താൾ:GaXXXIV1.pdf/567

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ ൨. അ. ൨൬൫

<lg n="">ന്നവൻ തന്നെ ആകകൊണ്ട ഇവൻ തന്റെ പ്രവൃത്തിയിൽ ഭാ</lg><lg n="൨൬">ഗ്യവാനാകും✱ നിങ്ങളിൽ ഒരുത്തൻ ദൈവഭക്തിയുള്ളവനെന്ന
തൊന്നി തന്റെ നാവിനെ അടക്കാതെ തന്റെ ഹൃദയത്തെ വ</lg><lg n="൨൭">ഞ്ചിക്കുന്നു എങ്കിൽ ഇവന്റെ ദൈവഭക്തി വ്യൎത്ഥമാകുന്നു✱ പി
താവില്ലാത്തവരെയും വിധവമാരെയും അവരുടെ ദുഃഖത്തിൽ
ചെന്ന കാണുന്നതും തന്നെ താൻ ലൊകത്തിൽനിന്ന മലിനതയി
ല്ലാത്തവനായി കാത്തിരിക്കുന്നതും ദൈവത്തിന്റെയും പിതാ
വിന്റെയും മുമ്പാക ശുദ്ധവും നിൎമ്മലതയുമുള്ള ദൈവഭക്തിയാ
കുന്നു✱</lg>

൨ അദ്ധ്യായം

൧ നാം ദരിദ്രക്കാരെ നിന്ദിക്കരുത എന്നുള്ളത.— ൧൪ പ്രവൃത്തി
കളെ കൂടാതെയുള്ള വിശ്വാസം.— ൧൭ ചത്തിരിക്കുന്നു എന്നു
ള്ളത.

<lg n="">എന്റെ സഹൊദരന്മാരെ മഹത്വത്തിന്റെ (കൎത്താവാകുന്ന)
നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിങ്കലുള്ള വിശ്വാസം നിങ്ങൾ</lg><lg n="൨">ക്ക പക്ഷഭെദത്തൊട്ടു കൂടി ഉണ്ടാകരുത✱ എന്തെന്നാൽ നിങ്ങ
ളുടെ സഭയിലെക്ക പൊൻ മൊതിരമുള്ളവനായി ശൊഭയുള്ള വ
സ്ത്രത്തൊടു കൂടിയ ഒരു മനുഷ്യൻ വരികയും ഹീനവസ്ത്രത്തൊടു</lg><lg n="൩"> കൂടിയ ഒരു ദരിദ്രൻ വരികയും ചെയ്ത✱ നിങ്ങൾ ശൊഭയുള്ള
വസ്ത്രം ധരിച്ചവനെ നൊക്കി കണ്ട അവനൊടു നീ ഇവിടെ ഒരു
നല്ല സ്ഥലത്തിലിരിക്ക എന്ന പറകയും ദരിദ്രനൊടു നീ അവി
ടെ നില്ക്ക അല്ലെങ്കിൽ ഇവിടെ എന്റെ പാദപീഠത്തിൻ കീഴെ</lg><lg n="൪"> ഇരിക്ക എന്ന പറകയും ചെയ്യുന്നു എങ്കിൽ✱ നിങ്ങൾ നിങ്ങളിൽ
തന്നെ പക്ഷഭെദള്ളവരായിരിക്കയും ദുൎവിചാരങ്ങളുള്ള ന്യായാ</lg><lg n="൫">ധിപതിമാരായി തീരുകയും ചെയ്യുന്നില്ലയൊ✱ എന്റെ പ്രിയ
സഹൊദരന്മാരെ കെൾപ്പിൻ ദൈവം ഇഹലൊകത്തിലുള്ള ദരി
ദ്രന്മാരെ വിശ്വാസത്തിൽ ധനവാന്മാരായും അവനെ സ്നെഹിക്കു
ന്നവൎക്ക അവൻ വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശിക</lg><lg n="൬">ളായും (ഇരിപ്പാൻ) തിരഞ്ഞെടുത്തിട്ടില്ലയൊ✱ എന്നാൽ നി
ങ്ങൾ ദരിദ്രനെ അവമാനപ്പെടുത്തി ധനവാന്മാർ നിങ്ങളെ ഞെ
രുക്കം ചെയ്കയും നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പാക വലിച്ചു</lg><lg n="൭"> കൊണ്ടുപൊകയും ചെയ്യുന്നില്ലയൊ✱ നിങ്ങൾക്കു ധരിപ്പിക്കപ്പെട്ട</lg><lg n="൮"> നല്ല നാമത്തെ അവർ ദുഷിക്കുന്നില്ലയൊ✱ നിന്റെ അയൽ
ക്കാരനെ നിന്നെപ്പൊലെ സ്നെഹിക്കെണം എന്ന വെദവാക്യത്തിൻ
പ്രകാരം രാജസംബന്ധമുള്ള ന്യായപ്രമാണത്തെ നിങ്ങൾ നിവൃ</lg><lg n="൯">ത്തിക്കുന്നു എങ്കിൽ നിങ്ങൾ നന്നായി ചെയ്യുന്നു എന്നാൽ നിങ്ങൾ
പക്ഷഭെദം ചെയ്യുന്നു എന്നുവരികിൽ നിങ്ങൾ പാപം ചെയ്യുന്നു</lg>


Ii

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/567&oldid=177471" എന്ന താളിൽനിന്ന് ശേഖരിച്ചത്