താൾ:GaXXXIV1.pdf/563

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൧൩. അ. ൨൬൧

<lg n="">എന്ന പൊലെ ചഞ്ചലപ്പെടുന്ന കാൎയ്യങ്ങള ടെ മാറ്റത്തെ വെളി
പ്പെടുത്തുന്നു ചഞ്ചലപ്പെടാത്ത കാൎയ്യങ്ങൾ നിലനില്പാനായിട്ട ആ</lg><lg n="൨൮">കുന്നു✱ അതുകൊണ്ട ചഞ്ചലപ്പെടാത്ത രാജ്യത്തെ പ്രാപിക്കുന്നതു
കൊണ്ട നാം ദൈവത്തിന്ന ഇഷ്ടമായി വണക്കത്തൊടും ഭയഭക്തി
യൊടും ശുശ്രൂഷ ചെയ്വാൻ മൂലമായുള്ള കൃപ നമുക്കുണ്ടാകെണം✱
</lg><lg n="൨൯"> എന്തെന്നാൽ നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാകുന്നു✱</lg>

൧൩ അദ്ധ്യായം

൧ സ്നെഹത്തെയും,— ൪ നീതിയായുള്ള നടപ്പിനെയും,— ൫ ദ്ര
വ്യാഗ്രഹത്തെ ഒഴിഞ്ഞിരിപ്പാനും,— ൭ ദൈവത്തിന്റെ പ്ര
സംഗക്കാരെ പ്രമാണിപ്പാനും അപൂൎവൊപദെശങ്ങളെ സൂക്ഷി
ച്ചുകൊൾവാനും ക്രിസ്തുവിനെയും മറ്റും അനുസരിച്ച അറിയി
പ്പാനും പല ബുദ്ധി ഉപദെശങ്ങൾ.

<lg n="൨">സഹൊദര സ്നെഹം നിലനില്ക്കക്കട്ടെ✱ അതിഥിസ്നെഹത്തെ മറ
ക്കരുത എന്തുകൊണ്ടെന്നാൽ അതിനാൽ ചിലർ അറിയാതെ</lg><lg n="൩"> ദൈവദൂതന്മാരെ അതിഥി പൂജയൊടു കൈക്കൊണ്ടിട്ടുണ്ട✱ ബ
ന്ധനങ്ങളിലുള്ളവരൊട കൂടി ബന്ധനപ്പെട്ടവരാകുന്നു എന്നുവെ
ച്ച അവരെയും നിങ്ങളും കൂടി ശരീരത്തൊടിരിക്കുന്നവർ എ</lg><lg n="൪">ന്ന വെച്ച കഷ്ടമനുഭവിക്കുന്നവരെയും ഒാൎത്തുകൊൾവിൻ✱ വി
വാഹം എല്ലാവരിലും മാനമുള്ളതും വിവാഹക്കിടക്ക മലിനതയി
ല്ലാത്തതും ആകുന്നു എന്നാൽ വെശ്യാസംഗക്കാരൊടും വ്യഭിചാരി</lg><lg n="൫">കളൊടും ദൈവം ന്യായം വിസ്തരിക്കും✱ നിങ്ങളുടെ നടപ്പ ദ്ര
വ്യാഗ്രഹമില്ലാത്തതാകട്ടെ നിങ്ങൾക്കുള്ള വസ്തുക്കൾകൊണ്ട സന്തുഷ്ടി
യുള്ളവരാകുവിൻ എന്തുകൊണ്ടെന്നാൽ ഞാൻ നിന്നെ വിടുകയു
മില്ല ഒരുനാളും നിന്നെ ഉപേക്ഷിക്കയുമില്ല എന്ന അവൻ പറ</lg><lg n="൬">ഞ്ഞു✱ എന്നതു കൊണ്ട കൎത്താവ എനിക്ക സഹായിയാകുന്നു എ
ന്നും മനുഷ്യർ എന്നൊട എന്തു ചെയ്യുമെന്ന ഞാൻ ഭയപ്പെടുകയി</lg><lg n="൭">ല്ല എന്നും നാം ധൈൎയ്യത്തൊടെ പറയാം✱ നിങ്ങൾക്ക ദൈവ
ത്തിന്റെ വചനത്തെ പറഞ്ഞവരായി നിങ്ങളെ ഭരിക്കുന്നവരെ
ഓൎത്തുകൊൾവിൻ അവരുടെ നടപ്പിന്റെ അവസാനത്തെ ന
ല്ലവണ്ണം വിചാരിച്ചുകൊണ്ട അവരുടെ വിശ്വാസത്തെ പിന്തുടൎന്നു</lg><lg n="൮"> കൊൾവിൻ✱ യെശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നെക്കും</lg><lg n="൯"> അവൻ തന്നെ (ആകുന്നു)✱ പല വിധമായും അന്യമായുമുള്ള ഉ
പദെശങ്ങളാൽ ചുറ്റി വലയപ്പെടരുത എന്തുകൊണ്ടെന്നാൽ അ
വയിൽ നടന്നിരുന്നവൎക്ക പ്രയൊജനമില്ലാത്ത ഭക്ഷണങ്ങളാല
ല്ല കൃപയാൽ തന്നെ ഹൃദയം ഉറപ്പിക്കപ്പെടുന്നത നല്ലതാകുന്നു✱</lg><lg n="൧൦"> എന്നാൽ നമുക്ക ഒരു ബലിപീഠമുണ്ട അതിൽ നിന്ന ഭക്ഷിപ്പാൻ</lg><lg n="൧൧"> കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവൎക്ക അധികാരമില്ല✱ എന്തു
കൊണ്ടെന്നാൽ പാപങ്ങൾക്കു വെണ്ടി എത മൃഗങ്ങളുടെ രക്തം പ്ര
ധാനാചാൎയ്യനാൽ പരിശുദ്ധ സ്ഥലത്തിൽ കൊണ്ടുപൊകപ്പെടുന്നു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/563&oldid=177467" എന്ന താളിൽനിന്ന് ശേഖരിച്ചത്