു എന്ന നിങ്ങൾ കാണു</lg><lg n="൨൫">ന്നുവല്ലൊ✱ അപ്രകാരം തന്നെ റാഹാബ എന്ന വെശ്യാസ്ത്രീ
യും അവൾ ദൂതന്മാരെ കൈക്കൊണ്ടിട്ട മറ്റൊരു വഴിയായി പ
റഞ്ഞയച്ചപ്പൊൾ അവൾ പ്രവൃത്തികളാൽ നീതീമതിയാക്കപ്പെ</lg><lg n="൨൬">ട്ടില്ലയൊ✱ എന്തെന്നാൽ ആത്മാവില്ലാത്ത ശരീരം എതുപ്രകാ
രം മരിച്ചിരിക്കുന്നുവൊ അപ്രകാരം പ്രവൃത്തികളില്ലാത്ത വി
ശ്വാസവും മരിച്ചിരിക്കുന്നു✱</lg>

൩ അദ്ധ്യായം

൧ നാം സാഹസമായിട്ടൊ ഡംഭായിട്ടൊ മറ്റുള്ളവരെ ശാസിച്ച
പറയാതെ.— നാവിനെ അടക്കെണ്ടുന്നതാകുന്നു എന്നുള്ള
ത.— ൧൩ സത്യമുള്ള ബുദ്ധിമാന്മാർ അസൂയയും മത്സരവും
കൂടാതെ സൌമ്യതയും സമാധാനവുള്ളവരാകുന്നു എന്നുള്ളത.

<lg n="">എന്റെ സഹൊദരന്മാരെ നാം അധികം ശിക്ഷ വിധിയെ
പ്രാപിക്കുമെന്ന അറിഞ്ഞ നിങ്ങൾ പലരും ഉപദെഷ്ടാക്കന്മാരാ</lg><lg n="൨">കരുത✱ എന്തുകെണ്ടെന്നാൽ നാമെല്ലാവരും പല കാൎയ്യങ്ങളി
ലും തെറ്റുന്നു ഒരുത്തൻ വാക്കിൽ തെറ്റുന്നില്ല എങ്കിൽ ആയ
വൻ തികവുള്ള മനുഷ്യനും ശരീരത്തെ മുഴുവനും അടക്കുവാൻ</lg><lg n="൩"> കൂടി പ്രാപ്തിയുള്ളവനുമാകുന്നു✱ കണ്ടാലും കുതിരകൾ നമുക്ക
സ്വാധീനാമാകുവാനായിട്ട നാം അവരുടെ വായ്ക്കളിൽ കടിവാള
ങ്ങളെ ഇടുകയും അവരുടെ ശരീരത്തെ മുഴുവനും ചുറ്റി തിരിക്ക</lg><lg n="൪">യും ചെയ്യുന്നു✱ കണ്ടാലും കപ്പലുകളും അവ എത്ര വലിയതായാ
ലും കഠിനമുള്ള കാറ്റുകളാൽ അടിപ്പെടുന്നു എങ്കിലും എറ്റവും
ചെറിയ ചുക്കാനാൽ നടത്തിക്കുന്നവന്റെ മനസ്സ എവിടെയ്ക്ക</lg><lg n="൫"> നൊക്കുന്നുവൊ അവിടെക്ക ചുറ്റും തിരിക്കപ്പെടുന്നു✱ അപ്രകാ
രം തന്നെ നാവും ഒരു ചെറിയ അവയവമാകുന്നു വളര വൻപ പ
റകയും ചെയ്യുന്നു കണ്ടാലും അല്പമായുള്ള അഗ്നി എത്ര വലിയ വസ്തു</lg><lg n="൬">വിനെ കത്തിക്കുന്നു✱ നാവും അഗ്നി തന്നെ അന്യമായുള്ളൊരു
ലൊകം (ആകുന്നു) അങ്ങിനെ ശരീരത്തെ മുഴുവനും അശുദ്ധമാ
ക്കുകയും സ്വഭാവത്തിന്റെ ചക്രത്തെ കത്തിക്കയും നരകത്താൽ
കത്തിക്കപ്പെടുകയും ചെയ്യുന്നു എന്നുള്ളപ്രകാരം നാവ നമ്മുടെ അ</lg><lg n="൭">വയവങ്ങളിൽ വെക്കപ്പെട്ടിരിക്കുന്നു✱ കാട്ടു മൃഗങ്ങളുടെയും പ
ക്ഷികളുടെയും ഇഴയുന്ന ജന്തുക്കളുടെയും ജല ജന്തുക്കളുടെയും സ
കല ജാതിയും മനുഷ്യ ജാതിയാൽ അടക്കപ്പെടുന്നതും അടക്കപ്പെ</lg><lg n="൮">ട്ടിട്ടും ഉണ്ട✱ എന്നാൽ നാവിനെ അടക്കുവാൻ മനുഷ്യരിൽ ഒ
രുത്തനും കഴികയില്ല അത അടങ്ങാത ദൊഷമുള്ളതും വിഷം നി
റഞ്ഞതും ആകുന്നു✱ ദൈവവും പിതാവുമായവനെ അതിനാൽ
നാം സ്തൊത്രം ചെയ്യുന്നു ദൈവത്തിന്റെ സ്വരൂപ പ്രകാരം ഉ</lg>


I i2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/569&oldid=177473" എന്ന താളിൽനിന്ന് ശേഖരിച്ചത്